Connect with us

Hi, what are you looking for?

Exclusive

ഡൽഹിയിൽ വൻ മഴ ന​ഗരം വെള്ളത്തിൽ

ഡല്‍ഹിയില്‍ അരനൂറ്റാണ്ടിനുള്ളിലെ ശക്തമായ മഴ. ഇന്നു പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും റണ്‍വേയിലും വെള്ളം കയറി. വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. റോഡുകളില്‍ വെള്ളംകയറിയതോടെ വലിയ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

അപ്രതീക്ഷിതമായി എത്തിയ മഴ കഴിഞ്ഞ 46 വര്‍ഷത്തിനുള്ളില്‍ പെയ്ത ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളില്‍ 97 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. കനത്ത മഴയും മേഖലവിസ്‌ഫോടനവും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 1100 മില്ലിമീറ്റര്‍ മഴ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 1975ലാണ് മുന്‍പ് ഇത്രയും ശക്തമായ മഴ ലഭിച്ചത്. 1150 മില്ലിമീറ്റര്‍ ആയിരുന്നു അന്നത്തെ മണ്‍സൂണ്‍ സീസണിലെ റെക്കോര്‍ഡ്. സാധാരണ നിലയില്‍ കാലവര്‍ഷത്തില്‍ 648.9 മില്ലിമീറ്റര്‍ മഴയാണ് ‍‍ഡല്‍ഹിയില്‍ ലഭിക്കാറ്.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ പുലര്‍ച്ചെ 4.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹിയിലെ റാണി ഖേദ അടിപ്പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഖുജരി- ബ്രിജ്പുരി ഫ്ലൈ ഓവറില്‍ വെള്ളം കയറിയതോടെ ഒരു ലൈനില്‍ മാത്രമാണ് ഗതാഗതം നടക്കുന്നത്.

കഴിഞ്ഞ രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാനത്താവളത്തിന്‍റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസും ഡൽഹിയിൽ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...