Connect with us

Hi, what are you looking for?

Exclusive

വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കട്ടെ വിദ്യാര്‍ത്ഥികള്‍: ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സിലബസ് വിഷയത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്തമായ ആശയങ്ങള്‍ പഠിച്ച് കുട്ടികള്‍ വളരട്ടെയെന്നാണ് ഗവര്‍ണര്‍ പറയുന്നത്. വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യന്‍ സംസ്‌കാരം. എല്ലാ തരത്തിലുമുള്ള ചിന്തകളെക്കുറിച്ചും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടിയാല്‍ മാത്രമേ അവരുടെ ചിന്താശേഷി വികസിക്കുകയും, നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരത്തിലുള്ള നവീന ചിന്തകളുള്ളവര്‍ക്കെ ലോകത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുകയുള്ളുവെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ സര്‍വകലാശാലാ സിലബസില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തവരാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്നും, കാര്യങ്ങള്‍ മനസിലാക്കിയ ശേഷം വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പടെയുള്ളവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദത്തിന് കാരണമായത്.

വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല. വൈവിദ്ധ്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും സര്‍വകലാശാലകളില്‍ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും വിദ്യാര്‍ത്ഥികള്‍ പഠിച്ച ശേഷം സംവാദങ്ങളില്‍ ഏര്‍പ്പെടണമെന്നും പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വകലാശാലകള്‍ അവസരമൊരുക്കണമെന്നും അദ്ദേഹം പറയുന്നു. അതേസമയം,കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസ് വിവാദത്തില്‍ പ്രതികരിച്ച് എബിപിവി രംഗത്തെത്തി. സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കരുടെയും യഥാര്‍ത്ഥ വീക്ഷണങ്ങള്‍ പഠിപ്പിക്കാന്‍ യൂണിവേഴ്സിറ്റി തയ്യാറാവണമെന്ന് എബിവിപി പറഞ്ഞു. ഇതിനായി ഗവര്‍ണറേയും വിസിയേയും കാണും. ദേശീയത പഠനമെന്ന പേരില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയത് ഇരുവരുടെയും യഥാര്‍ത്ഥ വീക്ഷണമടങ്ങുന്ന പുസ്തകമല്ലെന്നും പറയുന്നു.

അതേസമയം സ്വാതന്ത്ര്യസമരത്തിന് നേരെ മുഖംതിരിച്ചവരെ മഹത്വവല്‍കരിക്കുന്ന സമീപനം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.വിവാദ സിലബസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാലയോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. സര്‍വകലാശാലയുടെ വിശദീകരണം ലഭിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെ അനുകൂലിക്കുന്ന നിലപാട് തന്നേയാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥും സ്വീകരിച്ചത്. സിലബസിനെതിരായ വിമര്‍ശനങ്ങള്‍ രാഷ്ട്രീയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...