Connect with us

Hi, what are you looking for?

Exclusive

നികേഷിനെ ലൈവില്‍ തെറി വിളിച്ച് പിസി ജോര്‍ജിന്റെ ഭാര്യ

ഈശോ സിനിമ വിവാദം ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രമുഖ അവതാരകന്‍ നികേഷ് കുമാറിന് പി സി ജോര്‍ജിന്റെ ഭാര്യയുടെ ശകാരം. ചാനല്‍ ചര്‍ച്ചയില്‍ നികേഷ് പി സി ജോര്‍ജിനെ അപമാനിക്കാന്‍ ശ്രമിച്ചതില്‍ നിയന്ത്രണം വിട്ടാണ് ഭാര്യ ഉഷാ ജോര്‍ജ് ലൈവില്‍ പെട്ടിത്തെറിച്ചത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ പലപ്പോഴും റേറ്റിംഗിന് വേണ്ടി പരിഹസിച്ചു വിടുന്ന രീതി പല മാധ്യമ സ്ഥാപനങ്ങളും പ്രയോഗിക്കാറുണ്ട്. അത്തരത്തില്‍ പിസി ജോര്‍ജിനോട് നികേഷ് നിയന്ത്രണം വിട്ടു പെരുമാറി എന്ന തോന്നലിലാണ് ഭാര്യയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ വീട്ടില്‍ ഇരുന്നാണ് തല്‍സയം പിസി ജോര്‍ജ് അഭിപ്രായം പറഞ്ഞത്. നാദിര്‍ഷായുടെ ഈശ്വോ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഈ സിനിമയ്ക്കെതിരെ പൊതു നിലപാട് പിസി ജോര്‍ജ് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് പുതിയ തലം നല്‍കാന്‍ പിസി ജോര്‍ജ് എത്തിയതും. ഇതിനിടെയാണ് ഭാര്യയുടെ പ്രതികരണങ്ങള്‍ ചര്‍ച്ചയ്ക്കിടെ ഉണ്ടായതും.

വീട്ടിലെ ഒരു മുറിയില്‍ ഇരുന്നായിരുന്നു പിസിയുടെ ലൈവ്. മറ്റേ മുറിയില്‍ ചര്‍ച്ച തല്‍സമയം കാണുന്നുണ്ടായിരുന്നു പിസിയുടെ ഭാര്യ. ഈ ചര്‍ച്ചയ്ക്കിടെ ഒരു ഫാദര്‍ തന്നെ വിളിച്ചെന്നും ലിജോ ജോസ് പല്ലിശേരിയാണ് ഇത്തരമൊരു സിനിമ എടുത്തതെങ്കില്‍ എതിര്‍ക്കില്ലായിരുന്നുവെന്നും നാദിര്‍ഷാ പറഞ്ഞത് ചര്‍ച്ചയാക്കി നികേഷ്. ഇത് നാദിര്‍ഷായും ടെലിഫോണില്‍ സ്ഥിരീകരിച്ചു.

ഇതിനിടെ ആ ഫാദറിന്റെ നമ്പര്‍ തന്നാല്‍ ഞാന്‍ തന്നെ വിളിച്ച് അയാളുടെ തന്തയ്ക്ക് പറയാമെന്നും ഒരു വൈദികനും അത്തരത്തില്‍ പറയില്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇതിനിടെയാണ് ആരോ ദേഷ്യപ്പെടുന്ന ശബ്ദം ലൈവില്‍ എത്തിയത്. ഇത് കേട്ട് നികേഷ് കുമാറും ഒരു നിമിഷം മൗനത്തിലായി. പിന്നീടാണ് പിസിയുടെ പ്രതികരണങ്ങളില്‍ നിന്ന് ഭാര്യയാണ് ഇടപെട്ടതെന്ന് വ്യക്തമായത്.

നിങ്ങള്‍… ഫോണ്‍ വച്ചിട്ട് പോകൂ.. മടുത്തു. താന്‍ ആരാ എന്ന് വരെ ചോദിച്ചു…-ഇങ്ങനെയൊക്കെയായിരുന്നു കേട്ട ദേഷ്യപ്പെടല്‍. തന്നെ ആരും താനാരാ എന്ന് വിളിച്ചിട്ടില്ലെന്നും അതിനെല്ലാം മറുപടി കൊടുത്തുവെന്നും പിസിയും ലൈവിനിടെ ദേഷ്യപ്പെട്ട ഭാര്യയ്ക്ക് മറുപടിയും നല്‍കി. ഇതിനിടെ അത് പേഴ്സണല്‍ ടോക്കെന്ന് പറഞ്ഞ് പിസിയുടെ ശബ്ദം മ്യൂട്ട് ചെയ്ത് നാദിര്‍ഷായിലേക്ക് വീണ്ടും ചര്‍ച്ച കൊണ്ടു പോയി നികേഷ്.

ചുമ്മാ ഇരിക്ക അല്ലേ…. താങ്കള്‍ എന്തിനാണ് ഈ സിനിമാ വിഷയത്തില്‍ ഇടപെടുന്നത്…..എന്നൊക്കെ നികേഷ് തന്റെ ഭര്‍ത്താവിനെ വിശേഷിപ്പിച്ചതാണ് പിസിയുടെ ഭാര്യയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

തൊട്ടടുത്ത ലൈവ് ചര്‍ച്ച കേട്ടു കൊണ്ടിരുന്ന പിസിയുടെ ഭാര്യ പെട്ടെന്ന് ലൈവ് നല്‍കുന്ന മുറിയിലേക്ക് വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രാഷ്ട്രീയത്തില്‍ ഒരിക്കലും ഇടപെടുന്ന വ്യക്തിയായിരുന്നില്ല പിസി ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജ്. പിസി ജോര്‍ജിന് എന്നും കരുത്ത് പകരുന്ന ഭാര്യയുടെ വൈകാരിക ഇടപെടലായിരുന്നു ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയ്ക്കിടെ ഉണ്ടായത്. വ്യക്തിപരമായ അപമാനിക്കുന്ന ചര്‍ച്ചകളില്‍ പോകുന്നതിനെതിരായ അവരുടെ നിലപാട് വിശദീകരണം കൂടിയാണ് ഭര്‍ത്താവിനോട് ഇന്നലെ പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്.

‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി.സി. ജോര്‍ജ് നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന്‍ നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇത് സംബന്ധിച്ച പരാതികള്‍ കിട്ടികൊണ്ടിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.

കേരളത്തില്‍ വലിയ സാംസ്‌കാരികമൂല്യങ്ങള്‍ക്ക് വില കല്‍പിച്ച സഭയാണ് ക്രൈസ്തവ സഭ. നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം. ഇത് അനീതിയാണ്. നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എംഎല്‍എ അല്ലാത്തതിനാല്‍ ഇപ്പോള്‍ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുമില്ല. കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും- ഇതാണ് ഈ വിഷയത്തില്‍ പിസി മുമ്പ് പറഞ്ഞിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...