Connect with us

Hi, what are you looking for?

Exclusive

ശബരിനാഥിന് പൊള്ളി, ദീപിക പൊള്ളിച്ചു, പ്രതിഷേധവുമായി നേതാവ്



യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ facebook പോസ്റ്റിലൂടെ ദീപികക്കെതിരെ പ്രതികരിച്ചത് . പ്രതികരണം ഇങ്ങനെയായിരുന്നു :ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജിൽ ” ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ” എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.
ദീപികയിലെ വരികൾ ഇതാണ് –

“…….. കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോൺഗ്രസുകാരെ വിമർശിക്കുവാൻ ശബരീനാഥൻ അടക്കമുള്ള നേതാക്കൾ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോൺഗ്രസുകാരെ ശബരീനാഥൻ അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ”
പത്രത്തിന്റെ അറിവിലേക്കായി പറയുന്നു – യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.


പല ബിഷപ്പിന്റെ പ്രസംഗത്തിന് യൂത്ത് കോൺഗ്രസ് യൂണിറ്റി പ്രസിഡന്റ് പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്നും, പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല.
സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല.അതിനെ ശക്തമായി എതിർക്കും.


യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി എന്നും അഭിപ്രായപ്പെട്ട ശബരി നാഥിനെതിരെ ദീപികയുടെ മുഖപ്രസംഗത്തിൽ പരാമർശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കുവാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം.
എന്നാൽ ബിഷപ്പിനു പിന്തുണയറിയിച്ച് കേരള വനിതാ കോണ്‍ഗ്രസ് (എം) രംഗത്ത് വന്നു. ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നും നിര്‍മ്മലാ ജിമ്മി ആവശ്യപ്പെട്ടു. ബിഷപ്പ് ലൗ ജിഹാദിനെതിരേയും, നാര്‍ക്കോട്ടിക് ജിഹാദിനെതിരേയുമാണ് പ്രതികരിച്ചതെന്ന് കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പറഞ്ഞു. പാലായിലെ ബിഷപ്പ് ഹൗസില്‍ നേരിട്ടെത്തിയാണ് നിര്‍മലാ ജിമ്മി പിന്തുണയറിയിച്ചത്.


അതേ സമയം കേരള കോണ്‍ഗ്രസ് എം ഈ വിഷയത്തില്‍ നിശബ്ദത തുടരുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...