Connect with us

Hi, what are you looking for?

Exclusive

ഷാരൂഖ് ഖാനെ മൗനം വെടിയു… ജാക്കിചാനെ കണ്ടു പഠിക്കു…

പണവും പ്രതാപവും ഉണ്ടെങ്കിൽ എന്തുമാകാം എന്നൊരു വിചാരമുണ്ടായിരുന്നു എല്ലാവർക്കും എന്നാൽ ഈ അടുത്ത കാലത്ത് ആ വിശ്വാസത്തിന് അൽപം ഒന്ന് കോട്ടം തട്ടിയിട്ടുണ്ട്. ഇല്ലെങ്കിൽ പിന്നെ ബോളിവു​ഡ് ഭരിക്കുന്ന കിംങ് ഖാന്റെ മകൻ കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി കൊതുകടിയും കൊണ്ട് ജയിലിൽ കിടക്കില്ലായിരുന്നുവല്ലോ ?

ആഡംബര ഉല്ലാസ നൗകയില്‍ വച്ചു നടന്ന പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായിരുന്നു. നിരവധി തവണ താരപുത്രനെ ജാമ്യത്തിലിറക്കാന്‍ കുടുംബം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ വന്‍ താരനിര തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. അവര്‍ ആര്യനെ കുടുക്കിയതാണെന്നും കള്ളക്കേസാണെന്നും നിരന്തരം ആരോപിക്കുകയാണ്. എന്നാല്‍ ഷാരൂഖ് മകന്‍ അറസ്റ്റിലായ സംഭവത്തില്‍ നിശബ്ദത പാലിക്കുകയും, ആര്യന്‍ ഖാന് ലഭിക്കുന്ന പിന്തുണയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചും രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്.

നലാള് അറിയപ്പെടുന്ന പ്രമുഖനാണെങ്കിൽ പിന്നെ കള്ള് കുടിച്ചാലും പെണ്ണ് പിടിച്ചാലും യാതൊരു കുഴപ്പവുമില്ല അറസ്റ്റ് നടന്ന് നിമിഷങ്ങൾക്കകം മേൽഉദ്യോ​ഗസ്ഥരുടെയും അധികാര വൃത്തങ്ങളുടെയും കോളുകൾ എത്തും അപ്പോൾ പിന്നെ വളരെയധികം റിസ്ക് എടുത്ത പിടിച്ചവൻ ശശിയായി മാറുകയും ചെയ്യും. അതായിരുന്നു ഇതുവരെയുള്ള രീതി എന്നാൽ അതിന് ഒരു മാറ്റം വന്നിരിക്കുന്നു. ആരൊക്കെ എത്രയോക്കെ കിണഞ്ഞ് പരിശ്രമിച്ചിട്ടും ആര്യൻ ഖാനെ രക്ഷിക്കാൻ ഒരു വഴിയും തെളിയാതെ ആധിപിടിച്ച് നടപ്പാണ് ഷാരൂഖും കുടുംബവും.

സമാനമായ കേസില്‍ 2014ല്‍ മയക്കുമരുന്ന് കേസില്‍ ലോകം മുഴുവൻ അറിയപ്പെടുന്ന ജാക്കി ചാന്റെ മകന്‍ അറസ്റ്റിലായപ്പോള്‍ ജാക്കി ചാന്‍ എങ്ങനെ പ്രതികരിച്ചു എന്ന് അവര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. മകന്റെ പ്രവര്‍ത്തിയില്‍ പരസ്യമായി മാപ്പ് പറഞ്ഞാണ് നടന്‍ അന്ന് പ്രതികരിച്ചത്. മകന്റെ പ്രവൃത്തിയില്‍ ഞാന്‍ ലജ്ജിക്കുന്നു. ഇത് എന്റെ പരാജയമാണ്, അവനെ സംരക്ഷിക്കാനായി ഞാന്‍ ഇടപെടില്ലെന്നാണ് സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചത്. മകനൊപ്പം ജാക്കിചാന്‍ നില്‍ക്കുന്ന ഫോട്ടോയും കങ്കണ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

“എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവത്കരിക്കരുത്. ഓരോരുത്തരുടേയും കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കട്ടെ. കുറച്ച്‌ കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ.”

“ദുര്‍ബലനായ ഒരാളെ കുറിച്ച്‌ അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ആര്യന്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കുറ്റവാളികല്‍ പിന്തുണക്കുന്നു” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴികാട്ടികളാണെന്നും അതിനെ സ്വീകരിക്കണമെന്നും പറഞ്ഞായിരുന്നു ഋത്വിക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആര്യന് കത്ത് എഴുതിയത്. ഋത്വിക് റോഷനെ കൂടാതെ സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, സുനില്‍ ഷെട്ടി എന്നിവരും ആര്യന് പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിരുന്നു. സല്‍മാന്‍ഖാന്‍ ഷാരൂഖ് ഖാന്‍റെ വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്.

നടി കങ്കണയുടെ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. ബി ജെ പി നേതാക്കളടക്കം ഈ പോസ്റ്റ് പങ്കുവച്ചു. ഋത്വിക് കത്ത് പങ്കുവച്ചതിന് പിന്നാലെയാണ് പോസ്റ്റുമായി കങ്കണ രം​ഗത്തെത്തിയത്. ഒക്ടോബര്‍ 2 ന് ഗോവയിലേക്കുള്ള ഉല്ലാസകപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ദീര്‍ഘകാലമായി താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി താരപുത്രന്‍ സമ്മതിച്ചിട്ടുമുണ്ട്.

ഈ അടുത്തിടെ സമാനമായ കേസ് കേരളത്തിലും സംഭവിച്ചിരുന്നു. അന്ന് മയക്ക് മരുന്ന് കേസിൽ പ്രതിയായത് കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാർട്ടിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം അലങ്കരിച്ചിരുന്ന കോടയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷ് കോടിയേരിയാണ്. ഈ കേസിൽ ഇപ്പോഴും ജയിലിൽ കഴിയുകയാണ് ബിനീഷ് കോടിയേരി. ഇതിൽ നിന്നെല്ലാം മനസിലാക്കാൻ കഴിയുന്നതും എൻ സി ബി നൽകുന്നതുമായ സന്ദേശം കുറ്റം ആരു ചെയ്താലും അത് കുറ്റം തന്നെയാണ്. അതിൽ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല എന്നു തന്നെയാണ്. അതുകൊണ്ട് തന്നെ ഇനി പെട്ടെന്നൊരു പുറം ലോക കാഴ്ച്ച താര പുത്രന് വിധിച്ചിട്ടില്ല എന്നു തന്നെയാണ് തോന്നുന്നത്. എൻ സി ബിയിലെ നട്ടെല്ലുള്ള ഉദ്യോ​ഗസ്ഥൻ സമീർ വാങ്കഡേയെ ഒരു പറ്റം ആളുകൾ സമൂഹമാധ്യമങ്ങൾ വഴി പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...