Connect with us

Hi, what are you looking for?

Exclusive

റിയാസിന് മോഹന്‍ലാലിന്റെ ടിപ്‌സ് ഇനിയെങ്കിലും ഒന്നു നാന്നാകോ?

നാടുനീളെ ടൂറിസം എന്നു പറഞ്ഞ് നടക്കുന്ന മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോള്‍ സന്തോഷ് കുളങ്ങര, മോഹന്‍ലാല്‍ തുടങ്ങി പ്രമുഖരുമായി അഭിമുഖം നടത്തികൊണ്ടിരിക്കുകയാണ്. പലരുടെയും അഭിപ്രായങ്ങള്‍ തേടുന്നത് നല്ലതു തന്നെ. പക്ഷെ അത് പ്രവൃത്തിയിലും കാണണം റിയാസേ എന്നാണ് പലരും പറയുന്നത്. ഇതിനിടെ നമ്മടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വക റിയാസിന് ടിപ്‌സും കിട്ടി. ടൂറിസം വികസനവുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ മന്ത്രി മുഹമ്മദ് റിയാസുമായി പങ്കുവെക്കുകയായിരുന്നു ലാലേട്ടന്‍. റോഡുകളാണ് ഏറ്റവും നന്നായിട്ട് വരേണ്ടതെന്നും സഞ്ചാരികള്‍ കേരളത്തില്‍ എത്തണമെങ്കില്‍ റോഡുകള്‍ നന്നാകണമെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു സ്ഥലത്ത് എത്തിപ്പെടാന്‍ പറ്റണം. റോഡ്, ശുചിമുറികള്‍ പോലുള്ള സൗകര്യങ്ങള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിനോദ സഞ്ചാരികളോട് സൗഹൃദപരമായി ഇടപെടണമെന്നും നമ്മുടെ നാട്ടില്‍ വരുന്നവരെ റെസ്പക്ടോടെയാണ് സ്വീകരിക്കേണ്ടതെന്നും മോഹന്‍ലാല്‍ പറയുകയാണ്. ഒരാള്‍ ആപ്പ് വഴി ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോകുകയാണെങ്കില്‍ അയാള്‍ക്ക് അവിടെ എത്താനുള്ള സൗകര്യം വേണം, എത്തിക്കഴിഞ്ഞാല്‍ വിശ്രമിക്കാനുള്ള സൗകര്യവും, തിരിച്ചുപോകാനുള്ള സൗകര്യവുമൊക്കെ വേണമെന്നും മോഹന്‍ലാല്‍ പറയുന്നു.

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ പോകുകയാണെങ്കില്‍ ഒരോ ജില്ലയിലും ഓരോ തരത്തിലുള്ള ഭക്ഷണമാണ്. ഫുഡ് ടൂറിസം ചെയ്യാം. പിന്നെ മെഡിക്കല്‍ ടൂറിസം ചെയ്യാം. ആയൂര്‍വേദമൊക്കെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ പെര്‍മിഷന്‍ കൊടുക്കാവൂ. ഒരുപാട് പേര്‍ ആയൂര്‍വേദമെന്ന് പറഞ്ഞ് ആയൂര്‍വേദമല്ല ചെയ്യുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.
അഞ്ച് വര്‍ഷത്തേക്കുള്ള സമഗ്രമായ ടൂറിസം വികസനത്തിന് ഊന്നല്‍ നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്നാണ് റിയാസ് വ്യക്തമാക്കിയത്. ടൂറിസം വകുപ്പ് തയ്യാറാക്കിയ കേരള ടൂറിസം മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ മാസം 11ന് മോഹന്‍ലാല്‍ പുറത്തിറക്കിയിരുന്നു.

ഒട്ടേറെ രാജ്യങ്ങള്‍ സഞ്ചരിച്ച ഒരാള്‍ എന്ന നിലയിലാണ് മോഹന്‍ലാല്‍ കേരളത്തിലെ ടൂറിസത്തിലെ പോരായ്മകള്‍ തുറന്നുപറഞ്ഞത്. കേരളത്തില്‍ ഒട്ടേറെ നല്ല സ്ഥലങ്ങളുണ്ട്. എന്നാല്‍ അവിടെയൊന്നും എത്തിപ്പെടാനുള്ള ട്രാന്‍സ്‌പോര്‍ട്ട് ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇത്രയും വാട്ടര്‍ ബോഡിയുള്ള ഒരു സംസ്ഥാനം വേറെയില്ല. എന്നാല്‍ അത് സംരക്ഷിക്കപ്പെടുന്നില്ലെന്നും മോഹന്‍ലാല്‍ സൂചിപ്പിക്കുന്നു. എല്ലാ കോളേജുകളിലും ടൂറിസം ക്ലബ്ബ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി റിയാസ് പറയുകയുണ്ടായി. അവിടെ നിന്ന് കുട്ടികളെ സെലക്ട് ചെയ്ത് ഓരോ പഞ്ചായത്തിലും പത്ത് ടൂറിസ്റ്റ് പോലീസ് ഗൈഡുകളാണ് ഉദ്ദേശിക്കുന്നത്. ഇതൊക്കെ നല്ല കാര്യം തന്നെയെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

കാരവന്‍ ടൂറിസവും മന്ത്രി റിയാസിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുകയാണ്. 100 കാരവന്‍ പാര്‍ക്കാണ് കേരളത്തില്‍ ഉദ്ദേശിക്കുന്നതെന്നാണ് റിയാസ് വ്യക്തമാക്കിയത്. ഇതൊക്കെ പറഞ്ഞാല്‍ മാത്രം പോര റിയാസേ.. പ്രവൃത്തിയിലും ഉണ്ടാകണമെന്നാണ് പലരും പറയുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് മികച്ചൊരു ടൂറിസം പടുത്തുയര്‍ത്താന്‍ സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...