Connect with us

Hi, what are you looking for?

Exclusive

ന്യൂജെന്‍ കള്ളന്‍മാര്‍ എങ്ങനെയെന്ന് അറിയാമോ ?

കോറോണ പേടിച്ച് നാട്ടില്‍ കുറഞ്ഞ ഒരു സംഭവമായിരുന്നു മോഷണം. മോഷ്ടിക്കാന്‍ എത്തുന്ന സ്ഥലത്ത് കോറോണ ഉണ്ടെങ്കിലോ അത് പേടിച്ച് മോഷണത്തിന് അല്‍പകാലം ഒരു കുറവ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ കോറോണയെ മുന്‍ നിര്‍ത്തിയാണ് ന്യുജെന്‍ കള്ളന്‍മാര്‍ ഇറങ്ങിയിരിക്കുന്നത്.

ഇത്തരക്കാര്‍ മോഷണത്തിന് മറയാക്കാന്‍ പിപിഇ കിറ്റും, ഗ്ലൗസും മാസ്‌കുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഈ ന്യൂ ജെന്‍ കള്ളന്‍മാര്‍ എത്തിയത് തൃശ്ശൂരിലെ വെള്ളറക്കാട്, പന്നിത്തടം മേഖലയിലാണ്. കടകളിലെത്തിയ ഈ കള്ളന്മാരെ തിരയുകയാണ് പൊലീസും നാട്ടുകാരും. സൂപ്പര് മാര്‍ക്കറ്റിലും മരുന്നുകടയിലുമടക്കം ഇവര്‍ മോഷണം നടത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെയാണ് മോഷണം നടന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാക്കള്‍ പിപിഇ കിറ്റ് ധരിച്ചാണ് എത്തിയതെന്ന് മനസിലായത്. പിപിഇ കിറ്റ് ധരിച്ച് ഗ്ലൌസടക്കം അണിഞ്ഞാണ് മോഷ്ടാവ് കടയില്‍ കയറിയത്. പരിസര നിരീക്ഷിച്ച് ഒരാള്‍ ആ സമയത്ത് പുറത്തുണ്ടായിരുന്നു. കടകളുടെ അകത്തും പുറത്തുമായി സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ മോഷണ ദൃശ്യം വ്യക്തമാണ്. അതേസമയം പിപിഇ കിറ്റ് ധരിച്ചതു കൊണ്ട് സിസിടിവി ദൃശ്യങ്ങളില്‍ മുഖം വ്യക്തമാകില്ല ഗ്ലൗസ് ഉള്ളതുകൊണ്ട് വിരലടയാളവും ഇല്ല. ഈ പ്രത്യേകതകളാണ് കള്ളന്‍മാരെ ഈ രീതിയില്‍ മോഷണം നടത്താന്‍ പ്രേരിപ്പിക്കുന്നത്.

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അരലക്ഷം രൂപയും ഭക്ഷ്യ സാധനങ്ങളുമാണ് കളവ് പോയത്. അതേസമയം മരുന്നുകടയിലുണ്ടായിരുന്ന പതിനായിരം രൂപയും സംഘം മോഷ്ടിച്ചു. പിപിഇ കിറ്റും മാസ്‌കും ഗ്ലൌസും ധരിച്ച് പുറത്തിറങ്ങുന്നതിനാല്‍ കൊവിഡ് കേസാണെന്ന് കരുതി പരിശോധനകള്‍ ഒഴിവാകുന്നതാണ് മോഷ്ടാക്കള്‍ ലാക്കാക്കുന്നതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്തായാലും ഇത്തരത്തിലുള്ള ന്യൂ ജെന്‍ കള്ളന്‍മാര്‍ ഇറങ്ങിയാല്‍ പോലീസ് കുറച്ച് വിയര്‍ക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...