Connect with us

Hi, what are you looking for?

Exclusive

പിണറായി രാജിയിലേക്ക്….നടപടി ആരംഭിച്ച് കസ്റ്റംസ്

സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ഇതിനായി കസ്റ്റംസ് 108 പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ ചോദ്യം ചെയ്ത ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക. 2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2017 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന സ്വപ്‌നയും സരിത്തും ഡോളര്‍ കടത്തിയത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിവുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരം. മാത്രമല്ല പിണറായി വിജയനും മുന്‍സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.

ഇരുവരെയും ചോദ്യം ചെയ്ത ശേഷം പ്രതി ചേര്‍ക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. ഈ മാസം 19 ാം തീയ്യതിയായിരിക്കും കസ്റ്റംസ് നടപടികള്‍ ആരംഭിക്കുക. അതേസമയം വിദേശ നാണയ വിനിമചട്ടം ലംഘിച്ചതിനും മുഖ്യമന്ത്രി പിണമരായി വിജയനെതിരെ കേസി എടുക്കാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.

അതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലെ 6,7,10 പ്രതികളായ എ.എം. ജലാല്‍, മുഹമ്മദ് ഷാഫി, റബീന്‍സ് എന്നിവരം ഇനന്ും നാളെയും 16 നുമായി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് പ്രത്യേക എന്‍ ഐ എ കോടതി അനുമതി നല്‍കി.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടായെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാര്‍ രംഗത്തെത്തിയിരുന്നു. എന്തായാലും പിണറായിയുടെ ഭാവി തുലാസിലാകുന്ന കാഴ്ചയാണ് വരും നാളുകളില്‍

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...