Connect with us

Hi, what are you looking for?

Exclusive

വീണ്ടും ദുരഭിമാനക്കൊല

പ്രണയ വിവാഹങ്ങള്‍ക്ക് ഇന്നത്തെ കാലത്തും സമൂഹത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അത് വ്യത്യസ്ഥ ജാതിയില്‍ പെട്ടതാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അതിന്റെ പേരില്‍ എത്രയോ ജീവനുകള്‍ പൊലിയുകയും ചെയ്തു. എന്നിട്ടും പലരും പാഠ പിഠിച്ചിട്ടില്ല എന്നതാണ് സത്യം. കഴിഞ്ഞ ദിവസവും ഒരു ദുരഭിമാനക്കൊല നടനന്ിരിക്കുകയാണ്.

വ്യത്യസ്ത ജാതിയില്‍പ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് 20കാരിയെയാണ് വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകം ആത്മഹത്യയെന്ന വരുത്തിത്തീര്‍ക്കാനായിരുന്നു വീട്ടുകാരുടെ ശ്രമം.

എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്.

ജൂണ്‍ അഞ്ചിനാണ് യുവതി വീട്ടില്‍ നിന്നും ഒളിച്ചോടിയത്. ജൂലായ് ഏഴിന് തിരിച്ചെത്തുകയും ചെയ്തു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മടങ്ങിയെത്തിയ യുവതിയെ പൊലീസ് ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ ജൂലായ് 31 ന് രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് യുവതി വീട്ടിലേക്ക് പോകുകയായിരുന്നു.

ഓഗസ്റ്റ് രണ്ടിന് യുവതി ആത്മഹത്യ ചെയ്തതായി അച്ഛന്‍ പൊലീസിനെ അറിയിച്ചു. ആത്മഹത്യയില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ
ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകമാണെന്ന് വ്യക്തമായി. യുവതിയുടെ അച്ഛനെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തപ്പോള്‍ യുവതിയെ കൊന്ന് കെട്ടിത്തൂക്കിയാതാണെന്ന് ഇവര്‍ സമ്മതിച്ചു. പിന്നാലെ പൊലീസ് അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. ഒളിവിലുള്ള അമ്മാവനും കസിന്‍ സഹോദരങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ നഗരത്തിലാണ് സംഭവം നടന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...