Connect with us

Hi, what are you looking for?

Exclusive

പി സി ജോര്ജും ക്രൈം നന്ദകുമാറും ജയിലിലേക്ക്


കേരളത്തിന്റെ ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വീണ ജോർജ് കേരളത്തിന് അപമാനകാരവും ബാധ്യതയും ആണെന്ന് പി സി ജോർജ് കഴിഞ്ഞ ദിവസം ക്രൈം ചാനലിൽ പറഞ്ഞിരുന്നു, കോവിടിന്റെ അവസ്ഥയും അതുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിൽ ആണെന്നും ഇനിയും ഒരു കോവിഡ് തരംഗം ഉണ്ടായാൽ കേരളം എങ്ങനെ രക്ഷപ്പെടും എന്നും പി സി ജോർജ് ചോദിച്ചിരുന്നു. മുൻ മന്ത്രി ശൈലജ ടീച്ചറെ പുകഴ്ത്തിയും പി സി ജോർജ് പറഞ്ഞിരുന്നു, അവർ കമ്മ്യൂണിസ്റ്കാരി ആണ്, അവരുടെ രാഷ്ട്രീയമല്ല അവരുടെ ആരോഗ്യ മന്ത്രി എന്ന രീതിയിൽ ഉള്ള പ്രവർത്തനമാണ് വിലയിരുത്തിയത് , എന്ന് തുടങ്ങി പി സി ജോർജ് പറഞ്ഞ വാക്കുകൾ കേൾക്കാം, ഇതിനെ തുടർന്ന് ബി എച് മൻസൂർ എന്ന വക്കീൽ വീണ ജോർജിന്റെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞു കേസ് ഫയൽ ചെയ്യുകയും ആ കേസിൽ പി സി ജോർജ് ഒന്നാം പ്രതിയും വാർത്ത പ്രസിദ്ധീകരിച്ചതിന് ക്രൈം നന്ദകുമാർ രണ്ടാം പ്രതിയും ആയി പോലീസ് കേസ് എടുത്തു .

പി സി ജോർജ് ഒരു രാഷ്ട്രീയക്കാരൻ ആണ്, മുൻ എം എൽ എ ആണ് , സാമൂഹ്യ പ്രവർത്തകൻ ആണ്, വീണ ജോർജ് ഇപ്പോളത്തെ ആരോഗ്യ മന്ത്രിയാണ്, അവർ മുൻപ് ഒരു രാഷ്ട്രീയക്കാരി ആയി പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചീട്ടുള്ള പരിചയമില്ല, സാമൂഹ്യ സേവനം എന്തെങ്കിലും ചെയ്തതായി നമ്മുടെ അറിവിൽ അല്ല, പക്ഷെ അവർ ഒരു ജേര്ണലിസ്റ് ആയിരുന്നു വളരെക്കാലം എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം, ആ സമയത്തു പല നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും മറ്റു രാഷ്ട്രീയ നേതാക്കളെയും ചാനൽ ചർച്ചകളിൽ ഏതെല്ലാം വിധത്തിൽ ചോദ്യങ്ങൾ ചോദിച്ചീട്ടുള്ളതാണെന്നു നമ്മുക്ക് എല്ലാം അറിയാം. വളരെ കാലത്തെ അനുഭവ പരിചയമുള്ള ഒരു രാഷ്ട്രീയക്കാരൻ ആയ പി സി ജോർജ് മറ്റൊരു രാഷ്ട്രീയക്കാരിയും ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെയും അവരുടെ പ്രവർത്തനത്തെയും കുറിച്ച് പറഞ്ഞത് ഇത്രയും വലിയ അപരാധമാണോ, വീണ ജോർജ് വിമർശനങ്ങൾക്ക് അതീതയായ ഒരു മന്ത്രിയാണോ എന്ന ചർച്ചകൾക്ക് ഇനി പ്രസക്തി ഇല്ല എന്ന് തോന്നുന്നു,

കേരളത്തിൽ ഇടതുപക്ഷ മന്ത്രിമാരെക്കുറിച്ചു ആരും ഒന്നും മിണ്ടാൻ പാടില്ല, മിണ്ടിയാൽ കേസ് എടുക്കും എന്ന അവസ്ഥയിലേക്ക് കേരളത്തെഇവിടുത്തെ സർക്കാർ മാറ്റുന്നു എന്നതാണ് സത്യം, കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിനെ വിമർശിച്ചതിനുആഷ്യാനെറ്റിലെ വിനുവിനും ഭീഷണി, മിണ്ടിപ്പോകരുത് എന്നതാണ് കേരളം സർക്കാരിന്റെ ഇപ്പോളത്തെ നയം. കേസ് കൊടുത്തത് തന്റെ സ്ത്രീത്വം അപമാനിക്കപ്പെട്ട എന്ന് പറഞ്ഞു വീണ ജോർജ് അല്ല കേസ് കൊടുത്തിരിക്കുന്നത്, കേസുമായി ബന്ധപ്പെട്ടു എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും അവിടെ നിന്നും നോർത്ത് പോലീസ് സ്റ്റേഷനിലേക്കും നൽകി, 1218 /2021 എന്ന ക്രൈം നമ്പറിൽ 354 എ, 509 ഐ പി സി 120 കെപിസി വകുപ്പുകൾ പ്രകാരം കേസ് എടുത്തീട്ടുണ്ട്.

എഫ് ഐ ആർ പ്രകാരം ഒന്നും രണ്ടും പ്രതികൾ ആയ പി സി ജോര്ജും ക്രൈം നന്ദകുമാറും ബഹുമാനപ്പെട്ട കേരളം ആരോഗ്യ വകുപ്പ് മന്ത്രിയായ ശ്രീമതി വീണ ജോർജ് അവർകളെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തണം എന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ഫേസ് ബ്ലോക് എന്ന സമൂഹ മാധ്യമത്തിൽ ഒന്നാം പ്രതിയായ ടി പി നന്ദകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്രൈം സ്റ്റോറി മലയാളം എന്ന ഫേസ് ബുക്ക് പേജിൽ 04 -09 -2021 തിയ്യതി 13 .39 മണിക്ക് ഫേസ് ബുക്ക് ലിങ്ക് വഴി മുൻ എം എൽ എ ആയ ശ്രീ പി സി ജോർജ് ബഹു കേരളം ആരോഗ്യ വകുപ്പ് മന്ത്രിയായ ശ്രീമതി വീണ ജോർജി അവർകളെ ഒന്നാം പ്രതിയോട് ഫോണിലൂടെ അശ്‌ളീല പരാമർശം കലർന്ന സംഭാഷണം നടത്തി പ്രക്ഷേപണം ചെയ്തു..

തുടങ്ങിയതാണ് എഫ് ഐ ആറിൽ പരാമർശിച്ചിരിക്കുന്നത്. ഇതിൽ ആഷ്‌ലീന പരാമർശം എന്താണെന്ന് ഇതുവരെയും ആർക്കും മനസ്സിലായിട്ടില്ല, അവസാനം ഈ വക്കീലുമായി നേരിട്ട് സംസാരിച്ചപ്പോൾ മന്ത്രിയുടെ സൗന്ദര്യത്തെ കുറിച്ചോ, പിണറായിയുടെ പേർസണൽ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞതിനെ കുറിച്ചോ ഒന്നുമല്ല അദ്ദേഹത്തിന്റെ മനസ്സിൽ കേസ് കൊടുക്കാനുള്ള ദുഃഖം ഉണ്ടാക്കിയത് എന്നാണ് പറഞ്ഞത്, വീണ്ടും അതിൽ പിണറായിയെ കുഴലൂത്തു നടത്തിയാണ് മന്ത്രിയായത് എന്ന പരാമർശം ആണെന്നാണ് മനസ്സിലാകുന്നത്, കാരണം അതിൽ അശ്ലീലമായി ഒന്നും പറഞ്ഞിട്ടില്ല, കുഴലൂത്തു നടത്തുക എന്നത് ഒരാളെ പുകഴ്ത്തിപ്പറയുക എന്നതിന്റെ മലയാള പ്രയോഗമാണ്, ഇനി ഇതാണോ അഡ്വ ബി എച് മൻസൂർ അശ്ലീലമായി മനസ്സിലാക്കിയത് എന്ന് വ്യക്തമല്ല, എന്താണ് അശ്ളീലമായ വാക്ക് എന്ന് മൻസൂർ പറയുന്നുമില്ല, കുഴലൂത്ത് എന്നതിന് മൻസൂർ വേറെ എന്തോ അർഥം മനസ്സിലാക്കിയിട്ടാണ് കേസ് കൊടുത്തത് എന്ന് കരുതുന്നു, എന്തായാലം പി സി ജോര്ജും ക്രൈം നന്ദകുമാറും അഴിയെണ്ണുമോ എന്ന് കാത്തിരുന്നു കാണാം

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...