Connect with us

Hi, what are you looking for?

Exclusive

‘പിണറായിക്ക് മുന്നില്‍ തോല്‍ക്കില്ല’ അവിടെതന്നെ മീന്‍ വില്‍ക്കാനെത്തുമെന്ന് അല്‍ഫോന്‍സ

നഗരസഭ ജീവനക്കാര്‍ 2000 രൂപയുടെ മീന്‍ തട്ടിയെറിഞ്ഞ് ഉപജീവനമാര്‍ഗം ഇല്ലാത്താക്കിയ അല്‍ഫോന്‍സ അങ്ങനെ തോറ്റു കൊടുക്കാന്‍ തയ്യാറല്ല. അന്നത്തെ കൈയ്യേറ്റത്തില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കുകയാണ് അല്‍ഫോന്‍സ എന്ന മീന്‍വില്‍പ്പനക്കാരി.
മീന്‍ തട്ടിയെറിഞ്ഞ അതേ സ്ഥലത്ത് തന്നെ ഇനിയും മീന്‍ വില്‍ക്കാനെത്തുമെന്ന് ആറ്റിങ്ങലില്‍ നഗരസഭാ ജീവനക്കാര്‍ ബലമായി ഒഴിപ്പിച്ച മീന്‍വില്‍പ്പനക്കാരി അല്‍ഫോണ്‍സ പറയുന്നു.

സംഭവത്തിന്റെ ആഘാതം വിട്ടുമാറിയിട്ടില്ലെങ്കിലും കൈയ്ക്കും മുതുകിനും പരിക്കേറ്റെങ്കിലും പിന്മാറില്ലെന്നാണ് അല്‍ഫോണ്‍സ പറയുന്നത്. ഓര്‍മ്മവച്ച കാലം മുതല്‍ അല്‍ഫോണ്‍സ മീന്‍വിറ്റിരുന്നത് അവനവന്‍ചേരി കവലയിലാണ്. ലോക്ക്‌ഡൌണും ട്രോളിംഗും തീര്‍ത്ത വറുതിക്കാലത്ത് ഒരുവിധമാണ് പിടിച്ചുനിന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച പക്ഷെ എല്ലാ കണക്കൂകൂട്ടലും തെറ്റി. കേണുപറഞ്ഞിട്ടും നഗരസഭാ ജീവനക്കാര്‍ തന്റെ മീന്‍ക്കൊട്ട തട്ടിക്കളഞ്ഞന്നാണ് അല്‍ഫോണ്‍സയുടെ പരാതി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉമ്മന്‍ചാണ്ടിയും അടക്കമുള്ളവര്‍ നേരില്‍ കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ആറ്റിങ്ങല്‍ നഗരസഭ. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയുണ്ടാകു എന്നാണ് നഗരസഭയുടെ അറിയിപ്പ്.

നഗരസഭ ഭരിക്കുന്നത് ഭരണപക്ഷമായത് കൊണ്ട് റിപ്പോര്‍ട്ട് എങ്ങനെ വരുമെന്ന് എല്ലാവര്‍ക്കും അറിയാം. അവിടെയും സഗരസഭ ജീവനക്കാരെ വെള്ളപൂശും. കൊല്ലത്തെ മേരിയെ പോലെ തെറ്റുകാരിയായി അല്‍ഫോന്‍സയും മാറും സര്‍ക്കാറിന്റെ മുന്നില്‍ മാത്രം. എന്നാല്‍ ജനങ്ങളുടെ മുന്നില്‍ നിങ്ങള്‍ തെറ്റുകാരിയല്ല.

ഈ കോവിഡ് കാലത്തും മറ്റു നിവിര്‍ത്തിയെന്നും ഇല്ലാത്തതുകൊണ്ടാണ് ഇവരെ പോലെയുള്ള പാവങ്ങള്‍ ജോലിചെയ്യാന്‍ എത്തുന്നത്. അതിന് സമ്മതിക്കാതെ ഇത്തരം പ്രവര്‍ത്തികള്‍ കാണിക്കുന്നവരെയാണ് ശിക്ഷിക്കേണ്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...