Connect with us

Hi, what are you looking for?

Exclusive

കരുവന്നൂര്‍ ബാങ്ക് പരാതിക്കാരന്‍ സുജീഷിനെ തട്ടിക്കൊണ്ടുപോയോ? പിന്നീട് സംഭവിച്ചത്?

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ടിന്റെ തിരോധാനത്തില്‍ സംഭവബഹുലമായ വഴിത്തിരിവ്. സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തി. സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സുജേഷ് തിരിച്ചെത്തിയത്. യാത്ര പോയതെന്നായിരുന്നു സുജേഷിന്റെ വിശദീകരണം. വീട്ടുകാരോട് പോലും പറയാതെ പെട്ടെന്ന് സുജേഷിനെ കാണാതാകുന്നതില്‍ ദുരൂഹത തള്ളികളയാനാകില്ല. ഇയാള്‍ എന്തോ മറച്ചുവെക്കുന്നുവെന്നാണ് പുറത്തുവരുന്നവിവരം. കണ്ണൂരിലേക്കാണ് സുജേഷ് യാത്ര പോയത്. സുജേഷിനെ കാണാതായതുമായി ബന്ധപ്പെട്ട് കേസെടുത്തതിനാല്‍ അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വായ്പാ തട്ടിപ്പിന് എതിരെ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുമ്പില്‍ ഒറ്റയാന്‍ സമരം നടത്തിയ ആളാണ് സുജേഷ് കണ്ണാട്ട്.

ശനിയാഴ്ച രാത്രിയോടെയാണ് സുജേഷിനെ കാണാതാകുന്നത്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.സുജേഷിന്റെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്.ഇതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.താന്‍ യാത്ര പോയതാണെന്നും സുരക്ഷിതനാണെന്നും വീട്ടില്‍ തിരിച്ചെത്തിയെന്നും പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദമായതിന് പിന്നാലെ സുജേഷിനെ സിപിഐഎം പുറത്താക്കിയിരുന്നു. ബാങ്ക് അഴിമതിക്കെതിരെ താന്‍ ഒറ്റയാള്‍ സമരം നടത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഐഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട് പറഞ്ഞിരുന്നു.

പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് ബ്രാഞ്ച് യോഗത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രണ്ട് മാസം മുമ്പ് സുജേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കെതിരെ തെളിവുകള്‍ അക്കമിട്ട് നിരത്തിയത് സുജേഷായിരുന്നു. മാധ്യമങ്ങള്‍ക്കു മുമ്പില്‍ പരസ്യമായി വായ്പാ തട്ടിപ്പിനെതിരെ രംഗത്തുവന്നു. പാര്‍ട്ടി അംഗത്വം തിരിച്ചുകിട്ടാന്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുയായിരുന്നു. ഇതിനിടെയാണ്, സുജേഷിനെ കഴിഞ്ഞ ദിവസം കാണാതായത്.

ബാങ്കില്‍ നിന്ന് 50 ലക്ഷത്തില്‍ കൂടുതല്‍ വായ്പ എടുത്തവരില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ട് എന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ സുജേഷ് പുറത്തുവിട്ടിരുന്നു.
അതേസമയം, സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് സുജേഷിനെ കാണാതായതിന് തൊട്ടുപിന്നാലെ തന്നെ പരാതി നല്‍കിയതെന്നും വീട്ടുകാര്‍ പറയുന്നു.

പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ചു കരുവന്നൂര്‍ സഹകരണ ബാങ്കിനു മുന്നില്‍ സുജേഷ് നടത്തിയ ഒറ്റയാള്‍ സമരത്തിലൂടെയാണു ബാങ്ക് വായ്പാതട്ടിപ്പ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതു പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമായി വിലയിരുത്തി ഒന്നര മാസം മുന്‍പാണ് സുജേഷിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്നു പൊറത്തിശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി പുറത്താക്കിയത്. വിശദീകരണം പോലും തേടാതെയായിരുന്നു സുജേഷിനെതിരെയുള്ള ഈ നടപടി. ഇതിലൊന്നും തെല്ലും ഭയമില്ലാതെ തുടര്‍ന്നും സുജേഷ് തട്ടിപ്പിനെതിരെ നിയമപോരാട്ടം തുടര്‍ന്നു. തട്ടിപ്പിനെക്കുറിച്ചു മുഖ്യമന്ത്രിക്ക് അടക്കം പരാതികള്‍ നല്‍കി.

ഇതോടെ സുജേഷിനെതിരെ പലവട്ടം വധഭീഷണിയുണ്ടായി. പൊലീസിനു പരാതി നല്‍കുകയും ചെയ്തു. ശനിയാഴ്ച രാവിലെ സഹോദരന്റെ വീട്ടില്‍നിന്നു കാറില്‍ തൃശൂരിലേക്കു പുറപ്പെട്ട സുജേഷ് തിരിച്ചു വീട്ടിലെത്താത്തതിനെ തുടര്‍ന്നായിരുന്നു പരാതി നല്‍കിയത്. തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറാണു സുജേഷ്. ബാങ്ക് തട്ടിപ്പിനെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷമായി സുജേഷ് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...