Connect with us

Hi, what are you looking for?

Exclusive

ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസിലേക്ക് വഴിയൊരുക്കിയത് വി ഡി സതീശൻ

ചെറിയാൻ ഫിലിപ്പാണ് ഇപ്പോൾ വാർത്താ മാധ്യമങ്ങളിലെ താരം. 20 വർഷക്കാലത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് കോൺ​ഗ്രസിലേക്ക്
മടങ്ങിയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നു. കഴിഞ്ഞ കുറേ മാസക്കാലമായി ഇടതുപക്ഷവുമായി അകന്നു കഴിയുന്ന ചെറിയാന്‍ ഫിലിപ്പ് കഴിഞ്ഞ ദിവസം സമൂഹമാധ്യമം വഴി പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ഇത് വ്യക്തമാക്കി കൊണ്ട് രം​ഗത്തേക്ക് എത്തിയത്. ഇടത് പക്ഷവുമായി ചെറിയാൻ ഫിലിപ്പ് അകലാനുണ്ടായ പ്രധാന കാരണം എന്ന് പറയുന്നത് കേരളത്തില്‍ നിന്നും ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ പരിഗണിച്ചേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു എങ്കിലും വി ശിവദാസനും ജോണ്‍ബ്രിട്ടാസിനുമായിരുന്നു അന്ന് നറുക്ക് വീണത്. ഇത് അദ്ദേഹത്തെ മാനസികമായി തളർത്തി എന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്.

കഴിഞ്ഞ ദിവസം പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട സര്‍ക്കാറിനെ നേരിട്ട് വിമര്‍ശിക്കുന്ന പോസ്റ്റുമായി രംഗത്ത് എത്തിയതോടെ അദ്ദേഹവും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച വ്യക്തമായത്. ഇതോടെയാണ് ചെറിയാന്‍ തന്റെ പഴയ തട്ടകമായ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങുന്നുവെന്ന ചര്‍ച്ചകളും ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്.

2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലന്റ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നുമായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ചെറിയാന്‍ ഫിലിപ്പിന്റെ പ്രചരണം.

മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ നേരിട്ട് ലക്ഷ്യം വെക്കുന്നതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ഈ വിമര്‍ശനം. ഇതിന് പിന്നാലെയാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചെറിയാന‍് ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതും. പദവി ഏറ്റെടുക്കിന്നില്ലെന്ന് ചെറിയാന്‍ വ്യക്തമാക്കിയിരുന്നെങ്കിലും അനുനയ ശ്രമങ്ങളുമായി ഇടത് നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ നിയമനം റദ്ദാക്കപ്പെടുകയും ചെയ്തു.

ഇതോടെയാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് ശക്തി പ്രാപിച്ചത്. വാര്‍ത്തകളെ ചെറിയാന്‍ ഫിലിപ്പ് ഇതുവരെ പൂര്‍ണ്ണമായി നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കോൺ​ഗ്രസ് നേതാക്കളായ എകെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശൻ, കെ സുധാകരൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെറിയാന്‍ ഫിലിപ്പുമായി കൂടികാഴ്ച്ച നടത്തിയതായും സൂചനയുണ്ട്.

ചെറിയാന്‍ ഫിലിപ്പും ഉമ്മന്‍ചാണ്ടിയും പങ്കെടുക്കുന്ന ഒരു ചടങ്ങ് അടുത്തയാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്നുമുണ്ട്. കേരള സഹൃദയവേദിയുടെ അവുക്കാദർകുട്ടി നഹ പുരസ്കാര വേദിയിലാണ് ഇരുവരും ഒന്നിക്കുന്നത്. ലീഗ് നേതൃത്വത്തിലുള്ള സാംസ്കാരിക കേന്ദ്ര സംഘടിപ്പിക്കുന്ന പരിപാടിയില്‍ പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടേയുള്ള യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്നുണ്ട്.

നിയമസഭ, രാജ്യസഭ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാതായപ്പോള്‍ തന്നെ ചെറിയാന്‍ ഫിലിപ്പ് സിപിഎമ്മുമായി മാനസികമായി അകന്നിരുന്നു. ചെറിയാനുമായി ഏറെ നാളായി നല്ല അടുപ്പത്തില്‍ കഴിയുന്ന വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുകയും ചെയ്തതോടെ ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

1967 ല്‍ കെ എസ്‌ യു വിലൂടെയായിരുന്നു ചെറിയാൻ ഫിലിപ്പ് രാഷ്ട്രിയ രം‌ഗത്തേക്കു് വരുന്നത്. 1979 ല്‍ കെ എസ് യു പ്രസിഡന്റായിരുന്നു. 1992 ൽ അദ്ദേഹം കേരള ദേശിയവേദി എന്ന സഘടന ആരംഭിക്കുകയും അതിന്റെ സ്ഥാപക പ്രസിഡന്റും ആയി. കെപിസിസി സെക്രട്ടറിയുമായിരുന്നു. 1991 ല്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായെങ്കിലും പരാജയപ്പെട്ടു. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാക്കളില്‍ ഒരാളായ ചെറിയാന്‍ ഫിലിപ്പ് ഇടതുമുന്നണിയില്‍ എത്തുന്നത്.

തനിക്കും കോൺഗ്രസ് പാർട്ടിയിലെ മറ്റ് യുവജനങ്ങ‌ൾക്കും ജയസാധ്യതയില്ലാത്ത സീറ്റ്കൾ നൽകിയെന്നും ആരോപിച്ചു പാർട്ടി വിട്ടത് ആ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. പിന്നീട് 2006 ല്‍ കല്ലൂപ്പാറ, 2011 ല്‍ വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയര്‍മാനായിരുന്ന അദ്ദേഹം ഒന്നാം പിണറായി സര്‍ക്കാറില്‍ നവകേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു

സമീപസമയത്ത് ചില നേതാക്കൾ കോൺഗ്രസ് വിട്ട് സി പി എമ്മിൽ പോയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും’ എന്നായിരുന്നു. ഇത് ചെറിയാന്‍ ഫിലിപ്പിനെ ഉദ്ദേശിച്ചായിരുന്നുവെന്ന വിലയിരുത്തല്‍ അന്ന് തന്നെ ഉണ്ടായിരുന്നു. കെ പി സി സി ഭാരവാഹി പട്ടിക പുറത്ത് വരുന്നതിന് പിന്നാലെ തന്നെ ചെറിയാന്റെ കോണ്‍ഗ്രസ് പ്രവേശനവും ഉണ്ടാവുമെന്നാണ് സൂചന. നിലവില്‍ കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള ചരിത്ര പുസ്തകം എഴുതുന്ന തിരക്കിലാണ് അദ്ദേഹം.

ഇതിനിടയില്‍ തന്നെ സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെറിയാന്‍ ഫിലിപ്പുമായി അനുനയ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ രാജ്യസഭയിലേക്കുള്ള രണ്ടാം അവസരത്തിലും തഴഞ്ഞതാണ് അദ്ദേഹത്തെ തീര്‍ത്തും നിരാശനാക്കിയത്. രാജ്യസഭയിലേക്കു വന്ന ആദ്യ അവസരം എളമരം കരീമിനായി കൈവിട്ടെങ്കിലും ചെറിയാന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം അവസരം ജോണ്‍ ബ്രിട്ടാസിന് നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം.

ഇടക്കാലത്ത് സിപിഎമ്മിലേക്ക് വന്ന പലരും ഉന്നത പദവികളില്‍ എത്തി. കെടി ജലീലും അബ്ദുറഹ്മാനും വീണ ജോര്‍ജും മന്ത്രിമാരാവുകയും പിവി അന്‍വര്‍ രണ്ടാം തവണയും എംഎല്‍എയാവുകയും ചെയ്തതും താൻ തഴയപ്പെടുന്നുവെന്ന വിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. ചെറിയാന്‍ ഫിലിപ്പിനെ സ്വാന്തനിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കോ​ൺ​ഗ്ര​സ്​ വി​ട്ട​ശേ​ഷം പി​ണ​റാ​യി വി​ജ​യ​നു​മാ​യി ദൃ​ഢ​മാ​യ സൗ​ഹൃ​ദമായിരുന്നു ചെറിയാന് ഉണ്ടായിരുന്നത്. എന്നാല്‍ അതെല്ലാം അവസാനിപ്പിച്ചുവെന്ന് സൂചനയാണ് പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പോസ്റ്റ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...