Connect with us

Hi, what are you looking for?

Exclusive

ഭൂതമോ മനുഷ്യനോ വയനാട്ടില്‍ നിഗൂഡത

വയനാട് ജില്ലയിലെ ഒരു ഗ്രാമം ഏറെ നാളായി ആശങ്കിയിലാണ്. രാത്രി കാലങ്ങളില്‍ വീട്ട് മുറ്റത്ത് അജ്ഞാതര്‍, അക്രമികളോ മോഷ്ടാക്കളോ ആണെന്ന ഭീതിയില്‍ പുറത്തിറങ്ങാനാവാതെ കുഴങ്ങുകയാണ് വയനാട്ടിലെ ഈ ചെറുഗ്രാമം. പനരത്ത് നിന്ന് ബത്തേരി പാതയിലുളള കായക്കുന്നില്ലാണ് രാത്രികാലത്ത് അജ്ഞാതരെത്തുന്നത് പതിവായിരിക്കുന്നത്. ഇതോടെ വന്യമൃഗശല്യത്തിന് പുറമേ അക്രമികളേക്കുറിച്ചുള്ള ഭീതിയില്‍ കൂടി കഴിയേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.

തിങ്കളാഴ്ച രാത്രി കായക്കുന്ന് ബസ് സ്റ്റോപ്പിന് സമീപമുള്ള വടക്കേ കണ്ണമംഗലത്ത് ജോസിന്റെ വീട്ടിലെത്തിയ അജ്ഞാതര്‍ വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കിയെന്ന് മാത്രമല്ല, പുറത്തുള്ള പൈപ്പ് തുറന്ന് ഇട്ട ശേഷമാണ് കടന്നുകളഞ്ഞത്. പൈപ്പില്‍ നിന്ന് വെള്ളം പോകുന്നതറിഞ്ഞ് പുറത്തിറങ്ങുന്നവരെ ആക്രമിക്കുകയായിരുന്നോ ഇവരുടെ ലക്ഷ്യമെന്നാണ് സംശയം.

റോഡില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള വീട്ടില്‍ വാതിലില്‍ കൊട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ട് അയല്‍ക്കാരെ സഹായത്തിന് വിളിച്ചപ്പോള്‍ മുറ്റത്ത് ആരെയും കാണാനായില്ല എന്നുള്ളത് ആശങ്ക അയല്‍ക്കാരിലേക്കും ഭീതി പടര്‍ത്തുന്നുണ്ട്. ശനിയാഴ്ച ഈ വീടിന് നേരെയുണ്ടായ അത്തരം സംഭവങ്ങളെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ സംഭവം. നടവയല്‍ താഴേ നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഇനിയും പൊലീസിന് പ്രതിയെ കണ്ടെത്താനായിട്ടില്ല.

ഈ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളായും വീടുകള്‍ക്ക് നേരെയുള്ള ഇത്തരം നടപടികളെ നിരീക്ഷിക്കുന്നുണ്ട്. മേഖലയില്‍ രാത്രി കാലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരട്ടക്കൊലപാതകത്തില്‍ പ്രദേശത്തുള്ള നിരവധിപ്പേരില്‍ നിന്ന് പൊലീസ് തെളിവ് ശേഖരിച്ചിരുന്നു. വിരമിച്ച അധ്യാപകനേയും ഭാര്യയുടേയും കൊലപാതകത്തിന് പിന്നാലെ നടവയല്‍ മേഖലയില്‍ അജ്ഞാതരുടെ ഇത്തരം ശല്യം പതിവായിരിക്കുകയാണ്.

ഈ പ്രദേശത്ത് എന്താണ് രാത്രികാലങ്ങളില്‍ പതിവായി എത്തുന്നത് എന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാരും പോലീസും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...