Connect with us

Hi, what are you looking for?

Exclusive

ഒന്നും ഇങ്ങോട്ടു ചോദിക്കേണ്ട, ദേഷ്യം കടിച്ചമര്‍ത്തി ജോജു ജോര്‍ജ്ജ്, വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി

മദ്യപിച്ചാണ് പ്രതിഷേധത്തിനിടയിലേക്ക് നടന്‍ ജോജു ജോര്‍ജ്ജ് എത്തിയതെന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ആരോപണത്തോട് ജോജു പ്രതികരിക്കുന്നു. മരട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ജോജുവെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അതിനുശേഷമാണ് ജോജു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഇങ്ങോട്ട് ഒന്നും ചോദിക്കേണ്ടെന്നും ഞാന്‍ പറയാമെന്നും ജോജു പറയുന്നു. തനിക്കൊരു രാഷ്ട്രീയവും ഇല്ലെന്നും തന്റെ അപ്പുറത്ത് ഉണ്ടായിരുന്നത് കീമോ ട്രീറ്റ്‌മെന്റിന് കൊണ്ടുപോകുന്ന രോഗിയായിരുന്നു.

ഏറെ നേരം കുരുക്കില്‍ നിന്നതിനുശേഷം സഹികെട്ടാണ് കാറില്‍ നിന്ന് ഇറങ്ങിയതെന്നും ഇത് പോക്രിത്തരമാണെന്ന് പറഞ്ഞെന്നും ജോജു ജോര്‍ജ്ജ് സമ്മതിക്കുന്നു. മദ്യപിച്ചിരുന്നെന്ന് പറഞ്ഞാണ് തന്റെ പേരില്‍ കേസ് കൊടുത്തത്. താന്‍ മദ്യപിക്കുന്ന ആളാണ്, എന്നാല്‍ ഇപ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും ജോജു വ്യക്തമാക്കുന്നു.

എന്റെ അച്ഛനെയും അമ്മയെയും തെറി പറഞ്ഞു. തുടര്‍ന്നാണ് തനിക്ക് പിടിച്ചു നില്‍ക്കാനാവാഞ്ഞത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് ഉപരോധിക്കരുതെന്ന് ഹൈക്കോടതി വിധി ഉണ്ട്. ഞാന്‍ ഈ അവസരത്തിലെന്നല്ല, ഒരു അവസരത്തിലും സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല. കാരണം എനിക്കവരുടെ മൂല്യം അറിയാം. ഞാന്‍ വനിതാ പ്രവര്‍ത്തകയെ കണ്ടിട്ടുപോലുമില്ലെന്നും ജോജു പ്രതികരിക്കുന്നു.

കാറില്‍ മാദ്യക്കുപ്പികളും ഗ്ലാസും ഉണ്ടായി എന്നാണ് ഷിയാസ് പറഞ്ഞത്. ഞാന്‍ ചെയ്ത കാര്യത്തില്‍ ഇപ്പോഴും തെറ്റുണ്ടെന്ന് തോന്നുന്നില്ല.. സിനിമാക്കാരനായതുകൊണ്ട് പ്രതികരിക്കാന്‍ പാടില്ല എന്നാണോ എന്നും ജോജു ചോദിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...