കോവിഡ് വൈറസിനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ലോകം ഒന്നടങ്കം. വൈറസിന് ഇടയ്ക്കിടയ്ക്ക് വകഭേദം മാറുന്നത് മുലം പ്രശ്നങ്ങള്‍ രൂക്ഷമാവുകയാണ് ഈ സാഹചര്യത്തില്‍ ഇതുവരെ ആരും പയറ്റാത്ത തന്ത്രങ്ങളുമായി ചൈന രംഗത്തെത്തുന്നത്.
കോവിഡിന്റെ മൂന്നാം വകഭേദമായ ഡെല്‍റ്റ വൈറസ് ചൈനയെ ശ്വാസം മുട്ടിക്കുകയാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോവിഡിന്റെ ഉല്‍ഭവ പ്രദേശമായ ചൈനയില്‍ വീണ്ടും കോറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് നാളായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെയാണ് ഇതുവരെ മറ്റ് രാജ്യങ്ങളൊന്നു പരീക്ഷിക്കാത്ത പുത്തന്‍ അടവുകളുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. ചൈനയുടെ വാക്സിന് ആയ സിനോഫോം എടുത്തവരിലാണ് ഡെല്‍റ്റ വകഭേദം കൂടുതലായി കണപ്പെടുന്നത്. അതുകൊണട് തന്നെ വാക്സിനും ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണ് ചൈന പുതിയ അടവുകള്‍ പരീക്ഷിക്കുന്നത്.
ക്വാറന്റയിനില്‍ ഉള്ള വ്യക്തി മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ തന്റെ മുറിയുടെ വാതില്‍ തുറന്നാല്‍ അയാളെ പിന്നീട് മുറിക്കകത്തിട്ട് പൂട്ടുന്നതാണ് ചൈനയിലെ പുതിയ രീതി. ഈ പൂട്ടിയിടല്‍ ചിലപ്പോള്‍ ക്വാറന്റയിന്‍ കാലാവധി കഴിഞ്ഞും തുടരാന്‍ സാദ്ധ്യതയുണ്ട്. മുറിയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടിയ ശേഷം ഇരുമ്പ്് തകിട് കൊണ്ട് വാതിലിന് കുറുകെ ആണിയടിച്ച് തറയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ചിലയിടത്ത് ഈ ഇരുമ്പ്് തകിടുകള്‍ വെല്‍ഡ് ചെയ്തും വെയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ ലഭ്യമാണ്.
ഇതു വരെ ആരും പരീക്ഷിക്കാത്ത തന്ത്രങ്ങളാണ് ചൈനയിലെ കൊവിഡ് പ്രതിരോധത്തിന് അവിടുത്തെ അധികൃതര്‍ പയറ്റുന്നത്.
അതേസമയം ലോകത്ത് കോവിഡ് വൈറസ് 20.55 ലക്ഷത്തിലധികം പേരേ ബാധിച്ചു കഴിഞ്ഞു. 18 കോടിയലധികം പേര് രോഗ മുക്തരാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ താരതമേന്യ കേസുകളുടെ എണ്ണം കുറയുകയാണെങ്കിലും കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് നാളുകളായി കണ്ടുവരുന്നത്.
You must be logged in to post a comment Login