Connect with us

Hi, what are you looking for?

Exclusive

സഖാക്കള്‍ കൊട്ടിഘോഷിച്ച ലൈഫ് മിഷന്‍ കെട്ടിടങ്ങളുടെ അവസ്ഥ കണ്ടോ?

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സഖാക്കള്‍ കൊട്ടിഘോഷിച്ച് കൊണ്ട് നടന്ന ലൈഫ് മിഷന്‍ കെട്ടിട നിര്‍മാണം നിലച്ച അവസ്ഥയിലാണ് ഇപ്പോള്‍.

ലൈഫ് മിഷനില്‍ നിന്ന് തിരിച്ചുപിടിച്ച പണം സര്‍ക്കാര്‍ അനുവദിക്കാത്തതിനാലാണ് ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടിഘോഷിച്ച് തുടങ്ങിയ നിര്‍മ്മാണങ്ങളാണ് നിലച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ്് ലൈഫ് മിഷന് 35 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പായപ്പോള്‍ ഈ തുക തിരിച്ചെടുത്തു. പുതിയ സര്‍ക്കാര്‍ വന്നിട്ടും ഈ തുക ഇതുവരെ ലൈഫ് മിഷന് കൈമാറിയിട്ടില്ല. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി 172 വീടുകളുടെ നിര്‍മ്മാണം നിലച്ചതായാണ് പുറത്ത് വരുന്ന വിവരം.

ആലപ്പുഴ പറവൂരില്‍ 156 കുടുബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന രണ്ടു ഫല്‍റ്റുകളുടെ അടിത്തറപോലും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞവര്‍ഷം നടന്ന ലൈഫ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ആലപ്പുഴ പറവൂരിലെ ഫ്‌ലാറ്റ് സമുച്ചയം. പണമില്ലാത്തതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയിട്ട് നാലു മാസമായി. ആറു നിലകളുള്ള രണ്ടു ബ്ലോക്കുകളിലായി 156 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള ഫ്‌ലാറ്റുകളാണിവിടെ നിര്‍മ്മിക്കുന്നത്.

23 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രീ ഫാബ് സാങ്കേതികവിദ്യയിലാണ് നിര്‍മ്മാണം. ഹൈദരബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ കേരളത്തില്‍ ഉപകരാര്‍ നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലെയും നിര്‍മ്മാണം മുടങ്ങി. പറവൂരില്‍ ആലപ്പുഴ നഗരസഭ സൗജന്യമായി നല്‍കിയ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്താണ് ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നത്.

നേരത്തെ ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 യൂണിറ്റുകള്‍ ഉള്‍പ്പെട്ട ഫല്‍റ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം ഏറെ വിവാദമായിരുന്നു. ഫ്‌ലറ്റു് നിര്‍മ്മിക്കുന്നതിന് യുഎഇയിലെ റെഡ്ക്രെസന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയില്‍ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ടാണ് റെഡ്‌ക്രെസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

ഇതിലൂടെ മനസിലാകുന്നത് പിണറായും കൂട്ടരും വോട്ടിന് വേണ്ടി ചെയ്യുന്ന അടവുകളാണ് ഇവരുടെ പദ്ധതികള്‍ എന്നാണ്. പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ എന്ന പഴം ചൊഞ്ച് സത്യമാവുകയാണ് ഇവിടെ

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...