Connect with us

Hi, what are you looking for?

Exclusive

വൈദികൻ ​ഗർഭിണിയാക്കിയ കന്യാസ്ത്രീയുടെ ​ഗർഭം ഏറ്റെടുത്തുകൊണ്ട് മോൻസൻ തട്ടിപ്പ് ആരംഭിച്ചു

പുരാവസ്തുക്കളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. വ്യാജമായി നിര്‍മ്മിച്ച പുരാവസ്തുക്കളുടെ പേരിലാണ് ഇയാള്‍ സമ്പന്നരെയും സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരെയും വലയില്‍ വീഴ്ത്തിയിരുന്നത്. എന്നാല്‍ മോന്‍സണിന്റെ ഭൂതകാലത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് സമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ഫേസ് ബുക്കിലൂടെയായിരുന്നു ജോമോന്റെ വെളിപ്പെടുത്തൽ.

ചേര്‍ത്തലയിലെ ഒരു വൈദികന്‍ ഗര്‍ഭിണിയാക്കിയ കന്യാസ്ത്രീയുടെ അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് മോന്‍സണ്‍ തട്ടിപ്പിന് തുടക്കമിട്ടതെന്നാണ് ജോമോന്‍ ആരോപിക്കുന്നത്. കന്യാസ്ത്രീയെ ഗര്‍ഭിണിയാക്കിയ വൈദികന്‍ പിന്നീട് വിദേശത്തു പോയി കോടികള്‍ ഉണ്ടാക്കിയതിന് ശേഷം വലിയ തുക മാനം രക്ഷിച്ചതിനുള്ള പ്രതിഫലമായി മോന്‍സണ് നല്‍കി, അങ്ങനെയാണ് മോന്‍സണ്‍ മികച്ച സാമ്പത്തിക നിലയിലേക്ക് ഉയര്‍ന്നതെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. മാത്രമല്ല ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രമുഖ പത്രമായ ദീപികയെയും ജോമോൻ വിമർശിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ദീപിക മോൻസന്റെ പുരവസ്തു ശേഖരത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ആർട്ടിക്കളിനെ വിമർശിക്കുകയാണ് ഫേസ് ബുക്കിലൂടെ അദ്ദേഹം

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ…

വൈദികന്റെ അവിഹിത ഗർഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്, മോൻസന്റെ തട്ടിപ്പിന്റെ തുടക്കം.
ചേർത്തലയിൽ ഒരു വൈദികൻ, ഒരു കന്യാസ്ത്രീയെ ഗർഭിണിയാക്കിയ സംഭവം, പുറം ലോകം അറിയാതെ, ഇപ്പോളത്തെ കഥാനായകൻ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ, ആ ദിവ്യ ഗർഭത്തിന്റെ ഉത്തരവാദി താൻ തന്നെയാണെന്ന് പറഞ്ഞ് കൊണ്ട്, ഗർഭത്തിന്റെ ഉത്തരവാദിയായ വൈദികന്റെ മാനം രക്ഷിച്ച്, വൈദികന്റെ രക്ഷകനായി മാറിയാണ് മോൻസൻ ഇന്ന് ഈ നിലയിൽ എത്തിയത്.
കന്യാസ്ത്രീയെ ഗർഭിണയാക്കിയ വൈദികൻ, വിദേശത്തു പോയി കോടികൾ ഉണ്ടാക്കിയതിന് ശേഷം, അതിലൊരു നല്ല തുക മോൻസന് നൽകിയതിനെ തുടർന്നാണ്‌, ഒരു ഗതിയും ഇല്ലാത്ത മോൻസന്, നല്ല സാമ്പത്തിക ബാക്ക്ഗ്രൗണ്ട് കിട്ടിയത്.
വൈദികൻ ഗർഭിണിയാക്കിയ കന്യാസ്ത്രീയെ, മോൻസൻ പ്രേമിച്ച് കെട്ടിയെന്ന വ്യാജേനയാണ് വിവാഹം കഴിച്ചത്. യേശുവിനെ ഒറ്റികൊടുത്തതിന് യൂദാസിന് കിട്ടിയ മുപ്പത് വെള്ളിക്കാശിൽ, ഒറിജിനലായ രണ്ട് നാണയം, തന്റെ കൈയ്യിലുണ്ടെന്ന് പ്രചരിപ്പിക്കാൻ കഴിയുന്ന മോൻസൻ, ഒരു കഥയുണ്ടാക്കാൻ അധികം സമയം വേണ്ടന്നുള്ളതിന്, ഡോക്ടറേറ്റ് എടുത്ത പുരാവസ്തു തട്ടിപ്പുക്കാരൻ ആണെന്ന്, തെളിയിച്ച ആളാണ്. അതുകൊണ്ടാണ് അവിഹിത ഗർഭത്തിന് ഉത്തരവാദിയായ ഒരു വൈദികനെ രക്ഷിചെടുത്ത
മോൻസനെ, വല്യ മഹാനായി ചിത്രീകരിച്ച് കൊണ്ട്, കഴിഞ്ഞ വർഷം ജൂലൈയിൽ നസ്രാണി ദീപിക, സൺ‌ഡേ സപ്ലിമെന്റ് ഇറക്കിയത്.

അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണം വിലയിരുത്താന്‍ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് ഇന്ന് കൊച്ചിയിലെത്തും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ വൈകിട്ട് നാലരയോടെ മോന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വ്യാജ രേഖകള്‍ ചമച്ചതിന്റെ വിവരങ്ങള്‍ തേടി അന്വേഷണ സംഘം കൊച്ചിയിലും ചേര്‍ത്തലയിലുമുള്ള മോന്‍സണിന്റെ വീടുകളില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളെക്കുറിച്ചും ഇയാളോട് ചോദിച്ചറിയും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...