Connect with us

Hi, what are you looking for?

Exclusive

ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍ വാഹനങ്ങളും ആളുകളും മണ്ണിനടിയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

കനത്ത മഴയെതുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി, നിരവധി ആളുകള്‍ മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് നമ്മള്‍ കണ്ടത്. ദുരന്തത്തിന്റെ ആഴം എത്രത്തോളം വലുതാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ ബസുകളും ട്രക്കുകളും അടക്കം നിരവധി അകപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ടീം എത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ പൊലീസ്, ഹോംഗാര്‍ഡ് എന്നിവരുടെ സേവനവും ലഭ്യമാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നതായി കിന്നൗര്‍ പോലീസ് സൂപ്രണ്ട് സാജു റാം റാണ പറഞ്ഞു.

മണ്ണിടിച്ചില്‍ ഉണ്ടായതായി ശ്രദ്ധയില്‍പെട്ടയുടന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുവാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് സന്ദേശം അയച്ചതായും ഒരു ബസും കാറും കുടുങ്ങിയതായിട്ടാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കിന്നൗര്‍ ജില്ലയിലെ ബസ്തേരിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ടെമ്പോ ട്രാവലറില്‍ വലിയ പാറക്കല്ലുകള്‍ വീണ് ഒന്‍പത് വിനോദസഞ്ചാരികള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...