മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന ഡോളര്‍ കടത്താരോപണങ്ങളും സ്വര്ക്കടത്താരോപണവും കത്തി നില്ക്കുമ്പോള് ന്യായീകരിച്ച് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതികള്‍ എവിടെയോ എന്തോ പറഞ്ഞെന്ന് കരുതി മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യരുതെന്നാണ് ശൈലജ ടീച്ചര്‍ നിയമസഭയില്‍ പറഞ്ഞത്. ടീച്ചറമ്മേ.. നിങ്ങളിത് പറയരുതായിരുന്നു. കേരളത്തിലെ മലയാളികള്‍ നിങ്ങളെ നെഞ്ചിലേറ്റി നടന്നതാണ്. നിങ്ങള്‍ ഒരു അഴിമതിക്കും രാജ്യദ്രോഹത്തിനും കൂട്ടുനില്‍ക്കുന്നത് സഹിക്കാനാകില്ല നിങ്ങളെ ഇഷ്ടപ്പെട്ട മലയാളികള്‍ക്ക്. മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ കൊള്ളരുതായ്മ നിങ്ങള്‍ക്ക് ചിലപ്പോള്‍ അറിയില്ലായിരിക്കാം. അറിയില്ലെങ്കില്‍ അഭിപ്രായമോ പ്രതികരണമോ നടത്താതിരിക്കുക എങ്കിലും ആകാമെന്നാണ് പലരും പ്രതികരിക്കുന്നത്.
ഒരു കേസിലെ പ്രതികള്‍ എവിടെയോ എന്തോ പറഞ്ഞെന്ന് കരുതി കേരളത്തിലെ മുഖ്യമന്ത്രിയെ പരിഹസിക്കരുതെന്നാണ് കെകെ ശൈലജ പറഞ്ഞത്. ഇതു തന്നെയാണ് നിങ്ങള്‍ കഴിഞ്ഞ സര്‍ക്കാരോടും കാണിച്ചിരുന്നത്. ഏതോ കേസിലെ പ്രതി അതായത് സരിത എസ് നായര്‍ പറഞ്ഞത് കേട്ട് ഉമ്മന്‍ചാണ്ടിയെ വലിച്ചുകീറി ഒട്ടിക്കുന്നതരത്തില് ആക്ഷേപം ഉന്നയിച്ചവരാണ് നിങ്ങളെന്നും ഓര്‍മ്മിക്കുന്നത് നല്ലതായിരുന്നു. സരിത എസ് നായര്‍ എവിടെയോ കിടക്കുന്ന പ്രതിയായിരുന്നില്ലേ അപ്പോള്‍. അതോ നിങ്ങളുടെ സിപിഎം പാര്‍ട്ടിയിലെ അംഗമായിരുന്നോ എന്നാണ് ചോദിക്കാന്‍ തോന്നുന്നത്. സരിത പറഞ്ഞത് കേട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്തവരാണ് നിങ്ങള്‍. ആരുടെ മൊഴി പ്രകാരമാണ് അന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തതെന്നും വ്യക്തമാക്കിയാല്‍ കൊള്ളാം…
You must be logged in to post a comment Login