Connect with us

Hi, what are you looking for?

Exclusive

റെയ്ഡിന്റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സസ്പെന്ഷനിലായ ഡിവൈഎസ്പി സുരേഷ് യഥാർഥത്തിൽ ആരാണ് ?

വർക്കലയിലുള്ള റിസോർട് റെയ്ഡ് ചെയ്തതിനെത്തുടർന്ന് കൈക്കൂലി ആവശ്യപ്പെട്ടു എന്ന റിസോർട് ഉടമയുടെ പരാതിയിൽ സസ്പെന്ഷനിലായ ആറ്റിങ്ങൽ മുൻ ഡിവൈഎസ്പി എസ്.വൈ.സുരേഷിന്റെ സർവീസ് ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഇപ്പോൾ ലഭിച്ച ഈ സസ്പെന്ഷൻ അയാൾ അർഹിക്കുന്ന ചെറിയ ഒരു ശിക്ഷാനടപടി മാത്രമാണ് എന്ന് നമുക്ക് മനസിലാവും.

കടയ്ക്കാവൂരിലെ മകന്റെ മൊഴിയിൽ അമ്മയ്‌ക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ സുരേഷിനെ നമുക്ക് പെട്ടെന്ന് മറക്കാൻ കഴിയില്ല. സ്വന്തം മകനെക്കൊണ്ട് അമ്മയ്‌ക്കെതിരായി ആരൊക്കെയോ ചേർന്ന് നടത്തിയെടുത്ത നാടകത്തിൽ തിരശീല നിയന്ത്രിച്ചത് ഈ മാന്യ വ്യക്തി ആയിരുന്നു. പിന്നീട് അമ്മയുടെ നിരപരാധിത്വം ബോധ്യമായ കോടതി കേസിൽ നിന്ന് അമ്മയെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഈ കേസിൽ ഐ ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിൽ സുരേഷിന്റെ അന്വേഷണത്തിൽ പാളിച്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് കടയ്ക്കാവൂരിലെ അമ്മയെ ഇയാൾ കേസിൽ കുടുക്കിയതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇതിനും പുറമെ ഈ യുവതിയുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചു സമൂഹത്തിന് മുന്നിൽ ഓവർ നാണം കെടുത്താൻ കൂട്ട് നിന്നതിന്റെ പ്രതിഫലമായി യുവതിയുടെ ഭർത്താവിൽ നിന്നും 1 ലക്ഷം രൂപ സുരേഷ് കൈപ്പറ്റിയെന്നും പരാതി ലഭിച്ചിരുന്നു.

ഇപ്പോൾ അതെ ഡിവൈഎസ്പിക്ക് തന്നെയാണ് പുതിയ കേസിൽ പിടി വീണിരിക്കുന്നത് . അന്വേഷണം ഊര്ജിതമാവുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് വേണം കരുതാൻ.

കഴിഞ്ഞ ദിവസം നടന്ന റിസോർട് റെയ്ഡിന് ശേഷം രണ്ട് ഇടനിലക്കാർ മുഖേന റിസോർട്ട് ഉടമകളെ കേസിൽ നിന്നും രക്ഷിക്കാനായി മാസപ്പടി ആവശ്യപ്പെട്ടുവെന്ന വിജിലൻസ് കണ്ടെത്തലൈൻ തുടർന്നായിരുന്നു നടപടി. ആറ്റിങ്ങൽ ഡിവൈഎസ്പി ആയിരിക്കുമ്പോൾ മേലുദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ നേരിട്ട് റിസോർട്ടുകളിൽ പരിശോധന നടത്തുകയും ഉടമകളെ ഭീഷണിപ്പെടുത്തി മാസപ്പടി പിരിക്കുകയും ചെയ്യുകയായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്. ഈ കേസുമായി ബന്ധപ്പെട്ട് 146 തവണ ഇടനിലക്കാരുടെ ഇദ്ദേഹം ഫോമിൽ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിജിലെൻസ് റിപ്പോർട്ട്.
ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്.
എന്നാൽ ഇതാദ്യമായല്ല സുരേഷ് ഇത്തരം ശിക്ഷാനടപടികൾക്ക് വിധേയമാകുന്നത്. പേട്ട സിഐയായിരിക്കുമ്പോള്‍ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനും സുരേഷിനെ സസ്പെൻറ് ചെയ്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...