Connect with us

Hi, what are you looking for?

Exclusive

ശവങ്ങളുടെ നെഞ്ചിലൂടെ ടൂറിസവുമായി മിസ്റ്റർ മരുമകൻ , എതിർത്ത് ഹിന്ദു ഐക്യവേദി


ആയിരങ്ങളുടെ ജീവൻ വെടിഞ്ഞ കലാപ പ്രദേശത്തെ ടൂറിസം സാധ്യത കണ്ടെത്തിയ മിസ്റ്റർ മരുമകൻ ആണ് ഇന്നത്തെ താരം. കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന വലിയ പ്രശ്നമാണ് , അല്ലെങ്കിൽ വലിയ കലാപമാണ് മലബാർ കലാപം, ആയിരക്കണക്കിന് നിരപരാധികളെ കൊന്നു തള്ളി എന്ന വിവാദമാണ് മലബാർ കലാപത്തിലൂടെ ഉയർന്നു വന്നത്. പ്രധാന താരമായ വാരിയംകുന്നനെ പുകഴ്ത്താനും കുമ്മായം അടിച്ചു വെളുപ്പിക്കാനും ശ്രമിച്ചു നടൻ പൃഥ്വിരാജിനെ പ്രധാന വേഷത്തിൽ അഭിനയിപ്പിച്ചു വാരിയം കുന്നം ഒരു സ്വാതന്ത്ര്യ സമര പോരാളി എന്ന രീതിയിൽ സിനിമ എടുക്കാൻ പോയതും വലിയ വിഭാഗം ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ആ ചരിത്രത്തെ വളച്ചൊടിക്കൽ വേണ്ടെന്നു വെച്ചതും ഇപ്പോൾ ചരിത്രം ആകുകയാണ്. അത്തരത്തിൽ കേരളത്തിൽ വലിയ വർഗീയ കലാപവും ആയിരങ്ങളുടെ മനസ്സിലെ മുറിവിലും നല്ല ഒരു ടൂറിസം സാധ്യതയാണ് മുഹമ്മദ് റിയാസ് കണ്ടെത്തിയത്, മലബാർ കലാപ പ്രദേശങ്ങൾ ചരിത്ര സ്ഥലങ്ങൾ ആണത്രേ, അതിനാൽ കേരളത്തിന്റെ ടൂറിസം കാര്യങ്ങളിൽ മലബാർ കലാപം നടന്ന സ്ഥലങ്ങളെ ഉൾപ്പെടുത്തും എന്ന ചരിത്ര പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുഹമ്മദ് റിയാസ്,
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കും .

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണ്. അതിനാല്‍ ടൂറിസം സര്‍ക്യൂട്ടുമായി മുന്നോട്ട് ആരെങ്കിലും എത്തിയാല്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും വിനോദ സഞ്ചാരത്തിന്റെ പരിധിയില്‍ എത്തണമെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ കലാപത്തിന്റെ ഭാഗമായി തിരൂരില്‍ നടന്ന വാഗണ്‍ ട്രാജഡി അല്ലെന്നും കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു. ട്രാജഡിയെന്നാല്‍ ദുരന്തമാണെന്നും അത് മനഃപൂര്‍വമുണ്ടാകുന്നതല്ലെന്നും അദ്ദേഹം പറയുന്നു.


തീവണ്ടി ബോഗിയില്‍ മനുഷ്യരെ ശ്വാസം മുട്ടിച്ചുകൊന്നത് മനഃപൂര്‍വമാണെന്നും അതിനെ കൂട്ടക്കൊലയെന്ന് തന്നെ പറയണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മലബാര്‍ കലാപം ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ലെന്നും വ്യത്യസ്തവിഭാഗം ആളുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പതിനായിരങ്ങളുടെ കോര വീണത് നല്ല ടൂറിസം അവസരമാണ് റിയാസിനെ പോലെ ഒരാളുടെ മനസ്സിൽ തോന്നിയത്, കെട്ടാം പറയാൻ പറ്റില്ല. എന്നാൽ മന്ത്രിയുടെ പ്രസ്താവന നഗ്നമായ വർഗീയ പ്രീണനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു പറഞ്ഞു. തുവ്വൂരും, നാഗാളിക്കാവും തകർക്കപ്പെട്ട ക്ഷേത്രങ്ങളും അഭയാർത്ഥി കേന്ദ്രങ്ങളും സർക്യൂട്ടിൽ ഉൾപ്പെടുത്തുമോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മാപ്പിള കലാപം വർഗീയ കലാപം ആയിരുന്നില്ലെന്നും, ഇസ്ലാമിക രാജ്യ സ്ഥാപനം അതിന്റെ ലക്ഷ്യമായിരുന്നില്ലെന്നുമാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഈ അഭിപ്രായം വർഗീയ വാദികളെ തൃപ്തിപ്പെടുത്തുന്നതാണ്. ഹിന്ദു വികാരങ്ങളെ അവഗണിക്കുന്ന മന്ത്രി മുസ്ലീങ്ങളുടെ താത്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. ഇത് ഭരണ ഘടനാ വിരുദ്ധമാണെന്നും ബാബു പറഞ്ഞു.

മലബാർ കലാപം നടന്ന് നൂറ് വർഷം തികയുന്ന കാലഘട്ടത്തിൽ ഇരകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാരിന് കഴിയില്ല. കാരണം സർക്കാർ മതതീവ്രവാദത്തിന് വഴിപ്പെട്ടിരിക്കുകയാണ്. എന്നാൽ എത്ര ശ്രമിച്ചാലും മലബാർ കലാപത്തെ വെളുപ്പിച്ചെടുക്കാൻ ആകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...