Connect with us

Hi, what are you looking for?

Exclusive

കാതില്‍ ലക്ഷക്കണക്കിന് ചീവീടുകള്‍ ഒന്നിച്ച് കരയുന്നു; അജ്ഞാതരോഗം പടരുന്നു

കാതില്‍ തുളച്ചുകയറുന്ന ശബ്ദം , മില്യന്‍ കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്ന ശബ്ദം അതേ അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ വിടാതെ പിന്തുടരുകയാണ് അജ്ഞാതരോഗം. 5 വർഷങ്ങൾക്ക് മുമ്പാണ് ആദ്യം ഈ രോ​ഗം സ്ഥിരീകരിക്കുന്നത്. ഏറ്റവുമൊടുവില്‍ കൊളംബിയയിലെ യു എസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് മാരകമായ ഈ രോഗം സ്ഥിരീകരിച്ചത്. ഇതിനു തൊട്ടുമുമ്പായി ജര്‍മനിയിലെ യു എസ് എംബസി ഉദ്യോഗസ്ഥന് ഈ അസുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സി.ഐഎ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് കഴിഞ്ഞ മാസം 20-ന് ഹവാന സിന്‍ഡ്രോം സ്ഥീരീകരിച്ചിരുന്നു. എന്തുകൊണ്ടാണ് യു എസ് ഉദ്യോഗസ്ഥരെ ഈ അജ്ഞാതരോഗം പിന്തുടരുന്നത് എന്ന കാര്യം അന്വേഷിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരായ സി ഐ എ, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബില്ലില്‍ പ്രസിഡന്റ് ഒപ്പുവെച്ചതിനു പിന്നാലെയാണ് കൊളംബിയയില്‍നിന്നുള്ള വാര്‍ത്ത പുറത്തുവന്നത്.

വിചിത്രമാണ് ഈ രോഗത്തിന്റെ കഥ. അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് ഈ അജ്ഞാത രോഗം പരക്കുന്നത്. അഞ്ചു വര്‍ഷമായി ഇത് കണ്ടെത്തിയിട്ടും എന്താണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാത്രം ബാധിക്കുന്ന ഈ രോഗത്തിന്റെ രഹസ്യമെന്ന് കണ്ടെത്താനായിട്ടില്ല. വചിത്രമായ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. അമേരിക്കയെ ലക്ഷ്യമിടുന്ന ഈ അജ്ഞാത രോഗത്തിനു പിന്നില്‍ റഷ്യയാണ് എന്നാണ് ഒരു ധാരണ. വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളെയും സംശയിക്കുന്നുണ്ട്. ഇതിനെ കുറിച്ചൊക്കെ അമേരിക്ക വിശദമായ അന്വേഷണം തുടരുകയാണ് എങ്കിലും ഇതുവരെ ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന ഒന്നും ലഭിച്ചിട്ടില്ല.

ബൊഗോട്ടയിലെ കൊളംബിയന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഈ രോഗം കണ്ടെത്തിയെന്നറിയിച്ച് അംബാസഡര്‍ ഫിലിപ് ഗോള്‍ഡ്ബര്‍ഗ് ഇ മെയില്‍ അയച്ചതായി ഇന്നലെ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിന്‍കെന്‍ അടുത്ത ആഴ്ച എംബസി സന്ദര്‍ശിക്കാനിരിക്കെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ പ്രവര്‍ത്തിക്കുന്ന യു എസ് എംബസി ഉദ്യോഗസ്ഥരില്‍ കഴിഞ്ഞ ദിവസം രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ, അജ്ഞാതമായ ഈ രോഗം വീണ്ടും അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ ഭീതിവിതയ്ക്കുകയാണ്.

ഇതുവരെ 200-ലേറെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ രോഗം ബാധിച്ചതായാണ് വിവരം. ഇവരെല്ലാം ചികില്‍സയിലാണ്. അതിനിടയിലാണ് പുതുതായി ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസിന് പുറമേ ഹവാനയിലെത്തിയ ചില കനേഡിയന്‍ പൗരന്‍മാരിലും ഈ പ്രശ്‌നം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസം ഒരു ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് മൂന്നു മണിക്കൂറോളം യാത്ര വൈകിപ്പിക്കേണ്ടി വന്നിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...