Connect with us

Hi, what are you looking for?

Exclusive

പിണറായിക്കെതിരെ കുറിപ്പെഴുതി വ്യാപാരി ആത്മഹത്യ ചെയ്തു

കോവിഡ് കാലമായതോടെ ലോകരാജ്യങ്ങൾ പലതും ലോക്ഡൗണിലായി നമ്മുടെ കേരളവും. ഒരു പക്ഷേ ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് കേരളത്തിലാണെന്ന് പറയാം. രണ്ടാം തരം​ഗം പല പ്രശ്നങ്ങളായിരുന്നു കേരളത്തിൽ ഉമ്ടാക്കിയത്. അതുകൊണ്ട് തന്നെ ലോക്ഡൗണും നീട്ടി മാത്രമല്ല സർക്കാറിന്റെ അനാവശ്യാ നിയന്ത്രണങ്ങൾ വ്യാപാരികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. നിരവധി പേർ ആത്മഹത്യയും ചെയ്തിരുന്നു. ഇപ്പോഴിതാ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജീവിതം വഴിമുട്ടിയ ഒരു വ്യാപാരി കൂടി ആത്മഹത്യ ചെയ്തു. പിണറായി സര്‍ക്കാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് കുറിച്ച് ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍ (കണ്ണന്‍-38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനു മുമ്പില്‍ ചാടി ജീവിതം അവസാനിപ്പിച്ചത്. അശാസ്ത്രീയ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഹോട്ടല്‍ തുറക്കാനാവാതെ കടക്കെണിയിലായതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കണമെന്നും സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ രക്ഷിക്കണമെന്നും സരിന്‍ മോഹന്‍ അഭ്യര്‍ത്ഥിക്കുന്നു.

മറ്റിടങ്ങളില്‍ ആളുകള്‍ക്ക് പുറത്തുപോവാന്‍ കഴിയുമ്പോള്‍ ഹോട്ടലില്‍ മാത്രം ആളുകൂടുന്നതിനും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സര്‍ക്കാര്‍ വിലക്കിയത് കടക്കെണി കൂട്ടി. ആറു മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ ആയിരുന്നുവെന്നും അശാസ്ത്രീയ നിയന്ത്രണങ്ങളാണ് ജീവിതം തകര്‍ത്തതെന്നും സരിന്‍ വിശദീകരിക്കുന്നു. ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെയും ബ്ലേയ്ഡ് മാഫിയയുടെ ഭീഷണിയും ഉയര്‍ന്നെന്നും ആറു വര്‍ഷം ജോലി ചെയ്താലും ബാധ്യതകള്‍ തീരില്ലെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം-

6 മാസം മുന്‍പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോകടൗണ് തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു

ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലില്‍ ക്യൂ നിന്നാല്‍ കൊറോണ പിടിക്കും

ബസ്സില്‍ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലില്‍ ഇരുന്നാല്‍ കൊറോണ പിടിക്കും

ഷോപ്പിങ് മാളില്‍ ഒരുമിച്ചു കൂടി നിക്കാം

കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിക്കാം

ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം

ഹോട്ടലില്‍ ഇരിക്കാന്‍ പറ്റില്ല

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍

നടത്താം കൊറോണ പിടിക്കില്ല

ഇങ്ങനെ പോകുന്നു തീരുമാനങ്ങൾ എല്ലാം തകര്‍ന്നപ്പോള്‍

ലോക്ഡൗൺ എല്ലാം മാറ്റി

ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി

ബ്ലൈഡ് കാരുടെ ഭീഷണി

ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാദ്ധ്യതകള്‍

ഇനി നോക്കിയിട്ടും കാര്യം ഇല്ല

എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്

എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദഹരണം ആണ് ഞാന്‍

എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു

സഹയിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക????

സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവ്ക്കണം

ഇളയ മകന് ഓട്ടിസം ആണ് അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്

RADHU MOHAN

AC.NO..67230660230

SBI CHINGAVANAM

KOTTAYAM

IFSC . SBIN0070128

NB എന്റെ ഫോണ് എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം മകള്‍ക് ഓണ്ലൈന് ക്‌ളാസ് ഉള്ളതാണ്

??അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു

ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ എഫ് ബി പോസ്റ്റ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...