Connect with us

Hi, what are you looking for?

Exclusive

സെക്സ് എഡ്യൂക്കേഷൻ എന്ന് കേട്ട ഉടൻ ഉറഞ്ഞു തുള്ളുന്നവരോട് …. എന്താണ് സെക്സ് എഡ്യൂക്കേഷൻ

സ്കൂൾ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാക്കുമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് പുതിയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ സതീദേവി . കഴിഞ്ഞ ദിവസം ഈ അഭിപ്രായം അവർ പറഞ്ഞതിന് പിന്നാലെ പല മോശം കമന്റുകളും ശ്രദ്ധയിൽ പെട്ടു.
എന്തിനാ ലൈംഗിക വിദ്യാഭ്യാസം മാത്രമാക്കുന്നത് എല്ലാ സ്കൂളിലും ഓരോ ലേബർ റൂം കൂടി തുറന്നു കൊടുക്കൂ എന്ന് പോലും പറഞ്ഞവർ വിരളമല്ല . എന്നാൽ ഇത്തരം വൃത്തികെട്ട കമെന്റ് ചെയ്യുന്നവരുടെ നിയലായിലേക്ക് ഭാ വിയിൽ ഇനിയൊരു കുട്ടിയും തരം താഴാതിരിക്കാൻ കൂടിയാണ് ലൈംഗിക വിദ്യാഭ്യാസം എന്ന സതീ ദേവിയുടെ പുതിയ നയം
ലൈംഗിക വിദ്യാഭ്യാസമെന്ന് പറയുമ്പോള്‍ തന്നെ നെറ്റിചുളിക്കുന്നവരുണ്ട്. എന്നാൽ അത് അനിവാര്യമാണെന്ന് രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയണമെന്നും സതീദേവി പറയുന്നു .

പുതിയ പദവി ഏറ്റെടുത്ത പാടെ സതീദേവി കൈക്കൊണ്ട ഈ തീരുമാനത്തോട് പൂർണമായും യോജിക്കുകയാണ് . പ്രതിദിനം വർധിച്ചു വരുന്ന പീഡന കേസുകളുടെ എണ്ണം കണ്ട് കരഞ്ഞിട്ടും പഴിച്ചിട്ടും മാത്രം കാര്യമില്ല . സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായതിന് ശേഷം ഇരയോടൊപ്പം എന്ന ഹാഷ് ടാഗും തൂക്കി ഇരയുടെ നീതിക്കായി മെഴുകുതിരി തെളിച്ചിട്ടും കാര്യമില്ല . പൂർണമായ അർഥത്തിൽ ഈ വിഷയത്തിൽ അവബോധമുണ്ടാക്കി നല്ലൊരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഇതിനുള്ള പോംവഴി

അതിനിടയിൽ ഇതിനെ വിമർശിച്ച് വൃത്തികേടുകൾ വിളമ്പുന്നവരെ അർഹമായ പുച്ഛത്തോടെ തന്നെ നമുക്ക് അവഗണിക്കാം . പോൺ വീഡിയോസ് കണ്ട് അതാണ് സെക്സ് എജ്യൂക്കേഷൻ എന്ന് മൂഢസ്വർഗത്തിൽ ജീവിക്കുന്നവർ ഇത് അല്ല ഇതിനപ്പറവും പറയും. ആദ്യം അത്തരക്കാർക്കൊക്കെയാണ് ലൈംഗീക വിദ്യാഭ്യാസം കൊടുക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം .
സെക്സ് എഡ്യൂക്കേഷൻ എന്നാൽ കേവലം ശരീരം പങ്കിടൽ മാത്രമല്ല .
ലിംഗ ബോധം, സുരക്ഷ, ലൈംഗികാരോഗ്യം,സ്വന്തം ശരീരത്തിൽ നമുക്കുള്ള അവകാശങ്ങൾ അങ്ങനെ നിരവധി കാര്യങ്ങളാണ് ലൈംഗിക വിദ്യാഭ്യാസത്തിലൂടെ പഠിപ്പിക്കുന്നത്.
പെൺകുട്ടികൾ മാത്രമല്ല ഇരയാക്കപ്പെടുന്നത് ആൺ കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയാവുന്നുണ്ട്. അതും നല്ലതും ചീത്തയും വേർതിരിച്ചു അറിയാൻ പറ്റാത്ത പ്രായത്തിൽ തന്നെ ..
പത്ത് വയസ്സിനു താഴെ ഉള്ള എത്ര മക്കളെയാണ് ഇത്തരം നരഭോജികൾ ചൂക്ഷണം ചെയ്യുന്നത്. അവർക്ക് മറ്റുള്ളവരുടെ സ്പര്ശനങ്ങളുടെ അർദ്ധം വേർതിരിച്ചറിയാൻ കഴിയാത്തതാണ് യദാർത്ഥ പ്രശ്നം . തൊട്ടതാരെന്നും അതെന്തിനാണെന്നും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കാൻ പലപ്പോഴും അച്ഛനമ്മമാർ മറന്നു പോകാറുണ്ട് . മറവി എന്നതിനപ്പുറം , കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ സംസാരമാകേണ്ട ഒന്നല്ല ഇതെല്ലാം എന്ന മിഥ്യ ബോധമാണ് ഇതിന്റെ പ്രധാന കാരണം . എന്നാൽ കുഞ്ഞുങ്ങളുടെ അറിവില്ലായ്മകൾ ചൂഷണം ചെയ്യപ്പെടുകയാണ് . മനസിലായി വരുമ്പോഴേക്കും ഭീഷണികളിൽ കുരുങ്ങി അവർ നിശ്ശബ്ദരാക്കപ്പെടും .
പിന്നീട് ആ കുട്ടിയുടെ മാനസികാവസ്ഥ ആരേലും ചിന്തിച്ചിട്ടുണ്ടോ….
ലൈംഗിക ചൂഷണത്തെ ചെറുക്കുക, സ്വരമുയർത്താനറിയുക,തൊടലുകൾ തിരിച്ചറിയുക ഇതൊക്കെയാണ് ലൈംഗിക വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കുന്നത് .
ഇന്നേവരെ നമ്മൾ നമ്മുടെ അധ്യാപകരോടോ
മാതാപിതാക്കളോടോ എന്താണ് സെക്സ് എന്ന് ചോദിച്ചിട്ടുണ്ടോ…
ചോദിച്ചാൽ തന്നെ അവരുടെ അടുത്തിന്ന് വഴക്ക് അല്ലാതെ മറ്റ് എന്താണ് ലഭിക്കുക…
വിലക്കപ്പെട്ട കനിയാണ് നമ്മുക്ക് സെക്സ്… അത് എന്താണെന്ന് അറിയാനുള്ള ആഗ്രഹത്തിൽ ആണ് നമ്മൾ മറ്റു പല സൈറ്റുകളും ആശ്രയിക്കേണ്ടി വരുന്നത്…
വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ ശരീരം ഭർത്താവിന് എന്ന് ചിന്തിക്കുന്ന സമൂഹമാണ് നമ്മുക്ക് ചുറ്റുമുള്ളത്….


നമ്മുടെ ശരീരം നമ്മുടേത് മാത്രമാണ്… അതിൽ മറ്റൊരാൾക്കും അവകാശം ഇല്ല
ഒരു ബലാത്സംഗം നടക്കുമ്പോൾ, പ്രണയത്തിൻ്റെ പേരിൽ ഒരു കൊലപാതകം നടക്കുമ്പോൾ എന്തുകൊണ്ടാണ് ആളുകൾ ഇരയെ ക്രൂശിക്കുന്നത്…..
അവളുടെ വസ്ത്രധാരണമാണ്, അവൾ അസമയത്ത് ഇറങ്ങിനടന്നിട്ടാണ്, അവൾ ആണുങ്ങളുമായി ഇടപഴകിയിട്ടാണ്, അവൾ ആണുങ്ങളുമായി ഒറ്റക്ക് യാത്ര ചെയ്തിട്ടാണ്, അവള് തേച്ചിട്ടാണ് എന്നൊക്കെയുള്ള കമെന്റുകൾ നമ്മൾ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്…
എന്നാൽ ഒരിക്കലും അവളുടെ ഭാഗത്ത് അല്ല തെറ്റ് എന്നും അവളുടെ തീരുമാനത്തെ ബഹുമാനിക്കാൻ ആണിനറിയാത്ത ആണാണ് തെറ്റുകാരൻ എന്നും എന്തുകൊണ്ടാണ് ആരും മനസ്സിലാക്കാത്തത് .
അവളുടെ ശരീരത്തെ സെക്സ് ടോയ് ആയി മാത്രം കരുതുന്നത് കൊണ്ടാണ്.
ഒരു സ്ത്രീ പുരുഷനുമായി ഒന്ന് അടുത്ത് ഇടപഴകിയാൽ അത് സെക്സിലേക്കുള്ള അവളുടെ ക്ഷണം അല്ലെന്ന് ഇനി എന്നാണ് നമ്മൾ തിരിച്ചറിയുക.
കഴിഞ്ഞ ദിവസം പാലായിൽ കൊല്ലപ്പെട്ട നിധിനാ . സഹപാഠിയായ പയ്യൻ അവളെ കഴുത്ത് മുറിച്ച് കൊന്നു . എന്തായിരുന്നു കാര്യം ? അവളവനെ തേച്ചു കാണും …ഇതാവും മലയാളികളുടെ ഒരു നോർമൽ ചിന്താഗതി . എന്നാൽ സത്യം അവർക്കറിയണ്ട . എല്ലാം പോട്ടെ ഇനി സത്യം എന്തുമാവട്ടെ . അവൾ തേച്ചു ഏന് തന്നെ വിചാരിക്കുക .
ഈ തേപ്പു എന്ന കലാപരിപാടിയുടെ പേറ്റന്റ് കിട്ടിയത് പെണ്ണിന് മാത്രമാണോ ?
ആണും തേക്കുന്നില്ലേ എന്നിട്ട് അവൻ തേച്ച പെൺപിള്ളേരൊക്കെ കാമുകന് നേരെ കത്തിയുമായി നടക്കുകയാണോ ? ഒരാളിന്റെ അത് ആണിന്റേതാണെങ്കിലും പെണ്ണിന്റേതാണെങ്കിലും ബഹുമാനിക്കാൻ പഠിക്കുന്നിടത്തെ സ്നേഹവും സമാധാനവും ഉണ്ടാവൂ .
ടോക്സിക്ക് ബന്ധങ്ങളിൽ പെട്ട് സ്വയം ജീവിതം ഹോമിച്ചു കളയുന്നതിലും നല്ലത് അതിൽ നിന്ന് പിന്മാറുന്നതാണ്.
എതിർ ലിംഗത്തെ ബഹുമാനിക്കാൻ പഠിക്കുകയാണ് വേണ്ടത്…
ബലാത്സംഗത്തിൻ്റെ കാരണം പെണ്ണല്ല, പെണ്ണിൻ്റെ ശരീരത്തിൽ തനിക്കവകാശമുണ്ടെന്ന് കരുതുന്ന ആണ് തന്നെയാണ്…. ഈ ചിന്താഗതി മാറണം അതിനാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവിശ്യം….

പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ ഉശിരൻ തീരുമാനത്തിന് ബിഗ് സല്യൂട്ട് . പീഡനം നടന്നിട്ട് തീവ്രത അളക്കാൻ പിറകെ ഓടുന്ന പി കെ ശ്രീമതി ടീച്ചറെപ്പോലുള്ളവർക്കൊക്കെ നിങ്ങൾ ഒരു മാതൃകയാണ് മാഡം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...