Connect with us

Hi, what are you looking for?

Cinema

വിലപേശുന്നുവോ? അവന്‍ ആരെടാ..മോഹന്‍ലാല്‍ മരക്കാര്‍ വിവാദമാകുന്നു

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തുന്ന വിലപേശല്‍ വന്‍ വിവാദമാകുന്നു. മന്ത്രി സജി ചെറിയാന്റെയും മറ്റ് പ്രമുഖരുടെയുമൊക്കെ ശക്തമായ ആവശ്യം ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയുള്ള ആന്റണി പെരുമ്പാവൂരിന്റെ നീക്കം സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചു. മരക്കാര്‍ ഒടിടി റിലീസ് ചെയ്യാനുള്ള പെരുമ്പാവൂരിന്റെ നീക്കത്തിനെ വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്തെത്തി. അതിനിടെയാണ് നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചതും. നടന്‍ വിനായകന്‍ ഇതിനെതിരെ പ്രതികരിച്ചതിങ്ങനെ.. ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകുമെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പേരുപറയാതെയാണ് വിനായകന്റെ പ്രതികരണം. നീ എവിടെ കൊണ്ടോയി പടം റിലീസ് ചെയ്യുമെന്നാണ് വിനായകനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.

അതേസമയം, ആന്റണി പെരുമ്പാവൂരിനെതിരെ വിമര്‍ശനവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍.മരക്കാര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ച് ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷ ഒരു തിയേറ്റര്‍ ഉടമയ്ക്കും ഇല്ല എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പോലും പ്രേക്ഷകരുടെ താല്‍പര്യം മാനിച്ചാണ് ആന്റണി പെരുമ്പാവൂരിനോട് ഇത്ര വിട്ടുവീഴ്ചകള്‍ നടത്തിയത്.മരക്കാര്‍ എന്ന സിനിമയ്ക്കായി ഒരു രൂപ പോലും കൂടുതല്‍ നല്‍കില്ല. അതിനുള്ള നിവര്‍ത്തി തിയേറ്റര്‍ ഉടമകള്‍ക്ക് ഇല്ലെന്ന് വിജയകുമാര്‍ പറഞ്ഞു. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച് വിലപേശാനുളള സാധനമാണോ എന്നും അദ്ദേഹം ചോദിച്ചു.

ആന്റണി പെരുമ്പാവൂര്‍ ജീവിക്കാന്‍ നിവര്‍ത്തി ഇല്ലാത്ത ഒരു ജനവിഭാഗത്തോടാണ് 25 കോടി വേണമെന്ന് പറയുന്നത്. മരക്കാര്‍ എന്ന സിനിമ ചന്തയില്‍ വെച്ച് വിലപേശാനുളള സാധനമാണോ? ആദ്യം 100 കോടി പറയുന്നു. പിന്നീട് 40 കോടി പറയുന്നു. അവസാനം 25 കോടിയിലേക്ക് എത്തുന്നു.ഇന്നലെ നടന്ന ജനറല്‍ ബോഡിക്ക് ശേഷം ഓരോരുത്തര്‍ക്കും എത്ര കോടി വരെ പലിശയ്ക്ക് കിട്ടും എന്ന കണക്ക് എടുത്ത ശേഷമാണ് 15 കോടി എന്ന സംഘ്യയിലേക്ക് എത്തിയത്. ഈ 15 കോടി എന്ന് പറയുന്നത് തല്ലി പിഴിഞ്ഞ് എടുക്കുന്ന കാശാണ്. ഒരു രൂപ പോലും കൂടുതല്‍ തരില്ല. അതായത് 15 കോടി ഒരു രൂപ തരാമെന്ന് പറയാന്‍ പോലും നിവര്‍ത്തിയില്ലാതെ അവസ്ഥയിലാണ് ഞങ്ങള്‍.

500 സ്‌ക്രീന്‍ 21 ദിവസം ഫ്രീ റണ്‍ കേരളത്തില്‍ ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ലാത്ത ആനുകൂല്യങ്ങളാണ്, നിബന്ധനകളാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഓഫര്‍ കൊടുക്കാനില്ല.ഇതുവെച്ച് ലക്ഷങ്ങള്‍ ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷയിലല്ല ഈ ഓഫര്‍ കൊടുത്തത്. ഈ സിനിമ തിയേറ്ററില്‍ കാണണം എന്ന പ്രേക്ഷകരുടെ ആഗ്രഹത്തെ മാനിച്ചു കൊണ്ടാണ് ഞങ്ങള്‍ ഇത്ര വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. അല്ലാതെ മരക്കാര്‍ എന്ന സിനിമ തിയേറ്ററില്‍ കളിച്ച് ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷ ഒരു തിയേറ്റര്‍ ഉടമയ്ക്കുമില്ലെന്നും വിജയകുമാര്‍ പ്രതികരിക്കുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറച്ച് ദിവസമായി മലയാള സിനിമാ മേഖലയില്‍ സജീവമാണ്. ഫിലിം ചേംബറിന്റെ മദ്ധ്യസ്ഥതയില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇരു കക്ഷികളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ ഫിലിം ചേംബര്‍ ശ്രമിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ പുതിയ റിലീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ എന്ന മാദ്ധ്യമം മരക്കാര്‍ ഒ.ടി.ടി റിലീസ് ഉറപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും റിലീസ് ചെയ്യുകയെന്നും കരാര്‍ ഒപ്പിട്ടുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...