Connect with us

Hi, what are you looking for?

Exclusive

പെട്രോളിന് വില കുറയും

രാജ്യത്തെ പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കെ നിരക്ക് കുറച്ച് തമിഴ്‌നാട്. ബജറ്റ് പ്രസംഗത്തിലാണ് സംസ്ഥാന നികുതിയില്‍ മൂന്നു രൂപ കുറയ്ക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാന എക്‌സൈസ് നികുതിയില്‍ മൂന്ന് രൂപ കുറവ് വരുത്തുന്നതെന്ന് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു.

ഇതിനൊപ്പം ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ വനിതകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്നതിന് നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. വനിതകള്‍ക്ക് ബസില്‍ സൗജന്യ യാത്രയ്ക്കായി 703 കോടി രൂപ സബ്സിഡി ബജറ്റില്‍ നീക്കി വെച്ചതായും പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ധനമന്ത്രി ബജറ്റ് അവതരണം നടത്തിയത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റിലാണ് പെട്രോള്‍ വില മൂന്ന് രൂപ കുറക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വര്‍ഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്ട്രോണിക് ബജറ്റാണ് അവതരിപ്പിച്ചത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി ധവളപത്രമിറക്കി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ബജറ്റ് അവതരണം. ബജറ്റില്‍ ഏറ്റവുമധികം തുക അനുവദിച്ചത് ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്കാണ്. 18933 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസത്തിനും 9370 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. തമിഴ്‌നാട് പൊലീസിന് 8930 കോടി രൂപ അനുവദിച്ചു. ജലസേചന പദ്ധതികള്‍ക്ക് 6700 കോടി നീക്കിവെച്ചു. 10 വര്‍ഷത്തിനുള്ളില്‍ 1000 തടയണകള്‍ നിര്‍മ്മിച്ച് ജലസേചനം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൂരകളില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിന് 3934 കോടി നീക്കിവെച്ചു. കുടിലുകളില്ലാത്ത തമിഴ്‌നാട് യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പക്ക് 20000 കോടിയും ഭക്ഷ്യ സബ്‌സിഡിക്ക് 8000 കോടിയും ജല്‍ ശക്തി കുടിവെള്ള പദ്ധതിക്ക് 2000 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ചെന്നൈയെ പോസ്റ്ററില്ലാ നഗരമാക്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം.

ബജറ്റ് അവതരണത്തിന് മുമ്പ് സംസാരിക്കാന്‍ അവസരം നല്‍കിയില്ല എന്നാരോപിച്ച് എഐഎഡിഎംകെ അംഗങ്ങള്‍ ബജറ്റവതരണം ബഹിഷ്‌കരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...