Connect with us

Hi, what are you looking for?

Exclusive

ജാ​ഗ്രത… വാട്സാപ്പ് സന്ദേശങ്ങൾ ഫേസ് ബുക്ക് ജീവനക്കാർ വായിക്കുന്നു പങ്ക് വെയ്ക്കുന്നു

ഇന്നത്തെ കാലത്ത് 70 ശതമാനം ആളുകളും സോഷ്യൽ മീഡിയകൾ ഉപയോ​ഗിക്കുന്നവരാണ്. അതുപോലെ തന്നെ അവരുടെ സ്വകാര്യത ആ​ഗ്രഹിക്കുന്നവരും. ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്സാപ്പാണ് ഒട്ടുമിക്ക ആളുകളും ഉപയോ​ഗിക്കുന്നത്. എന്നാൽ അടുത്തിടെ വാട്സാപ്പ് അതിന്റെ പോളിസികളിൽ മാറ്റം വരുത്തിയത് ഏറെ ചർച്ചാ വിഷയമായിരുന്നു. ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലാണഅ ജനപ്രിയ ആപ്ലിക്കേഷനായ വാട്സാപ്പ് ഉള്ളത്. ഇതിന്റെ സുരക്ഷയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി ചർച്ചകളും ഉടലെടുത്തിരുന്നു. വാട്സാപ്പിൽ ഇനി ആരെങ്കിലുമായും ചാറ്റ് ചെയ്താൽ അത് ഫേസ് ബുക്ക് അറിയും എവിടെയങഅകിലും പോയാൽ മറ്റുള്ളവർക്ക് മനസിലാകും തുടങ്ങിയ വാദമുഖങ്ങളായിരുന്നു പലരും ഉയർത്തി കൊണ്ടു വന്നത്. എന്നൽ ജനങ്ങളുടെ ഈ ആശങ്കകൾ എല്ലാം പാടെ തള്ളുന്ന സമീപനമായിരുന്നു വാട്സാപ്പിന്റെത്. ആപ്ലിക്കേൻ ‘എന്‍ഡ്​ ടു എന്‍ഡ്​ എന്‍ക്രിപ്​ഷന്‍’ ആണെന്നും ആളുകളുടെ സ്വകാര്യതക്ക്​ യാതൊരു വെല്ലുവിളിയും ഇല്ലെന്നുമായിരുന്നു കമ്ബനിയുടെ വാദം.

എന്നാല്‍ വാട്​സ്​ആപ്പിലെ ചാറ്റുകള്‍ അത്ര സ്വകാര്യമല്ലെന്നാണ്​ പുറത്ത്​ വരുന്ന വിവരം. ‘പ്രോപബ്ലിക്ക’ എന്ന ഏജൻസി ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വാട്​സ്​ആപ്പിന്‍റെ മാതൃകമ്പനിയായ ഫേസ്​ബുക്ക്​ ഉപയോക്താക്കള്‍​ അയക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നതായി ഞെട്ടിപ്പിക്കുന്ന ​വെളിപ്പെടുത്തല്‍ നടത്തിയത്​. വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ വായിക്കാനും നിയന്ത്രിക്കാനുമായി ലോകമെമ്പാടും ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്ക് നിയമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസ് നിയമ വിഭാഗത്തിന്‍റെ ചില സ്വകാര്യ ഡേറ്റ കമ്പനി പങ്കുവെച്ചതായും ആക്ഷേപമുണ്ട്​. വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ കമ്പനി കാണുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആവര്‍ത്തിച്ച്‌ പറഞ്ഞതിന് പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
‘ഓസ്റ്റിന്‍, ടെക്സാസ്, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്​ബുക്കിനായി ജോലി ചെയ്യുന്നു’-പ്രോപബ്ലിക്ക പറയുന്നു.

തട്ടിപ്പ്​കേസുകള്‍, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന എന്നിവ തടയാനായി ആ ജോലിക്കാര്‍ അല്‍‌ഗോരിതവും ഉള്ളടക്കവും ഉപയോഗപ്പെടുത്തുന്നതായി കമ്പനി സമ്മതിച്ചിട്ടുണ്ട്​. ഉപയോക്താക്കള്‍ ആപ്പിലെ ‘റിപ്പോര്‍ട്ട്’ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വാട്ട്‌സ്‌ആപ്പ് ജീവനക്കാര്‍ക്ക്​ സ്വകാര്യ ഉള്ളടക്കം ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തലുണ്ട്​. ഇത്​ സേവന നിബന്ധനകളുടെ ലംഘനമാണ്​.
സന്ദേശങ്ങള്‍ക്ക് പുറമെ, ഒരു ഉപയോക്താവി​ന്‍റെ വാട്ട്‌സ്‌ആപ്പ് പ്രൊഫൈല്‍, ഗ്രൂപ്പുകള്‍ എന്നിവയുടെ പേരുകളും പ്രൊഫൈല്‍ ചിത്രങ്ങള്‍, ഫോണ്‍ നമ്പര്‍, സ്റ്റാറ്റസ് സന്ദേശം, ഫോണ്‍ ബാറ്ററി നില, ഭാഷ, ബന്ധപ്പെട്ട ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയടക്കമുള്ള എന്‍ക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങള്‍ ഈ കരാര്‍ തൊഴിലാളികള്‍ക്ക്​ കാണാനാകും.

ഓരോ കരാര്‍ ജീവനക്കാരനും പ്രതിദിനം 600 പരാതികളാണ്​ കൈകാര്യം ചെയ്യുന്നത്​. ഒരു കേസിന് ഒരു മിനിറ്റില്‍ താഴെ സമയമാണ്​ ലഭിക്കുക. ഒന്നുകില്‍ ഒന്നും ചെയ്യാതെയിരിക്കാം അല്ലെങ്കില്‍ കൂടുതല്‍ പരിശോധനക്കായി ഉപയോക്താവിനെ നിരീക്ഷണത്തില്‍ വെക്കാം അതുമല്ലെങ്കില്‍ അക്കൗണ്ട് നിരോധിക്കാം. യു.എസ് ബാങ്കുകളിലൂടെ കള്ളപ്പണം എങ്ങനെ ഒഴുകുന്നുവെന്ന് വെളിപ്പെടുത്തുന്ന രഹസ്യ രേഖകള്‍ ബസ്ഫീഡ് ന്യൂസിന് ചോര്‍ത്തിയ ട്രഷറി വിഭാഗം ജീവനക്കാരനെ കുടുക്കാന്‍ വാട്ട്‌സ്‌ആപ്പ് ഡേറ്റ പ്രോസിക്യൂട്ടര്‍മാരെ സഹായിച്ചതായി റിപ്പോര്‍ട്ട്​ അവകാശപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...