Connect with us

Hi, what are you looking for?

Exclusive

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ പെണ്‍കുട്ടി മരിച്ചു

വാക്‌സിനുകള്‍ എല്ലാവരിലും ഒരുപോലെയല്ല പ്രവര്‍ത്തിക്കുക എന്ന് ഡോക്ടര്‍മാര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ഇപ്പോള്‍ പുറത്തോട്ട് പോകാനും കഴിയാത്ത് അവസ്ഥയിലാണ്. അതുകൊണട് തന്നെ എല്ലാവരും വാക്‌സിന്‍ എടുക്കാനുള്ള നെട്ടോട്ടത്തിലാണ്.
അതേസമയം വാക്‌സിന്‍ എടുത്താല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഇത് മരണം സംഭവിക്കുന്നതിന് വരെ കാരണമായി തീരാമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു .ഇത് സാധൂകരിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്.

കോവിഡ് വാക്‌സിനെടുത്തതിന് പിന്നാലെ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു.

ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിന്റെ മകള്‍ നോവ സാബുവാണ് (19) മരിച്ചത്.

കഴിഞ്ഞ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്.

ഇതിനുശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങി.

7ന് സ്ഥിതി കൂടുതല്‍ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി.

തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുന്നത്.

കോവിഡ് വാക്‌സിനുകള്‍ ചിലരുടെ ശരീരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും മരണം വരെ സംഭവിക്കുന്നതിനും കാരണമായി തീരും. ഇത്തരം ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്വഭാവികമായും വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് പുറകോട്ട് പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് എല്ലാവരിലും സംഭവിക്കുന്നതല്ല. ചിലരില്‍ മാത്രമാണ് ഓരോരുത്തരുടെ ശരീര പ്രകൃതിക്കനുസരിച്ചും അതില്‍ വ്യത്യാസം വന്നേക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...