Connect with us

Hi, what are you looking for?

Exclusive

ചെമ്പോലയില്‍ എഴുതിയത് വെടിവഴിപാടിനെക്കുറിച്ച്, മോഹന്‍ലാല്‍ ചിത്രത്തിലെ പുരാവസ്തുക്കള്‍..

ശബരിമല ചെമ്പോല തിട്ടൂരം കൈമാറിയക് താനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ പിഎന്‍ ഗോപാലകൃഷ്ണമേനോന്റെ പ്രസ്താവനയാണ് ശ്രദ്ധേയമാകുന്നത്. പുരാവസ്തു കച്ചവടക്കാരനായ പി.എന്‍. ഗോപാലകൃഷ്ണമേനോന്‍ പറഞ്ഞതിങ്ങനെ.. ഇടനിലക്കാരനായ സന്തോഷിന് താനാണ് ചെമ്പോല കൈമാറിയത്. സിനിമയ്ക്കുവേണ്ടിയെന്ന് പറഞ്ഞാണ് സന്തോഷ് ചെമ്പോല വാങ്ങിയത്. ശബരിമലയിലെ വെടിവഴിപാടിനെക്കുറിച്ചായിരുന്നു ചെമ്പോലയില്‍ എഴുതിയിരുന്നതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.താന്‍ കൈമാറിയ പല വസ്തുക്കളും മോന്‍സണ്‍ ചരിത്രാതീത കാലത്തെ അപൂര്‍വ രേഖയാക്കി തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് തിരുവനന്തപുരം കിളിമാനൂര്‍ പോങ്ങനാട് സ്വദേശി സന്തോഷ് മൊഴി നല്‍കിയിരുന്നത്. സന്തോഷില്‍ നിന്നും വാങ്ങിയ പല വസ്തുക്കളും ‘എന്ന് നിന്റെ മൊയ്തീന്‍’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങി പല സിനിമകളിലും പുരാവസ്തുവായി ഉപയോഗിച്ചതാണ്. 30 ലക്ഷം രൂപയും മൂന്നുകോടിയുടെ പുരാവസ്തുശേഖരവും വാങ്ങിയശേഷം മോന്‍സണ്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്നും സന്തോഷ് പരാതിയില്‍ പറയുന്നു.

പുരാവസ്തു വ്യാപാരിയായ സന്തോഷ് സിനിമാ ചിത്രീകരണത്തിന് വാടകയ്ക്കു നല്‍കാന്‍ ശേഖരിച്ചവയായിരുന്നു മോന്‍സണ് നല്‍കിയ ഭൂരിപക്ഷം വസ്തുക്കളും. തന്റെ പക്കല്‍ നിന്നും ശില്‍പങ്ങള്‍ അടക്കം വാങ്ങിയെങ്കിലും അതിന്റെ വിലയായ മൂന്നുകോടി രൂപ നല്‍കാതെ മോന്‍സണ്‍ തന്നെ വഞ്ചിച്ചെന്ന സന്തോഷിന്റെ പരാതിയിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മോശയുടെ അംശവടിയെന്ന് അവകാശപ്പെട്ടിരുന്ന തടിയില്‍ തീര്‍ത്ത ശില്പഭംഗിയുള്ള ഊന്നുവടിക്ക് 50 വര്‍ഷംമാത്രമാണ് പഴക്കമെന്നാണ് കണ്ടെത്തല്‍. യേശുവിനെ ഒറ്റിക്കൊടുത്തതിന് പ്രതിഫലമായി യുദാസിന് ലഭിച്ച വെള്ളിക്കാശെന്നും പറഞ്ഞ് പറ്റിച്ചത് റോമന്‍ നാണയങ്ങളാണ്. തൃശ്ശൂരിലെ എയ്യാല്‍, വള്ളുവള്ളി എന്നീ സ്ഥലങ്ങളില്‍നിന്ന് ഖനനത്തിലൂടെ 1940-കളില്‍ കണ്ടെടുത്ത റോമന്‍ നാണയങ്ങളില്‍ ചിലതായിരുന്നു ഇത്.

ഇവയും സന്തോഷിന്റെ ശേഖരത്തില്‍നിന്ന് മോന്‍സണ്‍ വാങ്ങിയതാണ്. ശ്രീകൃഷ്ണന്റെ വെണ്ണക്കുടമായി മാറിയ ഉറി പാലക്കാട്ടെ പഴയ വീട്ടിലേതും റസൂലിന്റെ ഒലീവെണ്ണ വിളക്കായി മാറിയത് ജൂതത്തെരുവില്‍ നിന്നും ലഭിച്ച 50 വര്‍ഷത്തിന് താഴെ മാത്രം പഴക്കമുള്ള എണ്ണ വിളക്കുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇത്തരം വസ്തുക്കള്‍ ശേഖരിച്ചതെന്നാണ് മോണ്‍സണ്‍ അവകാശപ്പെടുന്നത്.

അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ വിദേശയാത്രകള്‍ നടത്തിയിരുന്നോ?എന്നുള്ളതിന് വ്യക്തത വന്നിട്ടില്ല. തനിക്ക് പാസ്പോര്‍ട്ടേ ഇല്ലെന്നാണ് മോന്‍സണ്‍ പറയുന്നത്. എന്നാല്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ മോന്‍സണ്‍ ഉപയോഗിച്ചിരുന്നോ എന്ന സംശയം സജീവമാണ്. വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ പരാതിക്കാര്‍ കൈമാറിയതായി പറയുന്ന കോടികള്‍ പ്രതി മോന്‍സന്‍ മാവുങ്കല്‍ വിദേശത്തേക്കു കടത്തിയതായി സംശയം ഉയരുന്നതാണ് ഇതിന് കാരണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...