Connect with us

Hi, what are you looking for?

Exclusive

മെസി @ 30 ട്രെയിലര്‍ പുറത്ത് വിട്ട് പി എസ് ജി

സാമ്പത്തിക കരാറിലെ പൊരുത്തകേടുകള്‍ മൂലം സ്പാനിഷ് ക്ലബായ ബാഴ്‌സലോണയില്‍ നിന്ന് കൂടുമാറി പാരിസ് സെന്റ് ജര്‍മ്മനിലെത്തിയ മെസിക്ക് ഉജ്ജ്വല വരവേല്‍പ്പ്. മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് തങ്ങളുടെ പേജില്‍ ഗംഭീരമായ ട്രെയിലര്‍ തന്നെ പി.എസ്.ജി റിലീസ് ചെയ്തു കഴിഞ്ഞു.

മെസി ഇത്രകാലവും അറിയപ്പെട്ട 10 നമ്പര്‍ ജെഴ്‌സിയിലല്ല പി എസ് ജിയില്‍ ബൂട്ട് അണിയുക. പകരം 30-ാം നമ്പര്‍ ജഴ്‌സി ആയിരിക്കും താരം അണിയുക എന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. ‘പാരിസില്‍ പുതിയ രത്‌നം’ എന്നാണ് മെസിയെ വിശേഷിപ്പിച്ചത്.

ബാഴ്‌സലോണക്കും അര്‍ജന്റീനക്കുമായി 10-ാം നമ്പര്‍ ജേഴ്‌സിയില്‍ തിളങ്ങിയിട്ടുള്ള ലയണല്‍ മെസി പി.എസ്.ജിയിലെത്തുമ്പോള്‍ ജേഴ്‌സി നമ്പര്‍ എത്രയായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ പി.എസ്.ജിയില്‍ നെയ്മറാണ് പത്താം നമ്പര്‍ ജഴ്‌സി അണിയുന്നത്.

അതേസമയം പത്താം നമ്പര്‍ ജേഴ്‌സി മെസ്സിക്ക് നല്‍കാന്‍ നെയ്മര്‍ തയാറായിരുന്നുവെന്നും എന്നാല്‍ മെസി അത് നിരസിച്ചുവെന്നും സ്പാനിഷ് പത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുപ്പതാം നമ്പറാണ് മെസിയുടെ പുതിയ കുപ്പായം എന്ന് ഉറപ്പായത്.

ബാഴ്‌സയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയപ്പോള്‍ മെസിയുടെ ജേഴ്‌സി നമ്പര്‍ 30 ആയിരുന്നു. ആ സ്മരണയിലാണ് മെസി പി.എസ്.ജിയില്‍ 30 എന്ന സംഖ്യ തിരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.ചൊവ്വാഴ്ച ഉച്ചയോടെയാണ് ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മനില്‍(പിഎസ്ജി) ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനള്‍ക്കായി പാരീസിലെത്തിയത്.

പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധക സംഘമാണ് പുറത്തു തടിച്ചു കൂടിയത്. വിമാനത്താവളത്തില്‍ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷര്‍ട്ട് ധരിച്ച് ആരാധകര്‍ക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു.

മെസിയും പി.എസ്.ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എല്‍ ക്വിപ്പെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024 വരെ നീട്ടാനും ധാരണയായിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...