Connect with us

Hi, what are you looking for?

Exclusive

കോവിഡ് പ്രതിരോധം പാളി ? ബി ദി വാരിയർ പദ്ധതിയുമായി കോവിഡ് പിടിച്ചുകെട്ടാൻ മുഖ്യമന്ത്രി


സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധവും നിയന്ത്രണങ്ങളും മുഴുവനായും പാളി എന്ന് ഉറപ്പിച്ചു മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം, കോവിഡിനെ നിയന്ത്രിക്കാൻ മൂന്നാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വാർത്ത സമ്മേളനത്തിൽ ആണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രതിരോധം മുഴുവനായും തകർന്നു എന്ന് സമ്മതിക്കാതെ സമ്മതിച്ചത്.

ഇന്ത്യയിലെ മുഴുവൻ കോവിഡ് രോഗികളിൽ 70 ശതമാനത്തോളം രോഗികൾ കേരളത്തിൽ ആണ്മി എന്ന പകൽ പോലത്തെ സത്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടകീയമായ പദപ്രയോഗങ്ങളിലൂടെയും അർത്ഥശൂന്യമായ വിഡ്ഢിത്തങ്ങളിലൂടെയും വിളമ്പി വെളുപ്പിച്ചത് .രോഗികളുടെ എണ്ണം വര്ധിചീട്ടില്ല എന്നും ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എന്നതിൽ വർദ്ധനവ് ഇല്ല എന്നും എഴുതി കൊടുക്കുന്ന ഉപദേശകരുടെ കണക്കിന്റെ ബുദ്ധി ആണ് സമൂഹ മാധ്യമങ്ങളിലൂടെ ചേദ്യം ചെയ്യപ്പെടുന്നത്. എല്ലാ ദിവസവും പുതുതായി ആവറേജ് മുപ്പതിനായിരം രോഗികൾ കേരളത്തിൽ ഉണ്ടാകുന്നുണ്ട് എന്ന കണക്കുകൾ സംസ്ഥാന ആരോഗ്യ വകുപ്പ് തന്നെ പുറത്തു വിടുമ്പോൾ പുതിയ രോഗികൾ ഇല്ല എന്ന് പറയുന്നതിലെ സാംഗത്യം ആണ് ചോദ്യം ചെയ്യപ്പെടുന്നത് . കോവിഡ് തുടങ്ങിയ സമയം മുതൽ ഒരു വര്ഷം മുൻപ് തന്നെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വളന്റിയേഴ്സിനെ തിരഞ്ഞെടുത്തു അവരിലൂടെ സേവനങ്ങൾ എത്തിച്ചു നൽകൽ ആയിരുന്നു നടത്തിയിരുന്നത്,

ഇന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച മൂന്നാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പേരും നൽകിയിരിക്കുന്നു, ബി ദി വാരിയർ , fight ടുഗതർ , ഇത് തന്നെ അല്ലെ ഇതുവരെയും കേരളം ചെയ്തു കൊണ്ടിരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി ഇറക്കുമ്പോൾ ഇത് വരെ നടത്തി എന്നവകാശപ്പെടുന്ന പ്രതിരോധ പ്രവർത്തനങ്ങൾ അടപടലം പാളി പോയിരിക്കുന്നു എന്ന് സമ്മതിക്കേണ്ടി വരികയാണ് സത്യത്തിൽ സംഭവിച്ചിരിക്കുന്നത്. കേരളത്തിന്റെ ഏറ്റവും മേന്മയേറിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഞെട്ടിയ ലോകം, അമേരിക്കയിൽ കോവിഡ് ബാധിച്ചു ശ്വാസം എടുക്കാൻ കഴിയാതെ മരണാസന്നനായി കിടക്കുന്ന രോഗി നമ്മുടെ മുൻ ആരോഗ്യമന്ത്രിയെ വിളിച്ചു ഞാൻ ഇനി എന്ത് ചെയ്യണം എന്ന് ഉപദേശം ചോദിക്കുന്നു,, ഇത്തരത്തിൽ ഉള്ള മേളങ്ങൾ എല്ലാം കേട്ട മലയാളി തിരിച്ചു ചോദിക്കുന്നത് ലോകം മുഴുവൻ ഞെട്ടിയ പ്രതിരോധം എന്ന് പറയുന്നത് ദിവസേനെ ഉള്ള ലോകത്തിലെ തന്നെ ഏറ്റവും കൂടുത കോവിഡ് രോഗികളെ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം എന്ന രീതിയിൽ ആണോ എന്നതാണ് . ബി ദി വാരിയർ, എന്ന ക്യാമ്പയ്‌ഗൻ നു തുടക്കം കുറിക്കുമ്പോൾ , അയൽപക്ക നിരീക്ഷണ സമിതികൾ ആരംഭിക്കും എന്ന് പറയുന്നു, ആരോഗ്യമന്ത്രി വീണയാണ് കഴിഞ്ഞ ദിവസം വീടുകളിൽ തന്നെ കോവിഡ് പകരുന്നു എന്ന് പറഞ്ഞത്, അയൽപക്ക സമിതി നിരീക്ഷിച്ചാൽ കോവിഡ് വരാതിരിക്കുമോ? അയല്പക്കത്തു കോവിഡ് ഉണ്ട് എന്ന് ഇവർ മനസ്സിലാക്കിയാൽ മതിയോ എന്നെല്ലാം ചോദ്യങ്ങൾ ഉയരുന്നുണ്ട്.


കുറന്റൈൻ ശക്തമാക്കണം, നിരീക്ഷണം ശക്തമാക്കും, നിരീക്ഷണത്തിൽ ഇരിക്കുന്നവർ പുറത്തിറങ്ങിയാൽ ശിക്ഷ ലഭിക്കും, കുറന്റൈൻ വിവരങ്ങൾ പഞ്ചായത്തുകൾ നൽകണം, തുടങ്ങി പുതിയ നിർദേശങ്ങൾ മുഖ്യമന്ത്രി പുറപ്പെടുവിച്ചു, അപ്പോൾ ഇത് വരെ ഇതൊന്നും ആയിരുന്നില്ലേ ചെയ്തിരുന്നത് എന്നും ചോദ്യം ഉയരുന്നുണ്ട്. സത്യത്തിൽ കേരളം കോവിഡ് വിഷയത്തിൽ കൈവിട്ടു പോയി കൊണ്ടിരിക്കുന്നു എന്ന് മുഴുവൻ മലയാളികളും തിരിച്ചറിയുന്നു. എന്ത് ചെയ്യണം എന്ന് ആർക്കും അറിയില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ പെട്ട് ആയിരങ്ങൾ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നു, ആ സമയത്തു മാക്സിമം വാഹന വകുപ്പിനെയും പോലീസിനെയും ഉപയോഗിച്ച് ഇതേ ആളുകളിൽ നിന്നും പണം പിഴിയുന്നു, പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞ പോലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കു 4 ലക്ഷം രൂപ നിർബന്ധമായും വഴി യാത്രികരിൽ നിന്നും പിരിച്ചെടുക്കണം . ഇതിൽ കൂടുതൽ ഇനി എങ്ങനെ ശിക്ഷിക്കാൻ കഴിയും , എന്തായാലും നമ്മൾ ശ്രദ്ധിക്കുക, കോവിഡ് പകരാതിരിക്കാൻ. മനസിലാക്കുക, സർക്കാരിന് നിയന്ത്രണം നഷ്ട്ടപ്പെട്ടു കഴിഞ്ഞു എന്ന് പറഞ്ഞു നമ്മൾ ശ്രദ്ധിക്കാതെ ഇരിക്കരുത്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക . മുഖ്യമന്ത്രി പറഞ്ഞപോലെ നമ്മുക്കും അണിചേരാം, കോവിഡിനെ പിടിച്ചു കെട്ടാൻ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...