Connect with us

Hi, what are you looking for?

Exclusive

അശ്ലീല സന്ദേശം: പരാതിക്കാരി ഉറച്ച് നിന്നു, വേണുവിനെ പിടിച്ചുപുറത്താക്കി മാതൃഭൂമി

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി. പരാതിക്കാരി ഉറച്ച് നിന്നതോടെ മാതൃഭൂമിക്ക് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നു. അതോടെ വേണു മാതൃഭൂമിയില്‍ നിന്നും ഔട്ട്. മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്‍.വേണു ബാലകൃഷ്ണനെ കഴിഞ്ഞ ദിവസമാണ് മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. യുവ മാധ്യമ പ്രവര്‍ത്തക ചാനലിന്റെ വനിതാ സെല്‍ വഴിയാണ് മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്.

നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയര്‍ന്നിരുന്നു. ഒരു മേക്കപ്പ് വുമണ്‍ അടക്കം ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവര്‍ പിന്നിട് പരാതിയില്‍ ഉറച്ചു നിന്നിരുന്നില്ല. അതുകൊണ്ടു തന്നെ അത് തേച്ചുമാച്ചു കളയുകയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ ബന്ധു ഇടപെട്ട് ഈ പരാതികള്‍ ഒതുക്കി തീര്‍ത്തിരുന്നു. എന്നാല്‍, ഇത്തവണ വേണു സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

തന്നോട് മോശമായി പെരുമാറിയപ്പോള്‍ തിരികെ രോഷത്തോടെ മാധ്യമപ്രവര്‍ത്തക പ്രതികരിച്ചിരുന്നു. അവര്‍ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
നേരത്തെ മാനേജ്മെന്റുമായി തര്‍ക്കത്തെ തുടര്‍ന്ന് വേണു ബാലകൃഷ്ണനും ജേഷ്ഠന്‍ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഡിബേറ്റ് എന്ന പരിപാടിയുമായി വേണു ബാലകൃഷ്ണന്‍ വീണ്ടും മാതൃഭൂമിയിലെത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളില്‍ നിന്നാണ് വേണു ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ എത്തുന്നത്.

കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഏറ്റവും ശ്രേദ്ധേയനായ വ്യക്തിയാണ് വേണു ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ വേണുവിന്റെ തുടക്കം. പിന്നീട് ഏഷ്യാനെറ്റില്‍ നിന്ന് മനോരമ ന്യൂസിലെത്തി. ഇന്ത്യാവിഷന്‍ വിട്ട് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി ആരംഭിച്ചപ്പോള്‍ അവിടെ മാനേജിംഗ് എഡിറ്ററായിരുന്നു.പിന്നീട് മാതൃഭൂമി ചാനല്‍ ആരംഭിച്ചപ്പോള്‍ വേണു മാതൃഭൂമിയിലെത്തി. മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...