ഡോളര്‍ കടത്ത് കേസിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതികളുടെ മൊഴി ചൂണ്ടിക്കാണിച്ചപ്പോള്‍ വളരെ അപൂര്‍വ്വമായിട്ടുള്ള സംഭവമായി ഭരണപക്ഷം അതിനെ സഭയില്‍ നേരിട്ടുവെന്ന് പികെ പികെ കുഞ്ഞാലിക്കുട്ടി. സഭയില്‍ ഇത്തരത്തിലുള്ള സുപ്രധാനമായ വിഷയം വന്നാല്‍ ഇതിനുമുന്‍പൊന്നും റൂള്‍ പറഞ്ഞ് തടയാറില്ല. സഭ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാട് എടുക്കാറുണ്ട്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ എന്തോ ഭയപ്പെടുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കുകയാണ് ചെയ്തത്. സൗകര്യപൂര്‍വ്വം ഇതേപറ്റിയുള്ള ചര്‍ച്ച നടക്കരുതെന്ന് മുന്‍കൂട്ടി തീരുമാനിച്ചപോലെയാണ് ഇന്ന് സംഭവിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
യുഎഇ കോണ്‍സുലേറ്റിന് എന്തോ സമ്മാനം കൊടുത്തയച്ചുവെന്നാണ് പറഞ്ഞിരുന്നത്. ഇവിടുന്ന് ഗള്‍ഫിലേക്ക് മന്ത്രിമാരൊക്കെ പോകുമ്പോള്‍ പൊതുവെ സമ്മാനങ്ങളും മൊമന്റോകളും കൊണ്ടുപോകുന്നത് സാധാരണയാണ്. മരത്തിന്റെ തോണിയോ അല്ലെങ്കില്‍ ഒരു ആനയോ ആയിരിക്കും വാങ്ങിച്ചു കൊണ്ടുപോകുന്നത്. ഈ സമ്മാനം കൊണ്ടുപോകാന്‍ എന്തിനാണ് പോലീസ് കാവല്‍ എന്ന് നമുക്ക് മനസ്സിലാകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഈ ആന നയതന്ത്ര പരിരക്ഷയില്‍ സഞ്ചരിക്കുന്നത് ആദ്യമായിരിക്കുമെന്നും കുഞ്ഞാലുക്കുട്ടി പറയുന്നു. പോയത് ആനയുമല്ല തോണിയുമല്ല. വേറെ എന്തോ ആണ് പോയതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി പിണറായി പരിഹസിക്കുന്നു.
You must be logged in to post a comment Login