Connect with us

Hi, what are you looking for?

Exclusive

കോവിഡ് ഓണം വരവായി ഇത്തവണത്തെ അത്തത്തിന് പ്രത്യേകതകള്‍ ഏറെ

പ്രതിസന്ധികള്‍ക്കിടയിലും മലയാളികള്‍ ഓണത്തിരക്കിലേക്ക് കടക്കുകയാണ്. ഇന്ന് അത്തം. ഇന്നേക്ക് പത്താം നാള്‍ തിരുവോണം. അതേ സമയം ഇത്തവണത്തെ അത്തത്തിന് പ്രത്യേകതകള്‍ ഏറെയാണ്.

ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അല്‍പനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.45 മുതല്‍ അത്തം തുടങ്ങുകയായി. അത് നാളെ രാവിലെ 8 മണിവരെ നീളും എന്നതിനാല്‍ ഇന്നും നാളെയും അത്തമാണെന്ന് പറയാം.

മറ്റൊരു പ്രത്യേകത എന്നു പറഞ്ഞാല്‍ ഇത്തവണത്തെ അത്തം ചിങ്ങത്തിലല്ല. മറിച്ച കര്‍ക്കിടകത്തിലാണ്. ഇനിയും അഞ്ചുനാളുകള്‍ കഴിഞ്ഞാല്‍ മാത്രമേ ചിങ്ങം പിറക്കുകയുള്ളു.

കോവിഡ് പ്രതിസന്ധി വിട്ടുമാറാത്തതിനാല്‍ തന്നെ ഇത്തവണത്തെ ഓണാഘോഷവും ലളിതമായിരിക്കും. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണ് ഉള്ളത്. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് അത്തചമയം സംഘടിപ്പിക്കുന്ന തൃപ്പൂണിത്തറയിലും ഇത്തവണ അത്തം ഘോഷയാത്രയില്ല.

തുടര്‍ച്ചയായി ഉണ്ടായ പ്രളയവും കോറോണയും കാരണം കഴിഞ്ഞ നാലു വര്‍ഷമായി ചടങ്ങില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ് തൃപ്പൂണിത്തറ അത്തച്ചമയ ഘോഷയാത്ര.

ഈ നാല് വര്‍ഷത്തിന് മുമ്പ് വരെ തൃപ്പൂണിത്തറ അത്തച്ചമയം ആഘോഷത്തിന്റെതായിരുന്നു. ആഘോഷവും സന്തോഷവും നിറയുന്ന രാജ പാതകള്‍ അങ്ങനെ കൊട്ടും പാട്ടും മേളവുമായി ഓണത്തെ വരവേല്‍ക്കുകയായി.

തൃപ്പുണിത്തറ അത്തച്ചമയത്തോടെയാണഅ മലയാളിയുടെ ഓണഘോഷം ആരംഭിക്കുന്നത് തന്നെ. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെതന്നെ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാല്‍ ആഘോഷങ്ങള്‍ എല്ലാം മാറ്റി വെച്ചിരിക്കുകയാണ്.

അതേസമയം അത്തം നഗറില്‍ ഉയര്‍ത്താനുള്ള പതാര രാജകുടുംബത്തിന്റെ പ്രതിനിധിയായി നിര്‍മല തമ്പുരാനില്‍ നിന്ന് തൃപ്പൂണിത്തറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി.

രാജ കുടുംബത്തിന്റെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ചരിത്രത്തില്‍ തന്നെ ഇത്ആദ്യമായിട്ടാണ്.

്അത്തച്ചമയത്തോട് അനുബന്ധിച്ച് നടത്തിയിരുന്ന കഥകളി ഓട്ടം തുള്ളല്‍ അടക്കമുള്ള മത്സരങ്ങള്‍ ഇത്തവണ ഓണ്‍ലൈനായി നടത്തും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...