Connect with us

Hi, what are you looking for?

Exclusive

ഇനി മേലാല്‍ അത് പറഞ്ഞേക്കരുത്, സഭയില്‍ സിപിഎമ്മിനെ പൊളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിയമസഭയിലെ സഖാക്കന്മാരുടെ പൊട്ടത്തരം പൊളിച്ച് കയ്യില്‍ കൊടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പുതിയ ആളാണെന്ന് കരുതി അദ്ദേഹത്തെ വിമര്‍ശിക്കുകയാണെന്ന് കരുതരുതെന്ന് പറഞ്ഞാണ് തിരുവഞ്ചൂര്‍ ആ കോമഡി അവതരിപ്പിച്ചത്. ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നുപറഞ്ഞാല്‍, ബാക്കിയുള്ളയിടത്ത് അധികാരത്തില്‍ വന്നത് ബാലറ്റ് പേപ്പറിലൂടെയല്ല അട്ടിമറിയിലൂടെയാണെന്ന് സമ്മതിക്കുകയല്ലേ നിങ്ങളിപ്പോള്‍ ചെയ്തത് എന്നാണ് തിരുവഞ്ചൂര്‍ ചോദിക്കുന്നത്. ഇനി മേലാല്‍ സഭയിലൊന്നും അത്തരം പൊട്ടത്തരം പറയരുതെന്നാണ് തിരുവഞ്ചൂര്‍ പരിഹാസ രൂപേണ പറഞ്ഞത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ക്കും ബഹുമാനമുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

2018ല്‍ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് ഇപ്പോഴും സഹായം കിട്ടിയില്ലെന്ന് പറഞ്ഞാല്‍ അത് ദുഃഖകരമാണ്. ഇതില്‍ ഒന്നും രാഷ്ട്രീയ തരംതിരിവ് അത്ര സുഖകരമല്ലെന്നും അദ്ദേഹം പറയുന്നു. പ്രളയം വരുന്നത് രാഷ്ട്രീയം നോക്കിയാണോ എന്നും തിരുവഞ്ചൂര്‍ ചോദിക്കുന്നുണ്ട്. ഇപ്പോള്‍ 1000 കോടി അനുവദിച്ചതു കണ്ടാല്‍ ഇടതുപക്ഷ നിയോജകമണ്ഡലങ്ങളിലൂടെ മാത്രമേ വെള്ളം കയറിയിട്ടുള്ളൂവെന്ന് തോന്നും. പ്രളയം ഒട്ടും ബാധിക്കാത്ത സ്ഥലത്ത് സര്‍ക്കാര്‍ പണം മുടക്കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറയുന്നു. ഗോവിന്ദന്‍ മാഷ് കുറച്ച് ഡീസന്റായി ഇതേക്കുറിച്ച് പരിശോധിക്കുന്നയാളാണ്. പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...