Connect with us

Hi, what are you looking for?

Exclusive

മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം; ഇനി ഇക്കാര്യങ്ങള്‍ നിര്‍ബന്ധം

കോവിഡ് നിരക്ക് ദിനം പ്രതി കൂടുന്നതനനുസരിച്ച് സംസ്ഥാനത്ത് നിയന്ത്രണങ്ങളും കര്‍ശനമാക്കുകയാണ്. കടകളിലും മറ്റും പോകണമെങ്കില്‍ ആര്‍ടിപിസിആറോ അല്ലെങ്കില്‍ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ വേണം എന്നായിരുന്നു കഴിഞ്ഞ ദിവസം നിയമസഭയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. നിരവധി വിമര്‍ശനങ്ങളായിരുന്നു സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ വന്നത്.
അതേസമയം മദ്യം വാങ്ങന്‍ എത്തുന്നവര്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല എചിനെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഈ വിഷയത്തില്‍ പുതിയ ഉത്തരവുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാനായി സര്‍ക്കാര്‍ ഇറക്കിയ പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെയാണ്. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികറ്റോ ഉള്ളവര്‍ക്കു മാത്രമേ മദ്യം വാങ്ങാനാകൂ. ഇന്ന് മുതല്‍ ബിവറേജ് കോര്‍പറേഷന്റെ ഔട് ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാക്കിത്തുടങ്ങി.

എല്ലാ ഔട് ലെറ്റുകള്‍ക്കും മുന്നില്‍ ഇതുസംബന്ധിച്ച നോടീസ് പതിക്കാനും ബിവറേജ് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ കൂടുതല്‍ പൊലീസ് സാന്നിധ്യവും ഉണ്ടാകും. കടകള്‍ക്കുള്ള മാനദണ്ഡം മദ്യശാലകള്‍ക്കും ബാധകമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, രണ്ടാഴ്ചയ്ക്കു മുന്‍പ് ഒരു ഡോസെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് സെര്‍ടിഫികറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്നുപോയതിന്റെ സെര്‍ടിഫികറ്റ് ഉള്ളവര്‍- എന്നിങ്ങനെയാണ് ബെവ്‌കോ നിയന്ത്രണം വിശദമാക്കുന്നത്. ഇതു പാലിക്കുന്നവര്‍ക്കു മാത്രമേ മദ്യശാലകളില്‍ പ്രവേശനം അനുവദിക്കൂ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...