Connect with us

Hi, what are you looking for?

Exclusive

ഇടത് പക്ഷത്തിന്റെയും പിണറായിയുടെയും ഇരട്ടത്താപ്പ് സഭയിൽ വീണ്ടും ഉയർത്തികാട്ടി കെ കെ രമ

കേരള സര്‍ക്കാറിന്റെ തൊഴിലാളി ക്ഷേമനിധി ബിൽ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എംപി നേതാവും വടകര എംഎല്‍എയുമായി കെകെ രമ ​രം​ഗത്ത്. ഇടതുപക്ഷം പാവപ്പെട്ടവരുടെ പക്ഷമെന്ന് എന്ന് സ്വയം അവകാശപ്പെടുന്നവർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും തൊഴിലാളി വിരുദ്ധമായ ഭേദഗതി പാസാക്കിയെടുക്കുവാൻ സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ-തൊഴിലാളി ക്ഷേമ മേഖലയിൽ അടിയന്തിര പ്രാധാന്യമർഹിക്കുന്ന ഒട്ടേറെ വിഷയങ്ങൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് ഈ ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഒരു കാരണവശാലും ഈ ഗതികെട്ട കാലത്തു ഇങ്ങനെയൊരു ഭേദഗതി അംഗീകരിക്കാൻ കഴിയില്ലെന്നും കെകെ രമ നിയമസഭയില്‍ വ്യക്തമാക്കി.

കെകെ രമ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോവിഡ് മഹാമാരി തൊഴിൽ-സാമ്പത്തിക മേഖലകളാകെ തകർത്തു കഴിഞ്ഞ കടുത്ത പ്രതിസന്ധിക്കിടെയാണ് വിവിധ തൊഴിൽ മേഖലകളിലെ ക്ഷേമനിധിയിലെ തൊഴിലാളി വിഹിതം പതിനൊന്നിരട്ടിയാക്കി വർദ്ധന വരുത്തിക്കൊണ്ടുള്ള തൊഴിലാളി ക്ഷേമനിധി ബിൽ ഭേദഗതി അംഗീകാരത്തിനായി നിയമ സഭയുടെ മുൻപിൽ വരുന്നത്. തൊഴിൽ-തൊഴിലാളി ക്ഷേമ മേഖലയിൽ അടിയന്തിര പ്രാധാന്യമർഹിക്കുന്ന ഒട്ടേറെ വിഷയങ്ങൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് ഈ ബിൽ തയ്യാറാക്കിയിരിക്കുന്നത്.

സ്ഥിരം തൊഴിൽ എന്ന സങ്കല്പനവും തന്റെ ആയുസ്സും അധ്വാനവും ആരോഗ്യവും ചെലവഴിച്ച് പടുത്തുയർത്തുന്ന മേഖലകളിൽ നിന്ന് ലഭിക്കുന്ന വിവിധാനുകൂല്യങ്ങളുമുളള തൊഴിലാളിയും പതുക്കെ പതുക്കെ അപ്രത്യക്ഷമാവുകയാണ്. ഘടനാപരമായ സാമ്പത്തിക പരിഷ്കാരങ്ങളാൽ സർവ്വ മേഖലയിലും കരാർ തൊഴിലാളികളും കരാർ തൊഴിലും പെരുകുകയാണ്.
പുതിയ രൂപത്തിലും ഭാവത്തിലും കൂലിയടിമത്തം തിരികെ കൊണ്ടു വരികയാണ് നവ ലിബറലിസം.

ഇത്തരം വിഷയങ്ങൾ ജനങ്ങളെ പഠിപ്പിക്കുകയും, അതിനെതിരെ തൊഴിലാളികളെയും ബഹുജനങ്ങളെയും അണിനിരത്തി ഉജ്ജ്വല പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുക ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ബാധ്യതയാണ്.
ആ ഇടതുപക്ഷം എന്ന് സ്വയം അവകാശപ്പെടുന്നവർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും തൊഴിലാളി വിരുദ്ധമായ ഭേദഗതി പാസാക്കിയെടുക്കുവാൻ സർക്കാർ ശ്രമിക്കുന്നത്.

ഒരു കാരണവശാലും ഈ ഗതികെട്ട കാലത്തു ഇങ്ങനെയൊരു ഭേദഗതി അംഗീകരിക്കാൻ കഴിയില്ലെന്ന് സഭയിൽ പറഞ്ഞു. ഇതിനെതിരെ സഭയ്ക്ക് പുറത്തും വലിയ തൊഴിലാളി പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
തൊഴിലാളിവർഗ്ഗപ്രസ്ഥാനം അതിന്റെ വർഗ്ഗ നിലപാടുകൾ മറന്ന് സ്വന്തമായി വൻകിട സ്ഥാപനങ്ങൾ, സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ,
വാട്ടർ- തീംപാർക്കുകൾ, സ്വാശ്രയ കോളേജുകൾ, ചാനലുകൾ എന്നിവയുടെയെല്ലാം നടത്തിപ്പുകാരാവുന്നു.

ഈ സ്ഥാപനങ്ങളിലെല്ലാം കരാർ തൊഴിലാളികളെ നിർത്തി തുച്ഛമായ വേതനത്തിൽ പണിയെടുപ്പിക്കുന്നതും, തൊഴിൽ സ്ഥിരതയും, തൊഴിലവകാശാവും നിഷേധിക്കുന്നതും ഒരു പുതുമയല്ലാത്ത കാഴ്ചയായിരുന്നു.
നമ്മുടെ സ്വകാര്യ ആശുപത്രികളിലെല്ലാം ജോലി ചെയ്യുന്ന നഴ്സുമാർക്ക് കൃത്യമായ വേതനവ്യവസ്ഥ കൊണ്ടുവരുന്നതിനും, തൊഴിൽ സ്ഥിരത ഉറപ്പു വരുത്തുന്നതിനും കഴിഞ്ഞ നാളുകളിൽ നടന്ന ഉജ്ജ്വല സമരങ്ങൾ നമ്മളെല്ലാം കണ്ടതാണ്. തൊഴിൽ നീതിക്കായി നഴ്സുമാർ നടത്തി വന്നിരുന്ന വലിയ സമരങ്ങളോട് ഇടതുപക്ഷം സ്വീകരിച്ച നിലപാട് എന്താണ് ? ഇടതുപക്ഷം ഭരണ സാരഥ്യം വഹിക്കുന്ന സഹകരണ ആശുപത്രികളിൽ തുച്ഛമായ പ്രതിഫലത്തിന് തൊഴിലെടുക്കുന ധാരാളം നഴ്സുമാർ ഉണ്ട്.

സർക്കാർ ആഫീസുകളിൽ പോലും ശുചിത്വ പരിപാലനം അടക്കം പല തസ്തികകളിൽ നിയമനം നടത്താതെ പുറംകരാർ നൽകുകയാണ്. കുടുംബശ്രീ യൂണിറ്റുകൾ പോലെയുള്ള സംവിധാനങ്ങൾക്ക് കരാർ നൽകി കൂലിക്കപ്പുറം മറ്റൊരു ആനുകൂല്യവും നൽകാതെ ചൂഷണം ചെയ്യുകയാണ് സർക്കാർ.
മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇത്തരം താൽക്കാലിക നിയമനങ്ങൾ വ്യാപകമാണ്.

അത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിൽ പിന്തുണയ്ക്കുന്ന വികസന സമിതികൾക്കും മറ്റും നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ആശ്രിത വലയം വളർത്തിയെടുക്കാനും ഇത്തരം തൊഴിലവസരങ്ങൾ അവസരം സൃഷ്ടിക്കുന്നു. ഇതൊന്നും ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമല്ല. ഘടനാപരമായ അത്തരം പിൻ നടത്തങ്ങൾക്ക് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവർ നേതൃത്വം നൽകുന്നു എന്ന ഇരട്ടത്താപ്പ് കേരളം തിരിച്ചറിയുക തന്നെ ചെയ്യും.

എന്നായിരുന്നു കെ കെ രമയുടെ തീപ്പൊരി പ്രസം​ഗം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...