പിണറായി സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ പ്രതികളെ സംരക്ഷിച്ചാല്‍ ആരാണ് ഈ അമ്മയ്ക്ക് നീതി വാങ്ങികൊടുക്കുക. പ്രതികളെ സംരക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്കിയ പിണറായി വിജയനുള്ള അടിയാണ് ഈ അമ്മയുടെ നിരാഹാര സമരം. തിങ്കളാഴ്ച മുതല്‍ അട്ടപ്പളത്തെ വീടിന് മുന്പില് നിരാഹാരമിരിക്കുകയാണ് ഈ അമ്മ. കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജന്, ചാക്കോ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും വരെ നിരാഹാരമിരിക്കാനാണ് അമ്മയുടെ തീരുമാനം.
ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും നേരത്തെ പരാതി നല്‍കിയിരുന്നു. കേസ് സി.ബി.ഐ.ക്ക് വിട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുത്തിരുന്നില്ല. നിലവില്‍ സി.ബി.ഐ. സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്ന് പെണ്‍കുട്ടികളുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു.
വാളയാര്‍ കേസിന്റെ കീഴ്ക്കോടതി വിധിയും അന്വേഷണവും തെറ്റെന്നു ഹൈക്കോടതി കണ്ടെത്തിയിട്ടും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് വി.കെ ശ്രീകണ്ഠന് എം.പി പറഞ്ഞിരുന്നു. അട്ടപ്പള്ളത്തെ വീട്ടിനു മുന്നില്‍ നടന്ന നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.കെ. ശ്രീകണ്ഠന്.
പിണറായി സര്‍ക്കാര്‍ കാണിക്കുന്ന നീതികേട് ചൂണ്ടിക്കാണിച്ച് നേരത്തെ തന്നെ ഈ അമ്മ രംഗത്തെത്തിയിരുന്നു.2017 ലാണ് വാളയാറില്‍ പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരായ ദളിത് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലും മാര്‍ച്ചിലുമായാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും അതിക്രൂര ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയുകയായിരുന്നു.
നാല് വര്‍ഷമായിട്ടും മുഖ്യമന്ത്രി തനിക്ക് നീതി നിഷേധിക്കുന്ന നിലപാടാണ് എടുത്തതെന്ന് കരഞ്ഞുകൊണ്ട് ആ അമ്മ പറയുന്നു. ഇത്രയും വര്‍ഷമായിട്ടും പ്രതികളെ സംരക്ഷിച്ച ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ തുടരുകയാണ്. അതെന്താണെന്ന് മനസ്സിലാകുന്നില്ലെന്നാണ് അമ്മ വിങ്ങിപ്പൊട്ടി പറയുന്നത്.