Connect with us

Hi, what are you looking for?

Exclusive

തെന്നിന്ത്യന്‍ താരറാണി നയന്‍താര ഇനി വിഘ്‌നേഷിന് സ്വന്തം

തെന്നിന്ത്യയുടെ പ്രിയ താരം,ലേഡി സൂപ്പര്‍ സ്റ്റാര്‍ അങ്ങനെ വിശേഷണങ്ങള്‍ ഒരുപാടാണ് മലയാളത്തിന്റെ സ്വന്തം നായിക നയന്‍താരയ്ക്ക്. നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് പലതരത്തിലുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും ഇതിനു മു്‌ന്നേ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.

താര ജോഡികളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇതിനോടകം തന്ന പെുറത്ത് വന്നിടുണ്ടെങ്കിലും ഇതാദ്യമായാണ് നയന്‍ താര ഈ വിവരം പുറത്ത് വിടുന്നത്.

ദിവ്യ ദര്‍ശനി അവതാരികയായി എത്തുന്ന ടെലിവിഷന്‍ ഷോയിലാണ് താരം ഇപ്പോള്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ദിവ്യ ദര്‍ശിനിയുടെ മോതിര വിരലിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ഇത് എന്‍ഗേജ്‌മെന്റ് റിങ് എന്ന നയന്‍താര മറുപടി നല്‍കിയത്.

ടെലിവിഷന്‍ ഷോയുടെ പ്രമോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. ഏതാനും മാസം മുമ്പ് കൈയ്യില്‍ മോതിരം ധരിച്ച നയന്‍താരയുടെ ചിത്രം വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരുന്നു. വിരലോട് ഉയിര്‍ കൂട കോര്‍ത്ത് എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേശ് ചിത്രം പങ്ക് വെച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

മുന്‍പും ഇരുവരുടെയും വിവാഹ വാര്‍ത്തയെ ചൊല്ലി പല ഗോസിപ്പുകളും പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും ഈ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. അടുത്തിടെ ആദ്യമായാണ് ഇരുവരും വിവാഹ വാര്‍ത്തയോട് പ്രതികരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...