Connect with us

Hi, what are you looking for?

Exclusive

നടുറോഡില്‍ സ്വന്തം അമ്മ കിടന്നാലും വീണാ ജോര്‍ജ്ജ് രസിച്ചിരിക്കുമോ?

തിരുവനന്തപുരം ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിക്കുനേരെയുണ്ടായ ക്രൂരമായ നടപടിയെക്കുറിച്ച് പ്രതിപക്ഷം സഭയില്‍ ചോദിച്ചപ്പോള്‍ മന്ത്രി വീണാ ജോര്‍ജ്ജിന് മറുപടിയുണ്ടായിരുന്നില്ല. അല്‍ഫോണ്‍സ എന്ന അമ്മയുടെ മത്സ്യകുട്ട റോഡിലേക്ക് നഗരസഭാ ജീവനക്കാര്‍ വലിച്ചെറിയുന്നതും ആ അമ്മ റോഡിലേക്ക് വീണ് പൊട്ടിക്കരയുന്നതും കേരളക്കര കണ്ടതാണ്. കേരളത്തിനുതന്നെ അപമാനകരമായ കാര്യമായിരുന്നു നടന്നത്. കേരളത്തിലെ അമ്മമാര്‍ക്ക് ഈ ഗതിയാണെങ്കില്‍ ഈ നാട്ടിലെ സ്ഥിതി എന്താകുമെന്നാണ് പ്രതിപക്ഷം ചോദിച്ചത്.

നാടുമുഴുവന്‍ പെറ്റിക്ക് വേണ്ടി പോലീസ് കാവല്‍ നില്‍ക്കുകയാണ്. മൂക്കിന് താഴെ മാസ്‌ക് ഒന്നിറങ്ങിയാല്‍ അവര്‍ക്കെതിരെ പെറ്റിയടിക്കുന്ന അവസ്ഥയാണുള്ളത്. ഒരു മത്സ്യവില്‍പ്പനക്കാരിയുടെ അന്നം മുട്ടിക്കുന്ന പ്രവൃത്തിയാണ് കേരളക്കര കണ്ടത്. ഇതിന് ഗവണ്‍മെന്റ് അംഗീകാരമുണ്ടോ? ആരോഗ്യവകുപ്പിന്റെ അംഗീകരാമുണ്ടോ എന്നാണ് നിയമസഭയില്‍ ചോദിച്ചത്. എന്നാല്‍ ഒരക്ഷരം പോലും വീണ മിണ്ടിയില്ല. പഠിച്ചക്കള്ളിയാണ് വീണ എന്ന് തെളിയിച്ചിരിക്കുന്നു. സ്വന്തം അമ്മ ഇങ്ങനെ നിലത്ത് കിടന്നാല്‍ പോലും വീണയ്ക്ക് ഒരു കുഴപ്പവുമില്ലേ എന്നാണ് ചോദ്യം.

താങ്കളെ അമ്മ എത്ര കഷ്ടപ്പെട്ടാണ് വളര്‍ത്തിയതെന്ന് ഓര്‍ക്കുന്നുണ്ടോ? മന്ത്രി കസേരയില്‍ ഇരുന്നപ്പോള്‍ എല്ലാം മറന്നുപോയോ? പിണറായി വിജയന്റെ അച്ഛന്‍ കള്ള് ചെത്ത് തൊഴിലാളിയായിരുന്നുവെന്ന് ഓര്‍ക്കുന്നുണ്ടോ? എത്ര ത്യാഗം സഹിച്ചാണ് വളര്‍ത്തിയതെന്ന് ഓര്‍ക്കുന്നുണ്ടോ എന്നാണ് ചോദ്യം. അടിസ്ഥാന വര്‍ഗത്തിനുവേണ്ടി ധീര പോരാട്ടം നടത്തുന്നുവെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഈ കമ്യൂണിസ്റ്റുകാര്‍ ബൂര്‍ഷ്വാസികളാണോ? ആ അടിസ്ഥാന വര്‍ഗത്തെ ചവിട്ടി മെതിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളക്കര കണ്ടുകൊണ്ടിരിക്കുന്നത്.

https://www.youtube.com/watch?v=mkZZF0Zqqlw&feature=youtu.be
Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...