Connect with us

Hi, what are you looking for?

Exclusive

കേരളത്തില്‍ ആരോഗ്യമന്ത്രി ഉണ്ടോ? അതേ കണ്ണടച്ചിരിക്കുവാണോ…

സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജി വെയ്ക്കുന്നത് തന്നെയാണ് നല്ലത്. സ്വന്തം വകുപ്പിന് കീഴില്‍ എന്തൊക്കെ നടക്കുന്നു എന്നെങ്കിലും ഒരു മന്ത്രി തിരിച്ചറിയണ്ടേ അതിന് പറ്റില്ലെങ്കില്‍ പിന്നെ രാജി തന്നെയല്ലേ നല്ലത്.

നാട് മൊത്തം അറിഞ്ഞ കാര്യം പോലും മന്ത്രി വീണ അറിഞ്ഞിട്ടില്ല. അല്ല ഉറങ്ങുന്നവരെയല്ലേ നമുക്ക് ഉണര്‍ത്താന്‍ പറ്റു ഉറക്കം നടിക്കുന്നവരം ഉണര്‍ത്താന്‍ ആകില്ലല്ലോ? ഈ കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ക്കെതിരെ അതും ഒരു വനിത ഡോക്ടര്‍ക്കെതിരെ അതിക്രമം നടന്നത് വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു എന്നിട്ടും വകുപ്പ് മന്ത്രി അറിഞ്ഞില്ല എന്നു പറഞ്ഞാല്‍ ജനങ്ങള്‍ എന്ത് മനസിലാക്കണം? ഇതുകൊണ്ടെക്കെ തന്നെയാണ് തുടക്കം മുതലേ വീണക്കെതിരെ ജനങ്ങള്‍ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയത്.

ഒന്നാം പിണറായിയുടെ മന്ത്രി സഭയിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഭംഗിയായും കിറുകൃത്യതയോടെയും കൊണ്ടുനടന്ന വകുപ്പാണ് മന്ത്രിക്കസേരയില്‍ കയറി മാസം ആറ് തികയും മുന്‍പേ വീണ തകിടം മറിച്ചിരിക്കുന്നത്. അതിനും വേണം ഒരു കഴിവ് അത് സമ്മതിക്കാതെ വയ്യ

സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവിലെ നിയമങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പര്യാപ്തമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. മാത്യു കുഴല്‍ നാടന്‍ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി വീണ നിയമസഭയില്‍ മറുപടി നല്‍കിയത്.

അതേസമയം കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ ആക്രമണത്തിന് ഇരയായത്. ഫോര്‍ട്ട് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്. ഇതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു. മാത്രമല്ല ആലപ്പുഴയില്‍ വാക്‌സിന്‍ വിതരണം സിപിഎം പഞ്ചായത്ത് അധകൃതര്‍ അലംകോലമാക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ട്ണ് വീണ നിയമ സഭയില്‍ മറുപടി നല്‍കിയത്.

അതേസമയം ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ മറുപടി എന്നത് ശ്രദ്ധേയം.

സത്യം പറഞ്ഞാല്‍ വീണ ജോര്‍ജ് എന്തിനാണ് നിയമ സഭയിലേക്ക് വരുന്നത്. നിങ്ങള്‍ ഇപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകയല്ല. മറിച്ച് നിങ്ങള്‍ ജനങ്ങളുടെ പ്രതിനിധിയാണ്. അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് നിങ്ങളെ ഞങ്ങള്‍ നിയമ സഭയിലേക്ക് അയച്ചിരിക്കുന്നത്. അല്ലാതെ മുഖം മിനുക്കി വായി തോന്നിയത് വിളിച്ചു പറയാനാല്ല. എന്തെങ്കിലും ചോദിക്കുമ്പോള്‍ കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞ് കൈ മലര്‍ത്തുകയല്ല വേണ്ടത്. അറിയണം അതിന് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. 20 മന്ത്രിമാറുള്ള രണ്ടാ പിണറായുടെ മന്ത്രി സഭയിലെ ഏറ്റവും കഴിവുകെട്ട മന്ത്രിയാണ് താന്‍ എന്ന് വീണ തന്നെ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...