Connect with us

Hi, what are you looking for?

Exclusive

കോടതിവരാന്ത കടക്കില്ലെന്ന് പിണറായിയോട് പറഞ്ഞതാണ്: രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിക്കെതിരെയുള്ള സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണ ആവശ്യം കോടതി തള്ളിയതോടെ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജുഡീഷ്യല്‍ അന്വേഷണം നിയമവിരുദ്ധമാണെന്നും കോടതിയുടെ വരാന്ത കടക്കില്ലെന്നും അന്നേ ഞാന്‍ പറഞ്ഞിരുന്നതാണെന്നും ചെന്നിത്തല പറയുന്നു. ഈ അന്വേഷണം നിമവിരുദ്ധമാണെന്ന് സര്‍ക്കാരിനും അറിയാമായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് പൊതു ജനത്തെ കബളിപ്പിക്കാനുള്ള കള്ളക്കളി മാത്രമായിരുന്നു അത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ നിയമപരമായി നിലനില്‍ക്കുകയില്ലെന്ന് നിയമത്തില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. എന്നിട്ടും ജനത്തെ വിഡ്ഢികളാക്കുന്നതിനായിരുന്നു പൊതു പണം ധൂര്‍ത്തടിച്ച് ഈ പ്രഹസനം നടത്തിയതെന്നും ചെന്നിത്തല വിമര്‍ശിക്കുന്നു.

ഇ.ഡിക്കെതിരെ എടുത്ത ക്രൈംബ്രാഞ്ച് അന്വേഷണവും ഇത് പോലെയുള്ള ഒരു അസംബന്ധ നാടകമായിരുന്നു. ഹൈക്കോടതി അതും തടഞ്ഞു.സ്വര്‍ണ്ണക്കടത്തു പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് കുട പിടിച്ചു കൊടുത്ത സര്‍ക്കാര്‍ അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുന്നതിന് നിയമവിരുദ്ധമായി അധികാരം ദുര്‍വിനിയോഗിച്ചതാണ് കോടതി പൊളിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ഇതിനായി ആദ്യം ബാലാവകാശ കമീഷനെ പറഞ്ഞു വിട്ടു. പിന്നീട് നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി. ഏറ്റവുമൊടുവില്‍ കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വരെ പ്രഖ്യാപിച്ചു. എന്നാല്‍, ഹൈകോടതി ഈ അന്വേഷണം റദ്ദാക്കുകയായിരുന്നുവെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ നിയമസഭയുടെ കവാടത്തില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിലാണ് വി.ഡി.സതീശന്റെ പരാമര്‍ശം.

കസ്റ്റംസ് ആക്ടിലെ 108ാം വകുപ്പ് പ്രകാരമാണ് സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരിക്കുന്നത്. നയതന്ത്ര പരിരക്ഷയുള്ള ഒരാളുടെ കൈവശം മുഖ്യമന്ത്രി യുഎഇയിലേക്ക് പാക്കറ്റ് കൊടുത്തുവിട്ടത് എന്തുകൊണ്ടാണ്. വിമാനത്താവളം വഴി ആര്‍ക്ക് വേണമെങ്കിലും ഇത്തരമൊരു പാക്കറ്റ് കൊണ്ടുപോകായിരുന്നു. എന്നിട്ടും നയതന്ത്ര പരിരക്ഷയുള്ളയാളുടെ കൈവശം ഇത് കൊടുത്ത് വിട്ടത് എന്തിനാണെന്ന് സതീശന്‍ ചോദിക്കുന്നു. കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സി.പി.എം വാദം. ശിവശങ്കറും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ്. എന്നാല്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടേയും സരിത്തിന്റെയും മൊഴി വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...