Connect with us

Hi, what are you looking for?

Exclusive

ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി കാണുന്നു: മന്ത്രി റിയാസിനെ പ്രശംസിച്ച്‌ കെകെ രമ

മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും ടൂറിസം, പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനെ പ്രശംസകള്‍ കൊണ്ട് മൂടി പ്രതിപക്ഷ എംഎല്‍എയും ആര്‍എംപി നേതാവുമായ കെകെ രമ രംഗത്ത്. ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി താന്‍ കാണുകയാണെന്നായിരുന്നു കെ കെ രമയുടെ വാക്കുകൾ. മന്ത്രി റിയാസ് അടക്കം പങ്കെടുത്ത പൊതു വേദിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു
കെെ.കെ രമ ഇത്തരത്തിലുള്ള പ്രശംസയുമായി രം​ഗത്തെത്തിയത്.

വടകരയില്‍ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയിലും നേരിട്ടും അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ വളരെ പോസിറ്റീവായി പ്രതികരിച്ചുവെന്നും ആ കാര്യങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും കെകെ രമ വ്യക്തമാക്കി. അതേസമയം, സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന കെകെ രമ പാര്‍ട്ടി അംഗമായ മുഹമ്മദ് റിയാസിനെ പ്രശംസിച്ചത് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

‘നമ്മുടെ പൊതുമരാമത്ത്, ടൂറിസം മിനിസ്റ്റര്‍ നമ്മള്‍ പറയുന്ന വിഷയം വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും വളരെ പോസിറ്റീവായി പ്രതികരിക്കുകയും ചെയ്യും എന്നതാണ് ഇക്കുറി നമുക്ക് കിട്ടിയ ഒരു സൗഭാഗ്യം എന്ന് കെകെ രമ പറയുന്നു. കാര്യങ്ങള്‍ നടത്താന്‍ വേണ്ടി മന്ത്രി തയാറാകുകയും ചെയ്യുമെന്നും ഇങ്ങനെ ഒരു മന്ത്രിയെ കിട്ടിയത് അഭിമാനമായിതന്നെ താന്‍ കാണുകയാണെന്നും കെകെ രമയുടെ വാക്കുകൾ.
എന്തായാലും രമയുടെ വാകകുൾ പ്രതിപക്ഷ നിരയെ ചൊടിപ്പിച്ചു എന്ന കാര്യം പറയേണ്ടതില്ല. വടകരയിൽ കോൺ​ഗ്രസിന്റെ ടിക്കറ്റിൽ നിന്നും വിജയിച്ചാണ് രമ എം എൽ എ ആയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...