Connect with us

Hi, what are you looking for?

Exclusive

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഭയന്നപോലെ, പാക് ഭീകരനെ പിടികൂടി, വന്‍ സ്‌ഫോടക വസ്തുക്കള്‍

ഇന്ത്യയില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഡല്‍ഹി പോലീസന്റെ യോഗം ചേരുകയും വന്‍ സുരക്ഷയും പരിശോധനയും വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. വ്യാപകമായ പരിശോധനയാണ് ഡല്‍ഹി നഗരത്തിലും മറ്റും നടന്നത്. ദസറ ആഘോഷത്തിന്റെ മുന്നോടിയായി ഭീകരന്‍ ഇന്ത്യയില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ലക്ഷ്യം ആഘോഷവേളയിലെ സ്‌ഫോടനമായിരിക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. വ്യാപക പരിശോധനയിലാണ് പാക് ഭീകരനെ പോലീസ് പിടികൂടിയത്. ഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ പ്രദേശത്ത് നിന്നാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഒരു ഭീകരനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പൗരനെന്ന വ്യാജേനെ ആണ് ഭീകരന്‍ ഇവിടെ താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

ഒരു എകെ 47 തോക്കും എക്‌സ്ട്രാ മാഗസിനും 60 റൗണ്ടുകളും, ഒരു ഹാന്‍ഡ് ഗ്രനേഡും 50 റൗണ്ടുകളുള്ള രണ്ട് നൂതന പിസ്റ്റളുകളും ഇയാളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തു.പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയാണ് മൊഹമ്മദ് അഷറഫ് എന്ന പ്രതി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമം, സ്‌ഫോടകവസ്തു നിയമം, ആയുധ നിയമം, മറ്റ് വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തി. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കില്‍ ഇയാളുടെ ഇപ്പോഴത്തെ വിലാസത്തിലും പൊലീസ് തിരച്ചില്‍ നടത്തി.

ജമ്മുവില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരര്‍ ആ്രകമണം നടത്തുന്നുണ്ട്. ഭീകരരോട് അനുഭാവമുള്ള 700ല്‍ ഏറെ പേരെ കഴിഞ്ഞ ദിവസം കശ്മീരില്‍ അറസ്റ്റു ചെയ്തിരുന്നു. ഷോപിയാനില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഫീരിപോറ മേഖലയിലാണ് സൈന്യവും പൊലീസും സംയുക്തമായി ഭീകരരെ നേരിടുന്നത്. ഷോപിയാനില്‍ പുലര്‍ച്ചെ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. മുദ്ര തുറമുഖത്തുനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും റെയ്ഡ്. ഡല്‍ഹിയിലും തലസ്ഥാന മേഖലയിലുമായി അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന.

അതേസസമയം, ഇനിയും പല ഭാഗങ്ങളില്‍ ഭീകര സാന്നിധ്യം ഉണ്ടാകാമെന്നുള്ള സംശയവുമുണ്ട്. പോലീസ് പരിശോധന തുടരുന്നുണ്ട. മാവോയിസ്റ്റ്, ലഹരി, ഭീകര ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സിയും റെയ്ഡ് നടത്തുന്നുണ്ട്.മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടക്കുന്നത്. ജമ്മു കശ്മീര്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
ജമ്മു കശ്മീരില്‍ 16 കേന്ദ്രങ്ങളിലാണ് പരിശോധന. സെപ്റ്റംബര്‍ 16 മാവോയിസ്റ്റ് രൂപീകരണ ദിനാഘോഷത്തിന്റെ ഭാഗമായി 2016 സെപ്തംബര്‍ 23 മുതല്‍ 30 വരെ നിലമ്പൂര്‍ വനത്തില്‍ പരിശീലന ക്യാമ്പും ആയുധ പരിശീലനവും പതാക ഉയര്‍ത്തലും നടത്തിയെന്നും അതിനുള്ള ഗൂഢാലോചന നടന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന. മലപ്പുറം എടക്കരയില്‍ ചേര്‍ന്ന മാവോയിസ്റ്റ് യോഗത്തിലാണ് ഈ ഗൂഢാലോചനയെന്നും എന്‍.ഐ.എ തിരിച്ചറിഞ്ഞു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നക്‌സല്‍ അനുഭാവികളായ മൂന്നു പേരുടെ വീടുകളിലും ശിവഗംഗയില്‍ ഒരാളുടെ വീട്ടിലുമാണ് പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നത്. കേരളത്തില്‍ നിന്നുള്ള എന്‍.ഐ.എ സംഘമാണ് ഇവിടെ റെയ്ഡ് നടത്തിയത്. നിലമ്പൂര്‍ ക്യാമ്പുമായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരെയാണ് എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള നക്‌സല്‍ നേതാവ് രാമനാഥപുരം സ്വദേശി കാളിദാസ്, കോയമ്പത്തുര്‍ സ്വദേശി ഡാനിഷ് എന്ന കൃഷ്ണ, തേനി സ്വദേശി വേല്‍മുരുകന്‍, കോയമ്പത്തൂര്‍ സ്വദേശി സന്തോഷ് കുമാര്‍, മണിവാസകം, കുപ്പുരാജ്, അജിത, കാര്‍ത്തിക്, രണ്ട് കര്‍ണാടക സ്വദേശികള്‍, കേരളത്തില്‍ നിന്നുള്ള ഒമ്പത് പേര്‍ എന്നിവരാണ് പ്രതികള്‍. നിലമ്പൂര്‍ ക്യാമ്പുമായി ബന്ധപ്പെട്ട് കേരള എ.ടി.എസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ കേസെടുത്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...