Connect with us

Hi, what are you looking for?

Exclusive

മദ്യത്തിനും ഇറച്ചിക്കും സമ്പൂര്‍ണ നിരോധനം!

ഉത്തര്‍പ്രദേശില്‍ ഭക്ഷണ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഥുരയില്‍ മദ്യത്തിനും ഇറച്ചിക്കും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലക്‌നോവില്‍ കൃഷ്‌ണോത്സവത്തിന് ഇടയിലാണ് പ്രഖ്യാപനം. മദ്യത്തിനും ഇറച്ചിക്കും നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ പകരം കച്ചവടക്കാര്‍ പാല്‍ കച്ചവടത്തിന് ഇറങ്ങണമെന്നാണ് യോഗി ആദിത്യനാഥിന്റെ ഉത്തരവ്. അത്തരം ജോലികള്‍ ചെയ്തിരുന്നവര്‍ പാല്‍ക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണമെന്നാണ് ആദിത്യനാഥ് ആവശ്യപ്പെടുന്നത്.

നിരോധനം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ഈ മേഖലകളില്‍ ജോലിചെയ്യുന്നവരെ മറ്റ് ജോലികളിലേക്ക് മാറ്റി വിന്യസിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഇതിലൂടെ രാജ്യത്തെ പാലുത്പാദന കേന്ദ്രമായി മഥുര മാറുമെന്നും യോഗി ആദിത്യനാഥ് പറയുന്നു.

ഇവിടെ ഗോമാംസം വില്‍ക്കുന്നത് നേരത്തെ തന്നെ നിരോധിച്ചതാണ്. ഗോമാംസ വില്‍പ്പനയുടെ പേരില്‍ നിരവധി പേരുടെ ജീവന്‍ തന്നെ ഇല്ലാതായിട്ടുണ്ട്. കൃഷ്ണനെ ഉപവസിച്ചാല്‍ കൊവിഡ് വ്യാപനം കുറയുമെന്ന് അവകാശപ്പെട്ട യോഗി വൈറസ് ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇതിനായി ഫണ്ടിന്റെ ക്ഷാമം ഉണ്ടാകില്ലെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

ആധുനിക സാങ്കേതിക വിദ്യയെ സാംസ്‌കാരിക ആദ്ധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേര്‍ത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് പുതിയ ദിശ നല്‍കിയിരിക്കുകയാണ്. ഏറെ കാലമായി അവഗണിക്കപ്പെട്ട വിശ്വാസ സ്ഥലങ്ങള്‍ ഇപ്പോള്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നുണ്ടെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് പുതിയ ദിശാബോധം നല്‍കാന്‍ മോദിക്ക് കഴിഞ്ഞെന്നും മോദിയുടെ നേതൃത്വത്തില്‍ ഭരണകര്‍ത്താക്കള്‍ തിരിഞ്ഞു നോക്കാതിരുന്ന സ്ഥലങ്ങള്‍ വികസന പാതയിലാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ മഥുര വൃന്ദാവന്‍, ഹരിയാന സംസ്ഥാനത്തെ പല്‍വാള്‍, ബല്ലഭ്ഗഡ്, രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ല, മധ്യപ്രദേശിലെ മൊറേന ജില്ല എന്നിവ ഉള്‍പ്പെടുന്ന പ്രദേശമാണ് ബ്രിജ് ഭൂമി എന്നറിയപ്പെടുന്നത്. യമുന നദിയുടെ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഹിന്ദു ഐതിഹ്യമനുസരിച്ച് കൃഷ്ണനുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഇടമാണ്. ആധുനിക സാങ്കേതിക വിദ്യയെ സാംസ്‌കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേര്‍ത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...