Connect with us

Hi, what are you looking for?

Exclusive

വീണയ്‌ക്കെതിരെ ഒരക്ഷരം മിണ്ടിപോകരുത്, മാധ്യമങ്ങള്‍ക്കെതിരെ നടപടി, ഇത് പിണറായി ഭരണം ഡാ….

തുടര്‍ച്ചയായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്ക് മുട്ടന്‍പണി വരുന്നുണ്ട്. ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അതാണ്, വീണ എന്ത് മണ്ടത്തരവും പിഴവും കാണിച്ചാല്‍ ഒരക്ഷരം മിണ്ടാന്‍ പാടില്ലെന്നാണ് പറഞ്ഞുവരുന്നത്. പിണറായി ഭരണത്തില്‍ ഇങ്ങനെയൊക്കെയാണ്, അനുഭവിച്ചോളൂവെന്നാണ് പറയാനുള്ളത്. വീണ ജോര്‍ജിനെ എതിരെ പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം എന്ന പേരില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം ജില്ലാ കമ്മറ്റി.മാധ്യമ സ്ഥാപനങ്ങളായ മാധ്യമം, മീഡിയവണ്‍ അവരുടെ ഓണ്‍ലൈന്‍ സൈറ്റ്, മംഗളം ദിനപത്രം എന്നിവയിലൂടെയാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.ഒരേ കേന്ദ്രത്തില്‍ നിന്നും പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണെന്ന് സിപിഐഎം ആരോപിക്കുന്നു.

ആരോഗ്യവകുപ്പിലും പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധിയായ വികസന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. എങ്കിലും നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കരുതെന്നും സിപിഎം അറിയിച്ചു.മന്ത്രി ഫോണെടുക്കുന്നില്ലെന്ന പരാതി പാര്‍ട്ടി ഘടകങ്ങളില്‍ ഉയര്‍ന്നെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍. എംഎല്‍എ ആയിരിക്കുമ്പോള്‍ തന്നെ ഫോണ്‍ എടുക്കാറില്ല. പാര്‍ട്ടി നേതാക്കളെ പ്രധാനപരിപാടികളില്‍ പോലും അറിയിക്കാറില്ല. നഗരത്തില്‍ നടക്കുന്ന പരിപാടികളില്‍ നഗരസഭ ചെയര്‍മാനെ പോലും അവഗണിക്കുന്നു എന്നിങ്ങനെയായിരുന്നു മാധ്യമവാര്‍ത്തകള്‍. എംഎല്‍എ പ്രതിഭയാണ് ആദ്യം മന്ത്രിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയത്. മന്ത്രി ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും, സുഖവിവരം പറയാനല്ല മന്ത്രിയെ വിളിക്കുന്നത് എന്നൊക്കെയായിരുന്നു പ്രതിഭയുടെ ആരോപണങ്ങള്‍. ഇതിനുപിന്നാലെയാണ് മാധ്യമ വാര്‍ത്തകളും എത്തിയത്.

പണി പാളുമെന്ന് കണ്ട പാര്‍ട്ടി നടപടിയെടുക്കുമെന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ വിരട്ടുകയാണെന്ന് പറയാനേ കഴിയുകയുള്ളൂ. പാര്‍ട്ടി പറയുന്നതിങ്ങനെ… സത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും വീണ ജോര്‍ജിനെതിരെ ചില കേന്ദ്രങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം പ്രചാരവേലയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മികച്ച ഭൂരിപക്ഷത്തോടെ ആറന്മുളയിലെ ജനങ്ങള്‍ സഖാവ് വീണ ജോര്‍ജിനെ തെരഞ്ഞെടുത്തത്. എന്നിട്ടും ഇത്തരം നുണ പ്രചാരണങ്ങളുമായി ചിലര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാധ്യമം ദിനപത്രം, മീഡിയവണ്‍ ചാനല്‍, മീഡിയവണ്‍ ഓണ്‍ലൈന്‍, മംഗളം ദിനപത്രം ഇവര്‍ക്കെതിരെ ഉടന്‍തന്നെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സിപിഐഎം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ലോകത്തിനു തന്നെ മാതൃകയായ രീതിയിലാണ് സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വീണ ജോര്‍ജ് നേതൃത്വത്തില്‍ മുന്നോട്ടുപോകുന്നതെന്നും സിപിഐഎം പറയുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന പരിപാടി നിങ്ങള്‍ക്ക് പണ്ടേ വശമുണ്ടല്ലോ എന്നേ ഇതിനോട് മറുപടി പറയാനുള്ളൂ. ആരോഗ്യവകുപ്പിനെതിരെ ഓരോ ദിവസവും ഉണ്ടാകുന്ന ആരോപണങ്ങളില്‍ കൈയ്യും കെട്ടി നോക്കിയിരിക്കലാണോ മാധ്യമധര്‍മം എന്നാണ് പലരും ചോദിക്കുന്നത്. വീണയാരാ..രാജ്ഞിയോ എന്നും മറ്റ് ചിലര്‍ ചോദിക്കുന്നു.

കൊവിഡിന് പുറമേ സിക്കാ വൈറസ്, നിപ്പാ എന്നിവയുടെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒത്തൊരുമയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണെന്നാണ് പറയുന്നത്. അതുകൊണ്ടായിരിക്കാം, നിപ ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ച കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മടക്കി അയച്ചത്. കൃത്യമായ ചികിത്സ കിട്ടിയിരുന്നേല്‍ വീണ്ടുമൊരു നിപ മരണം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യില്ലായിരുന്നു. ഇതൊക്കെ കണ്ടും കേട്ട് ചുമ്മാതിരിക്കാന്‍ മലയാളികള്‍ അത്ര പൊട്ടന്മാരല്ല എന്നു കൂടി പറഞ്ഞുകൊള്ളട്ടെ…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...