Connect with us

Hi, what are you looking for?

Exclusive

കപ്പലിൽ അഴിഞ്ഞാടി ഷാരൂഖ് ഖാന്റെ മകൻ

പണവും പ്രതാപവും ഉള്ളവർക്ക് എന്തും ആകാം. അതുകൊണ്ടാണല്ലേ ആഡംബര കപ്പലിൽ ബോളിവുഡിലെ പ്രമുഖ താരത്തിന്റെ മകൻ അഴിഞ്ഞാടിട്ടും ഇതുവരെയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തത്. പിടിയിലായവർ എല്ലാം വമ്പൻമാർ എന്ന വിവരവും പുറത്തെത്തുന്നുണ്ട്. ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന മയക്ക് മരുന്നിന്റെ ആറാട്ടായിരുന്നു ആഡംബരകപ്പിലെ നിശാപാർട്ടിയിൽ. പ്രമുഖൻമാർ ആറാടിയ നിശാ പാർട്ടിയിൽ മയക്ക് മരുന്ന് ഒഴുകുന്നു എന്ന വിവരത്തെ തുടർന്നാണ് നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ 7 മണിക്കാർ കപ്പലിൽ റെയ്ഡ് നടത്തിയത്.

റെയ്ഡിന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളാരും പ്രമുഖ താരത്തിന്റെ മകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അതിന് കാരണമായി ചൂണ്ടികാണിക്കുന്നത് ഇയാളുടെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിടിയ്യില്ല എന്നതാ തന്നെയാണ്. മാധ്യമങ്ങൾ എങ്ങനെ ആ പേര് വെളിപ്പെടുത്തും പോലീസുകാർക്ക് മുട്ടു വിറക്കും ആ മകന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അതേ ഇന്ത്യൻ സിനിമയിലെ കിങ് ഖാൻ എന്ന് അറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ മകനാണ് പോലീസ് കസ്റ്റഡിയിൽ ആയത്. അതുെ വെറും പോലീസ് അല്ല നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ ഉൾപ്പെടെ 13 പേരുള്ളത്.

ബോളിവുഡ് സിനിമാ ലോകം, ഫാഷന്‍, ബിസിനസ് എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. മ്യൂസിക്കല്‍ വോയേജ് എന്ന പേരില്‍ മൂന്ന് ദിവസം നീണ്ട പരിപാടിയാണ് ആഡംബര കപ്പലില്‍ ആസൂത്രണം ചെയ്തിരുന്നത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് കോറിഡിലെ മുംബൈ തീരത്ത് നിന്ന് കപ്പല്‍ യാത്ര തിരിച്ചത്.

ക്രേ ആര്‍ക്ക് എന്ന പേരിലുളള പരിപാടി ഫാഷന്‍ ടിവിയും ഇന്ത്യയിലെ മറ്റ് പങ്കാളികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അറബിക്കടലില്‍ യാത്രയ്‌ക്ക് ശേഷം ഒക്ടോബര്‍ നാലോടെ കപ്പില്‍ തിരികെ എത്തിക്കാനായിരുന്നു തീരുമാനം. 7 മണിക്കൂർ നടത്തിയ റെയിഡിനിടെ ഇവരിൽ നിന്ന് കൊക്കേയ്ൻ , ഹാഷിഷ്, എംഡിഎംഎ എന്നിവയെല്ലാം പിടിച്ചെടുത്തിട്ടുണ്ട്.

യാത്രയുടെ ആദ്യ ദിവസം ഡിജെ പരിപാടിയാണ് സംഘടിപ്പിച്ചത്. മിയാമി ആസ്ഥാനമായ ഡിജെ സ്റ്റാന്‍ കൊവേല്‍, പ്രശസ്ത ഡിജെ ബുല്‍സേയെ, ബ്രോണ്‍കോട്ട്, ദിപേഷ് ശര്‍മ്മ എന്നിവരുടെ പരിപാടികളാണ് നടത്താനിരുന്നത്. ടിക്കറ്റിന് 80,000 മുതല്‍ 2 ലക്ഷം രൂപ വരെ വാങ്ങിയിരുന്നു.

റെയ്ഡ് നടത്തുമ്പോള്‍ കപ്പലില്‍ 100 ല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നതായും ഇതില്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 13 പേരെ കസ്റ്റഡിയിലെടുത്തതായും വിവരങ്ങൾ പുറത്തെത്തുന്നുണ്ട്.‌ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ആര്യന്‍ ഖാന്റെ ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യു എന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുംബൈയിലെ കപ്പലില്‍ ലഹരിമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ നിരീക്ഷണം ആരംഭിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ എന്ന പേരില്‍ കപ്പലില്‍ കയറി. ലഹരി പാര്‍ട്ടി ആരംഭിച്ചതോടെയാണ് റെയ്ഡ് നടത്തിയത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കൊകെയ്ന്‍, ചരസ്, എംഡിഎംഎ, എംഡി ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ഉടന്‍ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കും.

അതേസയം നിശാ പാര്‍ട്ടിക്ക് ലഹരിമരുന്ന് എത്തിച്ചത് കപ്പലിലെ യാത്രക്കാരില്‍ ചിലരാണ് തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നും കപ്പല്‍ പ്രതിനിധികള്‍ എന്‍സിബിയെ അറിയിച്ചു. രണ്ടാഴ്ച്ച മുമ്പേ ഉദ്ഘാടനം നടന്ന കോര്‍ഡിലിയ ക്രൂയിസ് ആഡംബര കപ്പലിലാണ് പാർട്ടി നടന്നത്.
പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ നിന്ന് എത്തിയ മൂന്ന് പെണ്‍കുട്ടികളും നര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയിലുണ്ട്. പ്രമുഖ വ്യവസായിയുടെ മകള്‍ അടക്കമുള്ളവരാണിതെന്നാണ് പുറത്തുവരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...