Connect with us

Hi, what are you looking for?

Exclusive

കോവിഡ് പ്രതിരോധം പിണറായി സര്‍ക്കാറിന്റെ വാചക കസര്‍ത്തുകള്‍ മാത്രം

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുമ്പോഴും കേരളത്തില്‍ കോവിഡ് നിരക്ക് കൂടുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കഴിഞ്ഞദിവസം 15 ശതമാനത്തിലേക്ക് എത്തിയിരുന്നു tpr റേറ്റിങ്. ഈ സാഹചര്യത്തിലാണ്

കേരളത്തില്‍ കോവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാം ജനങ്ങളുടെ തലയില്‍ വെച്ച് കൈകഴുകുകയാണ് മുഖ്യമന്ത്രിയെന്നും കൊച്ചിയില്‍ നടന്ന നാഷണല്‍ ഹെല്‍ത്ത് വോളന്റിയേര്‍സിന്റെ സംസ്ഥാനതല ക്യാമ്പ്യയിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത നാഷണല്‍ ഹെല്‍ത്ത് വോളന്റിയേര്‍സിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ വേണ്ടത് കേരളത്തിലാണ്.കാരണം കോവിഡ് പ്രതിരോധം പൂര്‍ണമായും തകര്‍ന്നത് ഇവിടെയാണ്. പിണറായി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ എല്ലാം വെറും വാചകകസര്‍ത്ത് മാത്രമായിരുന്നു. ഇന്ത്യയിലെ ആകെയുള്ള കോവിഡ് കേസുകളില്‍ 52 ശതമാനവും കേരളത്തിലാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇവിടെ 16 ശതമാനത്തിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണം മുന്‍ നിര്‍ത്തി രണ്ടാഴ്ചത്തേക്ക് സംസ്ഥാനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനി കോവിഡ് കേസുകള്‍ കൂടാനാണ് സാധ്യത.
ഈ മാസം അവസാനമാകുമ്പോഴേക്കും tpr 20ല്‍ എത്തുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. bjp ഭരിക്കുന്ന യുപിയില്‍ പ്രതിദിന കേസുകള്‍ 100ല്‍ താഴെയാണെന്ന് ഓര്‍ക്കണം. അതേസമയം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം കൊവിഡിനെ പിടിച്ചുകെട്ടിയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

അശാസ്ത്രീയവും അപക്വവുമായ പ്രതിരോധമാണ് സംസ്ഥാനത്തെ തകര്‍ത്തത്. വീഴ്ചകളില്‍ നിന്നും പാഠം പഠിക്കാതെ അതിനെ ന്യായീകരിക്കുന്നതാണ് സര്‍ക്കാരിന്റെ പ്രശ്നം. ഏറ്റവും അധികം രോഗികളെ കണ്ടെത്തുന്നത് ഞങ്ങളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ ഇരട്ടി ടെസ്റ്റ് ദിനംപ്രതി നടത്തുന്ന മറ്റു സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് ഇത്രയും കേസ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി പറയണം.

കേരളത്തില്‍ വാക്സിനേഷന് സ്പോട്ട് രജിസ്ട്രേഷനാണ് നടക്കുന്നത്. ഓണ്‍ലൈനില്‍ സ്ലോട്ട് കിട്ടാനില്ല. വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിക്കുന്നത്. ക്വോറന്റയിന്‍ കാര്യത്തിലും കണ്ടയിന്മെന്റ് സോണുകളുടെ കാര്യത്തിലും ദേശീയ നയം പിന്തുടരാന്‍ കേരളം തയ്യാറായില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊപ്പുലേഷന്‍ ഡെന്‍സിറ്റിയാണ് കൊവിഡിന് കാരണമെന്നാണ് ഇപ്പോള്‍ പറയുന്നത്. രാജ്യത്തെ വന്‍ നഗരങ്ങളുമായി ഡെന്‍സിറ്റിയില്‍ കേരളത്തെ താരതമ്യം ചെയ്യാനാകുമോ മരണനിരക്ക് കുറച്ചുകാണിച്ചും ടെസ്റ്റുകളുടെ എണ്ണം കുറച്ചും തട്ടിപ്പ് നടത്തുകയായിരുന്നു ആരോഗ്യവിഭാഗം എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എന്നാല്‍ ആരോഗ്യമന്ത്രി പറയുന്നത് കേന്ദ്രസംഘം കേരളത്തെ അഭിനന്ദിച്ചുവെന്നാണ്. എന്ത് കാര്യത്തിനാണ് കേരളത്തെ അഭിനന്ദിക്കേണ്ടതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഒരു പക്ഷേ ഇത്ര മനോഹരമായി കേരളത്തെ ഇത്രയും വേഗത്തില്‍ തകര്‍ത്തതിനായിരിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...