Connect with us

Hi, what are you looking for?

Exclusive

ചികിത്സയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ കാട്ടി, മോന്‍സണ്‍ 17കാരിയോട് ചെയ്തത്?

തട്ടിപ്പ് കേസില്‍ മാത്രമല്ല പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച കേസിലും മോന്‍സണ്‍ എന്ന ലോക ഫ്രോഡ് ഉണ്ട്. മോന്‍സനെതിരെ പെണ്‍കുട്ടിയുടെ മൊഴി കേട്ട് ഞെട്ടിയിരിക്കുകയാണ് കേരള ജനത. വീട്ടിലെ ചികില്‍സാ കേന്ദ്രത്തില്‍ വെച്ച് മോന്‍സന്‍ നിരവധി തവണ പീഡിപ്പിച്ചെന്നും മോന്‍സന്റെ ജീവനക്കാര്‍ നിരന്തരം ഉപദ്രവിച്ചെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.മോന്‍സന്‍ അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുമ്പും ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നുണ്ട്. മോന്‍സനെതിരായ പോക്സോ കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. 17 വയസ്സു മുതല്‍ കുട്ടിയെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നെന്നാണ് പരാതി.

പരാതി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ മോന്‍സന്റെ വീട്ടിലെ ഗുണ്ടകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടില്‍ ജോലിക്കു നിന്ന സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് മോന്‍സന്‍ ലൈംഗികമായി പീഡിപ്പിച്ചത്. നേരത്തെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും ചില പോലീസുകാര്‍ നിരുല്‍സാഹപ്പെടുത്തിയെന്നും വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും പെണ്‍കുട്ടിയുടെ മാതാവും വ്യക്തമാക്കി. പിന്നീട് മോന്‍സനെതിരെ പരാതി നല്‍കിയ ചിലരുടെ നിര്‍ദേശമനുസരിച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മോന്‍സന്റെ സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു പെണ്‍കുട്ടിയുടെ മാതാവ്. 17 വയസ്സു മുതല്‍ അമ്മയ്‌ക്കൊപ്പം മോന്‍സന്റെ ചികില്‍സാ കേന്ദ്രത്തില്‍ സഹായത്തിനു പോയിരുന്നതായും ആദ്യമെല്ലാം മാന്യമായി പെരുമാറിയിരുന്ന മോന്‍സന്‍ ചികില്‍സയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

ഇതിന് പിന്നാലെ തന്നെ പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍, പരാതിപ്പെടരുതെന്നും പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കുകയും ചെയ്തു. പിന്നീട് കലൂരുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് ഒരാളെ വരുത്തി ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് പറഞ്ഞിരുന്നു. 2019 മുതല്‍ പലവട്ടം പീഡിപ്പിച്ചു. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു പീഡനം നടന്നത്. നേരത്തെ ലൈംഗിക പീഡനക്കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് മോന്‍സന്‍ ഇടപെട്ടു എന്നുകാണിച്ച് യുവതി പരാതിയുമായി രംഗത്ത് എത്തിയിരുന്നു. മോന്‍സനുമായി അടുപ്പമുള്ളവരെയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...